HOME
DETAILS

കാപിറ്റോള്‍ കലാപത്തില്‍ ആദ്യവിധി വന്നു: 36 മാസത്തെ നല്ല നടപ്പും 120 മണിക്കൂര്‍ സാമൂഹ്യസേവനവും

  
backup
June 24 2021 | 13:06 PM

633123123123-2

 

വാഷിംഗ്ടണ്‍ ഡി.സി: 2021 ജനുവരി ആറിന് അമേരിക്കന്‍ ജനാധിപത്യത്തിന് നേരെ ഭീഷണിയുയര്‍ത്തി ക്യാപിറ്റോളില്‍ അരങ്ങേറിയ കലാപത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ചാര്‍ജ് ചെയ്ത കേസുകളില്‍ ആദ്യ വിധി പ്രഖ്യാപിച്ചു.

ജൂണ്‍ 23 ബുധനാഴ്ച അന്ന മോര്‍ഗന്‍ ലോയ്ഡ് (49) എന്ന ഇന്ത്യാനയില്‍ നിന്നുള്ള വനിതക്കാണ് ജയില്‍ശിക്ഷ ഒഴിവാക്കിക്കൊണ്ട് 36 മാസത്തെ നല്ല നടപ്പിന് ഫെഡറല്‍ കോടതി വിധി പ്രഖ്യാപിച്ചത്. ഇതിന് പുറമെ 120 മണിക്കൂര്‍ സാമൂഹ്യസേവനത്തിനും 500 ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നതിനും പ്രതിയോട് കോടതി ഉത്തരവിട്ടു.

നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബൈഡനെ വിജയിയായി പ്രഖ്യാപിക്കുന്നതിന് ജനുവരി ആറിന് ചേര്‍ന്ന യു.എസ് കോണ്‍ഗ്രസിലേക്ക് ഇരച്ചുകയറി കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

ഈ കേസില്‍ പ്രോസിക്യൂട്ടര്‍മാര്‍ പ്രതിക്ക് ജയില്‍ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടാതിരുന്നതും ഇവര്‍ക്ക് തുണയായി. ചുരുങ്ങിയത് ആറു മാസമെങ്കിലും ജയില്‍ ശിക്ഷ ലഭിക്കേണ്ട കുറ്റമാണിത്. ഇവര്‍ കുറ്റം സമ്മതിക്കുകയും പ്രോസിക്യൂട്ടറുമായി ധാരണയില്‍ എത്തിയതുമാണ് ജയില്‍ ശിക്ഷ ഒഴിവാകാന്‍ കാരണമായത്.

ജനുവരി ആറിന് നടന്ന കലാപത്തില്‍ പങ്കെടുത്തതിന് 500 പേര്‍ക്കെതിരെയാണ് ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യാനയില്‍ നിന്നും ഡ്രൈവ് ചെയ്താണ് അന്നാ മോര്‍ഗന്‍ വാഷിങ്ടണില്‍ ട്രംപിന് പിന്തുണ പ്രഖ്യാപിക്കാന്‍ എത്തിച്ചേര്‍ന്നത്. ആദ്യ കേസിലെ വിധി പുറത്ത് വന്നതോടെ മറ്റു കേസുകളിലും കടുത്ത ശിക്ഷ ലഭിക്കുന്നതിന് സാധ്യത കുറവാണെന്ന സൂചനയാണ് ലഭിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയ്ക്ക് കുവൈത്തിന്റെ സഹായഹസ്തം; 10 ടൺ ഭക്ഷ്യവസ്തുക്കളുമായി വിമാനം പുറപ്പെട്ടു

Kuwait
  •  23 days ago
No Image

ബീഹാര്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍: തെരഞ്ഞെടുപ്പ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് സൂചന

National
  •  23 days ago
No Image

യുഎഇയിൽ സെക്കന്റുകൾക്കുള്ളിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് പണം അയക്കാം; വിപ്ലവം തീർക്കാൻ 'ആനി' പ്ലാറ്റ്‌ഫോം

uae
  •  23 days ago
No Image

ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി: 158 കോടി കുടിശ്ശിക സർക്കാർ അടച്ചു തീർക്കുന്നില്ല; മെഡിക്കൽ കോളേജുകളിലെ സ്റ്റോക്ക് തിരിച്ചെടുക്കുമെന്ന് വിതരണക്കാർ

Kerala
  •  23 days ago
No Image

ദുബൈയിലെ സ്വർണ വില കുത്തനെ കൂടുന്നു; വിപണി ആശങ്കയിൽ

uae
  •  23 days ago
No Image

17-കാരിയും 22-കാരനും പൊലിസ് ജീപ്പിന് മുകളിൽ കയറി ബഹളം; "അവനെ വിടൂ" എന്ന് പെൺകുട്ടി, കോട്ടയിൽ നാടകീയ രംഗങ്ങൾ

National
  •  23 days ago
No Image

സഊദിയിൽ നാളെ ദേശീയ ദിനം; വമ്പൻ ആഘോഷങ്ങൾക്ക് ഒരുങ്ങി നഗരങ്ങൾ

Saudi-arabia
  •  23 days ago
No Image

2000 രൂപയിൽ നിന്ന് ബിസിനസ് സാമ്രാജ്യത്തെ പടുത്തുയർത്തിയ ബിസിനസ് മഹാന്റെ ഉദയവും പതനവും

Business
  •  23 days ago
No Image

ജേ വാക്കിംഗിന് പതിനായിരം ദിര്‍ഹം വരെ പിഴ; അപകടം ഉണ്ടാക്കുന്ന കാല്‍നട യാത്രികര്‍ക്ക് കടുത്ത ശിക്ഷ

uae
  •  23 days ago
No Image

ആധാർ സേവനങ്ങൾക്ക് ചെലവേറും; ഒക്ടോബർ ഒന്ന് മുതൽ പുതിയ നിരക്ക്, രണ്ടുഘട്ട വർധനവ്

National
  •  23 days ago