HOME
DETAILS

സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിച്ചു: ഋഷിരാജ് സിംഗ്

  
backup
August 23 2016 | 12:08 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf-%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%82

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചതായി എക്‌സൈസ് കമ്മീഷണര്‍  ഋഷിരാജ് സിംഗ് പറഞ്ഞു. സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഓണ്‍ലൈന്‍ മദ്യ വ്യാപാരം പ്രായോഗികമല്ല. എക്‌സൈസ് കമ്മീഷണറായി ചാര്‍ജ്ജെടുത്തത് മുതല്‍ മദ്യം, ലഹരി വസ്തുക്കള്‍ തുടങ്ങിയ വിഷയങ്ങളില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ 6080 അബ്കാരി കേസ്,718  ലഹരി കേസ്,11000 കഞ്ചാവ് കേസ് എടുത്തിട്ടുണ്ട്. അബ്കാരി കേസുകളില്‍ 5879 പേരേയും കഞ്ചാവ് ലഹരി തുടങ്ങി കേസുകളില്‍ 791 പേരേയും അറസ്റ്റു ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.




സംസ്ഥാനത്ത് 40,000 കിലോ പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. ഇതിന് പുറമേ 11300 ലിറ്റര്‍ അരിഷ്ടം, 8107 വിദേശ മദ്യ കെയ്‌സുകള്‍,260 കിലോ കഞ്ചാവ് ഉള്‍പ്പെടെയുള്ള വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ഈ കേസുകളില്‍ ഒന്നര ലക്ഷം വാഹങ്ങളാണ് കസ്റ്റഡിയിലായത്.


ഇടുക്കി, കാസര്‍കോട്, പാലക്കാട് എന്നീ ജില്ലകളിലാണ്  കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ കൂടുതല്‍ വിപണനം ചെയ്യപ്പെടുന്നത്.



സംസ്ഥാനത്തെ 43 ചെക്ക് പോസ്റ്റുകളില്‍ എക്‌സൈസ് ജീവനക്കാരാണ് ജോലി ചെയ്യുന്നത്. എക്‌സൈസ് വിഭാഗത്തിലേക്ക് 400 ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 200 വനിതാ ജീവനക്കാരേയും ഇതിന് പുറമേ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ അഞ്ച് ചെക്ക് പോസ്റ്റുകളില്‍ സ്‌കാനര്‍ മെഷീന്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


ഓണ്‍ലൈന്‍ മദ്യവ്യാപാരം എക്‌സൈസ് നിയമപ്രകാരം പ്രായോഗികമല്ല. മദ്യ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് റൂം നമ്പര്‍ അനുസരിച്ച് ലൈസന്‍സ് നല്‍കുന്നത് എക്‌സൈസ് വിഭാഗമാണ്. ഇതിനു പുറമേ സംസ്ഥാനത്ത് മദ്യം ഉപയോഗിക്കാന്‍ അനുവാദമുള്ളത് 21 വയസ് പ്രായം മുതലാണ്. ഓണ്‍ലൈന്‍ വിപണനം വന്നാല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മദ്യം ഉപയോഗിക്കാന്‍ സാധ്യതയുണ്ട്.


ഓണം പ്രമാണിച്ച് സംസ്ഥാനത്ത് മൊത്തം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 14 ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ഓരോ ജില്ലയിലും രണ്ടു സ്‌ട്രൈക്കിങ് ഫോഴ്‌സുകളും ഒരുക്കിയിട്ടുണ്ട്. വിദേശ മദ്യ,ലഹരി വസ്തുക്കള്‍ സംബന്ധിച്ചുള്ള പരിശോധന കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago
No Image

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്; ആദ്യ വിദേശ കാംപസ് ദുബൈയിൽ തുറക്കുന്നു

uae
  •  2 months ago
No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala
  •  2 months ago