HOME
DETAILS

ഗത്യന്തരമില്ലാതെ മന്ത്രി സജി ചെറിയാന്‍ രാജിവച്ചു; കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു, മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി

  
backup
July 06, 2022 | 12:26 PM

minister-saji-cherian-resigns-without-change-the-central-leadership-demanded

തിരുവനന്തപുരം: ഭരണഘടനയെ വിമര്‍ശിച്ച സംഭവത്തില്‍ മന്ത്രി സജി ചെറിയാന്‍ രാജിവച്ചു. മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് കൈമാറി. ഗത്യന്തരമില്ലാതെയാണ് രാജിവയ്ക്കാന്‍ മന്ത്രി നിര്‍ബന്ധിതനായത്. സി.പി.എം കേന്ദ്ര നേതൃത്വവും രാജിയില്‍ ഉറച്ചതോടെ സജിചെറിയാന്‍ ഒറ്റപ്പെടുകയായിരുന്നു.
സംരക്ഷിക്കാന്‍ പാര്‍ട്ടി പല പഴതും നോക്കിയെങ്കിലും ഒരു രക്ഷയുമില്ലെന്നുവന്നതോടെയാണ് രാജിമാത്രം പരിഹാരമായത്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇന്ന് മന്ത്രി സജി ചെറിയാന് രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. എതിരാളികള്‍ക്ക് ആയുധം നല്‍കിയെന്നും വാക്കുകളില്‍ മിതത്വം വേണമെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി.
മന്ത്രി എന്ന നിലയില്‍ ജാഗ്രത കാണിക്കണമായിരുന്നുവെന്നും സര്‍ക്കാരിനെയും പാര്‍ട്ടിയേയും പ്രതിരോധത്തിലാക്കിയെന്നും അവയ്ലബിള്‍ സെക്രട്ടറിയേറ്റ് വിലയിരുത്തി. അതേ സമയം മന്ത്രിയെ ഇന്നലെ മുതല്‍ ന്യായീകരിച്ച സി.പി.എം നേതാക്കളെല്ലാം ഇതോടെ വെട്ടിലായിരിക്കുകയാണ്.

ഭരണഘടനയെ വിമര്‍ശിച്ചതിലൂടെ മന്ത്രി സജി ചെറിയാന്‍ ചെയ്തത് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമെന്ന് ഇന്നലെ തന്നെ നിയമവിദഗ്ധര്‍ വിലയിരുത്തിയിരുന്നു. മന്ത്രിക്കെതിരേ സ്വമേധയാ കേസെടുക്കാന്‍ പൊലിസിന് തടസമില്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. പക്ഷേ അപ്പോഴും മന്ത്രിയെ ന്യായീകരിക്കുകയായിരുന്നു സി.പി.എം. മന്ത്രിയും വീണിടത്തുകിടന്നു ഉരുളുകയുമായിരുന്നു. പ്രസംഗം വളച്ചൊടിച്ചുവെന്ന് പറഞ്ഞായിരുന്നു മന്ത്രി ഉരുണ്ടിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞങ്ങളെ ഒരാള്‍ക്കും തടയാന്‍ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി; എം.പിമാരുടെ ബസ് തടഞ്ഞ് പൊലിസ്

latest
  •  3 days ago
No Image

നഷ്ടമായത് കൂടപ്പിറപ്പിനെ; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോ​ഗത്തിൽ അനുശോചിച്ച് സാദിഖലി തങ്ങൾ 

Kerala
  •  3 days ago
No Image

ഡൽഹിയിൽ വീണ്ടും നാടകീയ നീക്കങ്ങൾ- പ്രതിപക്ഷ എം.പിമാരുടെ ബസ് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു; സംഘർഷാവസ്ഥ

National
  •  3 days ago
No Image

യുവാക്കള്‍ രാജ്യത്തിന്റെ സമ്പത്ത്, അവരെ കേള്‍ക്കണം; പരീക്ഷ ക്രമക്കേടിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി മമ്മൂട്ടി

Kerala
  •  3 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് ദുബായ് ഗവൺമെൻറ് മതകാര്യ വകുപ്പ് മുൻ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ

Kerala
  •  3 days ago
No Image

'ഓര്‍മകളില്‍ നിറയുന്നത് ഏത് സാഹചര്യത്തിലും പുഞ്ചിരി തൂകുന്ന മുഖം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് കുഞ്ഞാലിക്കുട്ടി

Kerala
  •  3 days ago
No Image

'കേരളത്തിന്റെ മതസൗഹാർദ പാരമ്പര്യത്തിന് തീരാ നഷ്ടം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് പിണറായി വിജയൻ 

Kerala
  •  3 days ago
No Image

ഫുജൈറയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചുകയറി യുവതിയും കൈക്കുഞ്ഞും മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

uae
  •  3 days ago
No Image

കാൻസർ, വൃക്ക, ക്ഷയ രോ​ഗികൾക്കുള്ള സഹായധനം 2000 രൂപയാക്കി ഉയർത്തി

Kerala
  •  3 days ago
No Image

അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍; നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനത്തിന് മറുപടി

latest
  •  3 days ago