'ഗോ ഫസ്റ്റ്' വിമാനങ്ങള്‍ റദ്ദ് ചെയ്തത് ജൂണ്‍ നാല് വരെ നീട്ടി; ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് റീ ഫണ്ട് ലഭിക്കും
go first extends flight cancellation still june4 to refund payments
'ഗോ ഫസ്റ്റ്' വിമാനങ്ങള്‍ റദ്ദ് ചെയ്തത് ജൂണ്‍ നാല് വരെ നീട്ടി; ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് റീ ഫണ്ട് ലഭിക്കും
ഇന്ത്യന്‍ വിമാന കമ്പനിയായ ഗോ ഫസ്റ്റ് തങ്ങളുടെ വിമാനം റദ്ദ് ചെയ്യുന്ന നടപടി ജൂണ്‍ നാല് വരെ നീട്ടി. നേരത്തെ മെയ് വരെ വിമാനം റദ്ദ് ചെയ്ത നടപടിയാണ് ഇപ്പോള്‍ നാലാം തീയതി വരെ നീട്ടിയത്. നാലാം തീയതി വരെയുളള വിമാനങ്ങള്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് ടിക്കറ്റിന്റെ പൈസ മടക്കി നല്‍കുമെന്നും കമ്പനി അറിയിച്ചു.' വിമാനം കാന്‍സല്‍ ചെയ്തത് മൂലം യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. വിമാനങ്ങള്‍ ക്യാന്‍സല്‍ ചെയ്തത് മൂലം നിങ്ങളുടെ യാത്രാ പദ്ധതികളില്‍ വലിയ മാറ്റങ്ങള്‍ വരാന്‍ ഇടയായി എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. നിങ്ങള്‍ക്ക് ആവശ്യമുളള എല്ലാ സഹായവും പ്രദാനം ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്,' ഗോ ഫസ്റ്റ് ട്വീറ്റ് ചെയ്തു.'യാത്ര പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കമ്പനി കടന്നിട്ടുണ്ട്. ഉടന്‍ തന്നെ യാത്രക്കായുളള ബുക്കിങ്ങുകള്‍ ഞങ്ങള്‍ സ്വീകരിച്ചു തുടങ്ങുന്നതാണ്. നിങ്ങളുടെ ക്ഷമക്ക് നന്ദി,' കമ്പനി ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.
ഉപഭോക്താക്കള്‍ക്ക് അവരുടെ സംശയങ്ങള്‍ ദൂരീകരിക്കാനും, പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനും വെബ്‌സൈറ്റ് സന്ദര്‍ശിക്കാം എന്ന് അറിയിച്ച കമ്പനി, ആവശ്യമെങ്കില്‍ വിവരങ്ങള്‍ അറിയാനായി ഫോണ്‍ വഴിയോ, മെയില്‍ വഴിയോ കമ്പനിയെ ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ മാസം വിമാനത്തിന്റെ ഓപ്പറേഷനുകള്‍ സുരക്ഷിതമായും, കാര്യക്ഷമമായും മുന്‍പോട്ട് കൊണ്ട് പോകുന്നതിന് തടസം നേരിട്ടതിന് തുടര്‍ന്നാണ് കമ്പനി വിമാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയും, ടിക്കറ്റ് ബുക്കിങ്ങ് അവസാനിപ്പിക്കുകയും ചെയ്തത്.
വിമാനങ്ങള്‍ റദ്ദാക്കിയ നടപടി മൂലം യു.എ.ഇയില്‍ നിന്നും ഇന്ത്യയിലേക്ക് പുറപ്പെടാനിരുന്ന യാത്രികരുടെ യാത്രാ പദ്ധതികള്‍ക്ക് തടസം നേരിട്ടിരുന്നു.അതുപോലെ തന്നെ യാത്രാ വിമാനങ്ങളെ സംബന്ധിച്ച സംശയങ്ങള്‍ക്ക് കമ്പനി കൃത്യമായ മറുപടികള്‍ നല്‍കിയില്ലെന്ന ആരോപണങ്ങളും പ്രവാസലോകത്ത് നിന്നും ഉയര്‍ന്ന് വരുന്നുണ്ട്.
Content Highlights: go first extends flight cancellation still june4 to refund payments
'ഗോ ഫസ്റ്റ്' വിമാനങ്ങള്‍ റദ്ദ് ചെയ്തത് ജൂണ്‍ നാല് വരെ നീട്ടി; ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് റീ ഫണ്ട് ലഭിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."