HOME
DETAILS

അശ്രദ്ധ നടിക്കുന്നതും ഒരു പ്രതിരോധമാണ്

  
backup
June 26 2021 | 20:06 PM

65561515-2

 

പ്രഥമ ഖലീഫ സിദ്ധീഖുല്‍ അക്ബറിനെ ഒരാള്‍ ചീത്ത പറഞ്ഞതാണു സംഭവം. സഹനശീലനായ അദ്ദേഹം ആദ്യമാദ്യം ഒന്നും പ്രതികരിച്ചില്ല. പ്രതികരിക്കാതിരിക്കുന്നതാണല്ലോ മാന്യത. പക്ഷേ, വീണ്ടുംവീണ്ടും ചീത്ത കേള്‍ക്കേണ്ടിവന്നപ്പോള്‍ മൗനം വെടിയേണ്ടിവന്നു. സിദ്ധീഖ് അദ്ദേഹത്തിനു വായടപ്പന്‍ മറുപടി നല്‍കി. പ്രവാചകതിരുമേനിയുടെ സന്നിധിയില്‍വച്ചാണിതു നടക്കുന്നതെന്നോര്‍ക്കണം. അതുവരെ സുസ്‌മേരവദനനായ കാണപ്പെട്ട അവിടുത്തേക്ക് ആ മറുപടി കേട്ടതോടെ ഭാവമാറ്റം സംഭവിച്ചു. മറുപടി ഒട്ടും രസിക്കാത്തപോലെ.. പിന്നീട് അവിടെയിരിക്കാതെ എഴുന്നേറ്റുപോയി..! സിദ്ധീഖിന് ഒന്നും മനസിലായില്ല. വേഗം പിന്നാലെ ചെന്ന് കാര്യം തിരക്കിയപ്പോള്‍ അവിടുന്ന് ആ രഹസ്യം വെളിപ്പെടുത്തി. വിഷയം ഇതായിരുന്നു:
സിദ്ധീഖിനുവേണ്ടി മറുപടി പറയാന്‍ അദ്ദേഹത്തിന്റെ കൂടെ ഒരു മാലാഖയുണ്ടായിരുന്നുവത്രെ. അദ്ദേഹംതന്നെ മറുപടി പറയാന്‍ തുടങ്ങിയപ്പോള്‍ മാലാഖ സ്ഥലംവിടുകയും പിശാച് കടന്നുവരികയും ചെയ്തു. പിശാച് ഒരു സദസിലുണ്ടെങ്കില്‍ ആ സദസിലിരിക്കുന്നത് സംഗതമല്ലല്ലോ.


അടിക്ക് അതേനാണയത്തില്‍ തിരിച്ചടി നല്‍കുകയെന്നത് അനുവദിക്കപ്പെട്ട കാര്യമാണ്. ഒരു തിന്മയുടെ പ്രതിഫലം തത്തുല്യമായൊരു തിന്മതന്നെയെന്ന് സൂറഃ ശൂറയില്‍ അല്ലാഹു പറയുന്നു. എന്നാല്‍ ഒരാള്‍ മാപ്പരുളുകയും സന്ധിയുണ്ടാക്കുകയുമാണെങ്കില്‍ അവന്റെ പ്രതിഫലം അല്ലാഹുവിങ്കലാണെന്നുകൂടി തുടര്‍ന്നുപറയുന്നുണ്ട്. എങ്കില്‍ തിരിച്ചടിയെന്ന ആനുകൂല്യം പ്രയോജനപ്പെടുത്തുകയെന്നത് സമുന്നതന്മാര്‍ക്കു യോജിച്ചതല്ല, സാധാരണക്കാര്‍ക്കു ചേര്‍ന്ന നടപടിയാണെന്നു വരും. സിദ്ധീഖുല്‍ അക്ബറിനെ പോലുള്ള പുണ്യാത്മാക്കള്‍ വിട്ടുവീഴ്ചയും ക്ഷമയും കൈകൊള്ളുകയായിരുന്നു വേണ്ടിയിരുന്നത്. ആ ഉന്നതമായ സംസ്‌കാരം തുടക്കത്തില്‍ അദ്ദേഹം കാണിച്ചപ്പോള്‍ പ്രവാചകതിരുമേനി സന്തുഷ്ടനായി. പിന്നീട് ആ നിലപാടില്‍ വെള്ളം ചേര്‍ന്നപ്പോള്‍ അസന്തുഷ്ടിയും രേഖപ്പെടുത്തി.


