ബന്ധം വഷളാകുമ്പോള്‍ ഉയര്‍ത്തുന്ന ആരോപണം ബലാത്സംഗമായി കാണാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി: സഹപ്രവര്‍ത്തകയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ കേന്ദ്രസര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ കൂടിയായ അഭിഭാഷകന്‍ പുത്തന്‍കുരിശ് കാണിനാട് സ്വദേശി നവനീത് എന്‍.നാഥിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ഉഭയകക്ഷി സമ്മതത്തോടെ നടക്കുന്ന ലൈംഗിക ബന്ധം ബലാത്സംഗമാവില്ല, തെറ്റായ ഉദ്ദേശത്തോടെ വിവാഹ വാഗ്ദാനം നല്‍കി സമ്മതം നേടിയിട്ടുണ്ടെങ്കില്‍ അത് ബലാത്സംഗമാണ്. പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ തമ്മില്‍ പരസ്പര സമ്മത പ്രകാരം നടക്കുന്ന ശാരീരിക ബന്ധത്തെ ബലാത്സംഗമായി കാണാനാവില്ല.
എന്നാല്‍ സ്ത്രീയുടെ വിസമ്മതം ഗൗനിക്കാതെയോ ബല പ്രയോഗത്തിലൂടെ നേടിയ സമ്മത പ്രകാരമോ നടക്കുന്ന ശാരീരിക ബന്ധത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 വകുപ്പ് പ്രകാരമുള്ള ബലാത്സംഗ കുറ്റം നിലനില്‍ക്കുമെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി. വിവാഹ വാഗ്ദാനം നല്‍കി തന്നെ ഒട്ടേറെ തവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷക നല്‍കിയ പരാതിയിലാണ് അഭിഭാഷകന്‍ അറസ്റ്റിലായത്. എന്നാല്‍ വിവാഹ വാഗ്ദാനം നല്‍കിയിരുന്നില്ലെന്നായിരുന്നു ഹരജിക്കാരന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."