HOME
DETAILS

അല്ലാമാ ഇഖ്ബാലിനേയും സിലബസില്‍ നിന്നും ഒഴിവാക്കി; തീരുമാനവുമായി ഡല്‍ഹി യൂണിവേഴ്‌സിറ്റി

  
backup
May 27, 2023 | 6:21 AM

muhammad-allama-iqbal-dropped-from-syllabus

ഡല്‍ഹി: സാരെ ജഹാംസെ അച്ഛാ എന്ന വിഖ്യാതമായ ഗാനത്തിന്റെ രചയിതാവായ, കവിയും ചിന്തകനുമായ മുഹമ്മദ് ഇഖ്ബാലിനെ ഡല്‍ഹി സര്‍വകലാശാല സിലബസില്‍ നിന്നും ഒഴിവാക്കി.ഡല്‍ഹി സര്‍വകലാശാലയുടെ അക്കാദമിക്ക് കൗണ്‍സിലാണ് പൊളിറ്റിക്കല്‍ സയന്‍സ് സിലബസില്‍ നിന്നും അല്ലാമ ഇഖ്ബാല്‍ എന്ന മുഹമ്മദ് ഇഖ്ബാലിനെ ഒഴിവാക്കിയത്.1877ല്‍ സിയാല്‍ക്കോട്ടില്‍ ജനിച്ച അദേഹം പാകിസ്ഥാന്റെ ദേശീയ കവിയും, പാകിസ്ഥാന്‍ എന്ന രാജ്യത്തിന്റെ ആശയത്തിന് തുടക്കമിട്ടയാള്‍ എന്ന നിലയിലും അറിയപ്പെടുന്നുണ്ട്.

'മോഡേണ്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട്' എന്ന ബി.എ ആറാം സെമസ്റ്ററിന്റെ പാഠഭാഗത്ത് നിന്നുമാണ് മുഹമ്മദ് ഇഖ്ബാലിനെ സര്‍വകലാശാല നീക്കം ചെയ്തത്.അതേസമയം പുതിയ നീക്കത്തെ സ്വാഗതം ചെയ്തുകൊണ്ട് ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എ.ബി.വി.പി രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയുടെ വിഭജനത്തില്‍ ജിന്നയെ മുസ്‌ലിം ലീഗിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്ന മുഹമ്മദ് ഇഖ്ബാലിനും പങ്കുണ്ടെന്നും, പാകിസ്ഥാന്റെ ദാര്‍ശനിക പിതാവ് എന്ന രീതിയിലാണ് മുഹമ്മദ് ഇഖ്ബാല്‍ അറിയപ്പെടുന്നതെന്നുമാണ് എ.ബി.വി.പി ആരോപിക്കുന്നത്.

Content Highlights:-muhammad allama iqbal dropped from syllabus



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍ നിര്‍ത്തിവെക്കണം; സുപ്രീം കോടതിയില്‍ ഹരജി നല്‍കി കേരളം

Kerala
  •  a day ago
No Image

ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ഉപദേശകരായി മലയാളിയടക്കം രണ്ടു ഇന്ത്യക്കാര്‍

qatar
  •  a day ago
No Image

ഇനി 'പണി' വോട്ടർമാർക്ക്; ഫോമുമായി ബൂത്തിലെത്താൻ നിർദേശം 

Kerala
  •  a day ago
No Image

മദീനയിലെ ബസ് ദുരന്തം: ഖബറടക്ക ചടങ്ങുകള്‍ക്കായി മന്ത്രി അസ്ഹറുദ്ദീന്റെ നേതൃത്വത്തില്‍ തെലങ്കാന സംഘം മദീനയില്‍; ബന്ധുക്കള്‍ ഇന്ന് തിരിക്കും

National
  •  a day ago
No Image

വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം; കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ഇന്ന്

National
  •  a day ago
No Image

ഇന്നും ഒറ്റപ്പെട്ട മഴ; ആറ് ജില്ലകള്‍ക്ക് മുന്നറിയിപ്പ്; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  a day ago
No Image

പാലത്തായി പോക്‌സോ കേസ്; രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി; പ്രതിക്കായി മേൽക്കോടതികളെ സമീപിക്കും

Kerala
  •  2 days ago
No Image

തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് കേന്ദ്രം;  27 ലക്ഷം തൊഴിലാളികളുടെ പേരുകള്‍ വെട്ടിമാറ്റിയെന്ന് കോണ്‍ഗ്രസ് 

National
  •  2 days ago
No Image

ഇരട്ട പാൻ കാർഡ് കേസ്; സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനും മകനും ഏഴ് വർഷം തടവ്

National
  •  2 days ago
No Image

മദ്യലഹരിയിൽ അച്ഛനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: ഏഴ് വർഷം ഒളിവിൽ കഴിഞ്ഞ മകൻ പിടിയിൽ

Kerala
  •  2 days ago