എടപ്പാടി പളനിസ്വാമി അണ്ണാ ഡി.എം.കെ ഇടക്കാല ജനറല്‍ സെക്രട്ടറി; തെരുവില്‍ ഏറ്റുമുട്ടി ഒ.പി.എസ്- ഇ.പി.എസ് വിഭാഗങ്ങള്‍
ചെന്നൈ: തമിഴ്നാട്ടില്‍ ഒ. പനീര്‍സെല്‍വത്തിന് വന്‍തിരിച്ചടി. എ.ഐ.ഡി.എം.കെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം തെരഞ്ഞെടുത്തു. ഇന്ന് രാവിലെ വാനഗരത്തിലെ പാര്‍ട്ടി ആസ്ഥാനത്തു ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനമുണ്ടായത്.
2500ലധികം പേരുള്ള ജനറല്‍ കൗണ്‍സിലില്‍ ഭൂരിഭാഗവും ഇപിഎസിനെ അനുകൂലിച്ചു. ഇതോടെ, ഇരട്ടനേതൃത്വം മാറി പാര്‍ട്ടിയുടെ ചുമതല വീണ്ടും ഒറ്റ നേതാവിലേക്ക് ആയി.
എടപ്പാടി പളനിസാമി വിളിച്ചുചേര്‍ത്ത ജനറല്‍ കൗണ്‍സില്‍ യോഗം തടയണമെന്ന് ആവശ്യപ്പെട്ട് പനീര്‍സെല്‍വം വിഭാഗം നല്‍കിയ ഹരജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. രാവിലെ 9.15-ന് യോഗം ചേരാനായിരുന്നു നിശ്ചയിച്ചിരുന്നത്. കോടതി ഒന്‍പതു മണിക്ക് വിധി പറഞ്ഞു. ഇതോടെയാണ് പാര്‍ട്ടിയുടെ ഭാവിനേതൃഘടന സംബന്ധിച്ച് നിര്‍ണായക തീരുമാനം കൈക്കൊള്ളുന്ന ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നത്.
അതേസമയം, ജനറല്‍ കൗണ്‍സില്‍ ചേരുന്നതിന് മുന്നോടിയായി ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്തിന് പുറത്ത് ഇരുവിഭാഗത്തിന്റെയും അനുകൂലികള്‍ പരസ്പരം ഏറ്റുമുട്ടി. കൈകളില്‍ വടികളും മുദ്രാവാക്യവുമായി പനീര്‍സെല്‍വം അനുകൂലികള്‍ എ.ഐ.ഡി.എം.കെ. ഓഫീസിന്റെ വാതില്‍ തകര്‍ത്ത് അകത്തു കയറാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോകള്‍ പുറത്തുവന്നു. കല്ലേറുണ്ടാകുകയും സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. പളനിസ്വാമിയുടെ വാഹനം ഒപിഎസ് വിഭാഗം അടിച്ചുതകര്‍ത്തു. ഇപിഎസ് വിഭാഗത്തിന്റെ പോസ്റ്ററുകള്‍ ഒപിഎസ് വിഭാഗം കത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."