കല്‍പറ്റ ബൈപാസ് റോഡ് പ്രവൃത്തിയില്‍ വീഴ്ച; ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനം
കല്‍പറ്റ: വയനാട് ജില്ലയിലെ കല്‍പറ്റ ബൈപാസ് റോഡിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ കെആര്‍എഫ്ബി അസിസ്റ്റന്റ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവരെ സസ്‌പെന്റ് ചെയ്യാനും കെആര്‍എഫ്ബി പ്രൊജക്ട് ഡയറക്ടറോടും എക്‌സിക്യൂട്ടീവ് എന്‍ഞ്ചീനയറോടും വിശദീകരണം ചോദിക്കാനും തീരുമാനം.
വര്‍ഷങ്ങളായുള്ള കല്‍പ്പറ്റ ബൈപാസ് പ്രശ്‌നം ജൂണ്‍ നാലിന് ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ പിഡബ്ല്യുഡി മിഷന്‍ ടീം ങ്കെടുത്തുകൊണ്ട് ചേര്‍ന്ന വയനാട് ജില്ലയിലെ ഡിഐസിസി യോഗത്തിലെ പ്രധാന വിഷയമായിരുന്നു. കല്‍പ്പറ്റ ബൈപാസിന്റെ പ്രവൃത്തി നീണ്ടുപോകുന്നത് യോഗത്തില്‍ പ്രത്യേകമായി ചര്‍ച്ചയായി. തുടര്‍ന്ന് രണ്ടാഴ്ചയ്ക്കകം കുഴികള്‍ അടച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്നും ആറ് മാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്നതും ഉള്‍പ്പെടെ കര്‍ശന നിലപാട് സ്വീകരിച്ചു മുന്നോട്ട് പോകാന്‍ തീരുമാനിച്ചു.
കാലാവസ്ഥ അനുകൂലമാകുന്നതിന് അനുസരിച്ച് അടിയന്തിരമായി റോഡ് ഗതാഗതയോഗ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ ഇതിന്റെ മേല്‍നോട്ടം നിര്‍വ്വഹിക്കും. റോഡ് ഗതാഗതയോഗ്യമാക്കുന്ന പ്രവൃത്തി അടിയന്തിരമായി നടപ്പിലാക്കിയില്ലെങ്കില്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം കരാറുകാരനെതിരെ നടപടി സ്വീകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ജില്ലാ കളക്ടറോട് വകുപ്പിന്റെ നിലപാട് അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."