ഒരാളെ നമ്മുടെ നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ വേണ്ട, അയാളുടെ നിലവാരത്തിലേക്ക് താഴ്ന്നുപോകാതിരിക്കാനെങ്കിലും ശ്രദ്ധിച്ചാല്‍ മതി. ചീത്ത പറഞ്ഞവനെ തിരിച്ചും ചീത്ത പറയുകയാണെങ്കില്‍ അയാള്‍ നമുക്കെതിരെ പ്രയോഗിച്ച നിലവാരമില്ലാത്ത ആയുധം നമ്മളും അയാള്‍ക്കെതിരെ എടുത്തുപയോഗിക്കുകയാണു ചെയ്യുന്നത്. എങ്കില്‍ അയാളെക്കാള്‍ നമുക്ക് എന്തു വൈശിഷ്ട്യമാണ് അവകാശപ്പെടാനുള്ളത്..? അതേനാണയത്തില്‍ തിരിച്ചടിക്കുമ്പോഴുള്ള സ്ഥിതിയാണിതെങ്കില്‍ പലിശ സഹിതം തിരിച്ചടിക്കുമ്പോഴുള്ള അവസ്ഥ പറയേണ്ടതില്ലല്ലോ.


ഉന്നതന്മാര്‍ താഴ്ന്നവരുടെ സംസ്‌കാരത്തിലേക്ക് ഇറങ്ങിവന്നാല്‍ ഭൂമിയില്‍ ഉന്നതന്മാരുണ്ടാകില്ല. ഉന്നതന്‍ താഴ്ന്നവന്റെ നിലവാരത്തിലേക്ക് താഴ്ന്നാല്‍ അപമാനം ഉന്നതനു മാത്രമായിരിക്കും. മുതിര്‍ന്നവന്‍ കൊച്ചുകുട്ടിയോട് ഏറ്റുമുട്ടിയെന്നിരിക്കട്ടെ. ആ ഏറ്റുമുട്ടലില്‍ ജയിച്ചാല്‍ അതൊരു ജയമായി ആരും പരിഗണിക്കില്ല. ഇനി പരാജയപ്പെട്ടാല്‍ മാനംകെടുത്തുന്ന പരാജയവുമായിരിക്കും അത്. ചെളിയില്‍ കിടക്കുന്ന പന്നിയോട് ഏറ്റുമുട്ടാന്‍ പോയാല്‍ പന്നിക്കല്ല, മുട്ടാന്‍ പോയവനുതന്നെയാണു നഷ്ടം. ഏറ്റവും ചുരുങ്ങിയത് അയാളുടെ ദേഹത്ത് ചെളിയാവുകയെങ്കിലും ചെയ്യും. പന്നിയുടെ ദേഹത്ത് ചെളി കണ്ടാല്‍ അതാരും ശ്രദ്ധിക്കില്ല. മനുഷ്യന്റെ ദേഹത്ത് ചെളി കണ്ടാല്‍ പ്രശ്‌നമാണ്. ചെളിയില്‍ കഴിയുകയെന്നതാണ് പന്നിയുടെ സംസ്‌കാരം. വൃത്തിയില്‍ കഴിയുകയെന്നതാണ് മനുഷ്യന്റെ സംസ്‌കാരം. വൃത്തികേടില്‍ വൃത്തികേട് കാണുന്നത് പ്രശ്‌നമല്ല, വൃത്തിയില്‍ വൃത്തികേട് കാണരുത്.


ഉന്നതന്മാര്‍ ഇറങ്ങിവരേണ്ടവരല്ല, ഉയര്‍ത്തിക്കൊണ്ടുപോകേണ്ടവരാണ്. വിട്ടുവീഴ്ചയ്ക്കുമുന്നില്‍ മുട്ടുമടക്കി ഹൃദയം ശുദ്ധീകരിച്ചവര്‍ നിരവധിയുണ്ട്. എല്ലാ പോരാട്ടങ്ങളും പങ്കെടുക്കാനുള്ളതല്ലെന്നറിയണം. ചില പോരാട്ടങ്ങള്‍ ജയിക്കാനുള്ള വഴി അതില്‍ പങ്കെടുക്കാതിരിക്കുക എന്നതു തന്നെയാണ്. എല്ലാ തര്‍ക്കവിഷയങ്ങളും തര്‍ക്കിച്ചു സ്ഥാപിക്കേണ്ടതല്ല. ചില തര്‍ക്കങ്ങള്‍ ജയിക്കാനുള്ള മാര്‍ഗം മൗനം പാലിക്കുക എന്നതാണ്.


