വിവാഹവിരുന്നില്‍ മട്ടന്‍കറിയില്ല; വിവാഹത്തില്‍ നിന്നും പിന്മാറി വരന്
ഭുവനേശ്വര്‍: വിവാഹ വിരുന്നില്‍ മട്ടന്‍കറിയില്ലാത്തതിനാല്‍ വിവാഹത്തില്‍ നിന്നും പിന്മാറി വരന്. ഒഡീഷയിലാണ് സംഭവം. കിയോന്‍ജാര്‍ ജില്ലയിലെ റേബനാപാലസ്പാര്‍ സ്വദേശിയായ രാമകാന്ത് പത്രയാണ് വിവാഹത്തില്‍ നിന്നും പിന്മാറിയത്.
ബുധനാഴ്ച ഉച്ചയോടെ സുകിന്ദയിലെ ബന്ദഗോണ്‍ ഗ്രാമത്തിലെ വധുവിന്റെ വീട്ടില്‍ വിരുന്നിനെത്തിയ വരനെയും ബന്ധുക്കളെയും എല്ലാ ആചാരങ്ങളോടെയുമാണ് സ്വീകരിച്ചത്. ഭക്ഷണം വിളമ്പുന്നതിന് മുമ്പ് തന്നെ മട്ടന്‍ കറി വേണമെന്ന് വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. മട്ടന്‍ കറി തയ്യാറായിട്ടില്ലെന്ന് അറിയിച്ചതോടെ വരന്റെ വീട്ടുകാര്‍ വധുവിന്റെ ബന്ധുക്കളുമായി തര്‍ക്കിച്ചു. തര്‍ക്കം മൂര്‍ഛിച്ചതോടെ അവിടെയെത്തിയ പത്ര മട്ടന്‍ കറി തയ്യാറാക്കിയിട്ടില്ലെന്ന് അറിഞ്ഞതോടെ ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
വധുവിന്റെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തോട് അപേക്ഷിക്കുകയും തിരികെവരാന്‍ ആവശ്യപ്പെടുകയും ചെയ്തുവെങ്കിലും വരന് തന്റെ ബന്ധുക്കള്‍ക്കൊപ്പം അവിടെനിന്നും മടങ്ങുകയായിരുന്നു.
സുകിന്ദയിലെ ബന്ധുവിന്റെ വീട്ടിലേക്ക് പോയ പത്ര ബുധനാഴ്ച രാത്രി തന്നെ മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. അതിന് ശേഷമാണ് കിയോന്‍ജാറിലെ വീട്ടിലേക്ക് മടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് വധുവിന്റെ വീട്ടുകാര്‍ ഇതുവരെ പരാതിയൊന്നും നല്‍കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."