HOME
DETAILS
MAL
കോഴിക്കോട്ടെ കണ്‍സ്യൂമര്‍ഫെഡ് ഗോഡൗണുകളില്‍ വിജിലന്‍സ് പരിശോധന
backup
August 23 2016 | 11:08 AM
കോഴിക്കോട്: ജില്ലയിലെ കണ്‍സ്യൂമര്‍ഫെഡ് ഗോഡൗണുകളില്‍ വിജിലന്‍സ് പരിശോധന. ഓണക്കാലത്ത് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന അരി സംബന്ധിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധന.
ആന്ധ്ര കുറുവ അരിയെന്നപേരില് വില്‍ക്കുന്നത് തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവന്ന നിലവാരം കുറഞ്ഞ അരിയാണെന്ന് പരാതിയുണ്ടായിരുന്നു. 6000 ക്വിന്റ്ല് അരിയാണ് കോഴിക്കോട് ഗോഡൗണില്‍ മാത്രമായി കൊണ്ടുവന്നത്.
സബ്സിഡി നിരക്കില്‍ വില്‍ക്കേണ്ട അരിയാണ് വലിയ വിലയ്ക്ക് വില്ക്കുന്നതെന്നു പരിശോധനയില്‍ കണ്ടെത്തി.
ഇത്തരത്തില്‍ കൊണ്ടുവന്ന അരിയില്‍ കരാറുകാര്‍ വ്യാപക ക്രമക്കേട് നടത്തിയതായും വിജിലന്‍സ് കണ്ടെത്തി. കരാറുകര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."