കള്ളപ്പണം തടയാന്‍ മൂന്നുലക്ഷത്തില്‍ കൂടുതല്‍ പണം കൈമാറുന്നത് വിലക്കാന്‍ സര്‍ക്കാര്‍ നീക്കം
ന്യൂഡല്‍ഹി: കള്ളപ്പണ ഇടപാട് തടയാന്‍ മൂന്നു ലക്ഷത്തിലധികം രൂപ പണമായി കൈമാറുന്നത് വിലക്കാന്‍ സര്‍ക്കാര്‍ നീക്കം. പണം മൂന്നു ലക്ഷത്തിലധികം രൂപയുണ്ടെങ്കില്‍ അത് ചെക്കോ, ഡ്രാഫ്‌റ്റോ, ക്രഡിറ്റ്കാര്‍ഡ് മുഖാന്തരമോ ഉപയോഗിച്ച് മാത്രമേ ഇടപാട് നടത്താന്‍ പടുള്ളൂ.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ കള്ളപ്പണത്തിന്റെ സാന്നിധ്യം ഇല്ലാതാക്കന്‍ സുപ്രിം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സമിതിയുടെ നീക്കങ്ങള്‍ പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.
നേരിട്ട് രൂപയായി തന്നെ കൈമാറ്റം വ്യാപകമായി നടക്കുന്നതാണ് കള്ളപ്പണം കൂടാന്‍ കാരണം. എന്നാല്‍, ചെക്കും ഡ്രാഫ്റ്റും വഴിയുള്ള ഇടപാടുകള്‍ നിരീക്ഷണവിധേയമാക്കാന്‍ എളുപ്പവും സുതാര്യവുമായതിനാല്‍ കള്ളപ്പണത്തിന്റെ ഉപയോഗം കുറയും. കൃത്യമായ രേഖകളില്ലാതെ പണം കൈവശം വയ്ക്കുന്നത് തടയാനും ഇത് മുഖാന്തരം കഴിയുമെന്ന് സര്‍ക്കാര്‍ കരുതുന്നു. പ്രത്യേക നിയമ വിഭാഗത്തിന്റെ നിര്‍ദേശങ്ങളെല്ലാം കേന്ദ്രസര്‍ക്കാര്‍ പഠിച്ചുവരികയാണ്.
പണം കൈമാറ്റം സംബന്ധിച്ച് നിരവധി നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. സ്ഥലത്തിനും വസ്തുവകകള്‍ക്കും 20,000ലധികം അഡ്വാന്‍സ് പണമായി നല്‍കരുതെന്നുള്ളതാണ് നിയന്ത്രണം കൊണ്ടുവന്നതില്‍ പ്രധാനം. അടുത്തിടെ നടന്ന സ്ഥലം കൈമാറ്റങ്ങൡ രേഖപ്പെടുത്തിയതിലും വലിയ തുക മുന്‍കൂറായി നല്‍കിയതായി ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നിയന്ത്രണം കൊണ്ടുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."