മൗനം മൂര്‍ച്ചയേറിയ ഖഡ്ഗമാകുന്നിടത്ത് നാവ് വില കുറഞ്ഞ ആയുധമായിരിക്കും. മികച്ച ആയുധം മാറ്റിവച്ച് വില കുറഞ്ഞ ആയുധമേന്തുന്നത് ഉന്നതന്മാര്‍ക്കു യോജിക്കില്ല. കാണാതിരിക്കാനും കേള്‍ക്കാതിരിക്കാനും കഴിഞ്ഞുകൊള്ളണമെന്നില്ല. എന്നാല്‍ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കാന്‍ കഴിയുമല്ലോ. വില കുറഞ്ഞ സമീപനങ്ങളെ അറിഞ്ഞില്ലെന്നമട്ടില്‍ വിട്ടുകളയുന്നത് ചിലപ്പോള്‍ വലിയ നാശനഷ്ടത്തിനു നിമിത്തമായേക്കാവുന്ന ഒരു ബോംബിനെ നിര്‍വീര്യമാക്കുന്നതിനു പകരം നില്‍ക്കും.


അറിവ് നടിക്കുന്നത് താല്‍ക്കാലികമായ സുഖവും മികവും നല്‍കിയേക്കാം. എന്നാല്‍ അറിവില്ലായ്മ നടിക്കുന്നത് ചില സന്ദര്‍ഭങ്ങളില്‍ ശാശ്വതമായ സമാധാനം നല്‍കും. തനിക്കും തന്റെ സഹോദരന്‍ ബിന്‍യാമീനും എതിരെ സ്വന്തം സഹോദരങ്ങള്‍ അടിസ്ഥാനരഹിതമായ ഒരാരോപണം ഉന്നയിച്ചപ്പോള്‍ യൂസുഫ് നബി അവിടെ സ്വീകരിച്ച നിലപാട് ഖുര്‍ആന്‍ എടുത്തുപറഞ്ഞിട്ടുണ്ട്. ബിന്‍യാമീന്‍ കളവ് നടത്തിയിട്ടുണ്ടെങ്കില്‍ പണ്ട് ഇവന്റെ സഹോദരനും അതു ചെയ്തിട്ടുണ്ടെന്നായിരുന്നു അവര്‍ ആരോപിച്ചത്. തങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നത് യൂസുഫ് ആണെന്ന് അവര്‍ക്കറിയില്ലായിരുന്നു. തന്റെ മുഖത്തു നോക്കി അവരീ കല്ലുവച്ചനുണ തട്ടിവിട്ടിട്ടും യൂസുഫ് നബി അവരോട് തര്‍ക്കിക്കാനോ മറുപടി പറയാനോ പോയില്ല. സാഹചര്യം അനുകൂലമായിരുന്നിട്ടും പ്രതികാരത്തിന് മുതിര്‍ന്നതുമില്ല. മറിച്ച്, ഒന്നും അറിയാത്ത മട്ടില്‍ നിന്നു. ഖുര്‍ആന്‍ പറയുന്നു: ''യൂസുഫ് നബി അതു മനസിലൊളിപ്പിച്ചു, വെളിപ്പെടുത്തിയില്ല; ഇങ്ങനെ മനസാ പറഞ്ഞു: നിങ്ങളുടെ നിലപാട് എത്ര മോശം! നിങ്ങളുടെ ഈ വിവരണങ്ങളെക്കുറിച്ചെല്ലാം അല്ലാഹുവിനു നന്നായറിയാം.''
അറിവില്ലാത്തവര്‍ അറിവുള്ളപോലെ നിന്നാല്‍ അതവര്‍ക്ക് കെണിവലയായി മാറുകയാണു ചെയ്യുക. എന്നാല്‍, അറിവുള്ളവര്‍ ചിലപ്പോള്‍ അറിവില്ലാത്തപോലെ നില്‍ക്കും. അതവര്‍ക്കെന്നപോലെ മറ്റുള്ളവര്‍ക്കും രക്ഷാകവചമായി മാറും. അവഗണിച്ചുതള്ളിയാല്‍ കെട്ടടങ്ങുന്ന ഒരു പ്രശ്‌നത്തെയും അനര്‍ഹമായ വലുപ്പം നല്‍കി പ്രശ്‌നവല്‍ക്കരിക്കാതിരിക്കുന്നതാണു ബുദ്ധി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം: കെസുധാകരന്‍

Kerala
  •  2 months ago
No Image

ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

Kerala
  •  2 months ago
No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago