HOME
DETAILS

സി.എം അബ്ദുല്‍ഖാദിര്‍ ഹാജി; സ്‌റ്റേജിലും പേജിലുമില്ലാത്ത കര്‍മസാന്നിധ്യം

  
backup
June 28 2021 | 03:06 AM

6512313130541321-351

 

ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി

വിദ്യാഭ്യാസ-സാമൂഹിക-ക്ഷേമ പ്രവര്‍ത്തന രംഗത്തെ പ്രകടനങ്ങളില്ലാത്ത കര്‍മ സാന്നിധ്യമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ചെറുവട്ടം മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ ഹാജി എന്ന സി.എം ഖാദിര്‍ ഭായ്. പേരും പെരുമയും ആഗ്രഹിക്കാതെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും മുസ്‌ലിം ലീഗിന്റെയും പ്രചരണ-പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം മുഴുവന്‍ സമര്‍പ്പിച്ച അദ്ദേഹം സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, ശംസുല്‍ ഉലമാ ഇ.കെ അബൂബക്ര്‍ മുസ്‌ലിയാര്‍, കെ.കെ ഹസ്രത്ത് തുടങ്ങിയ ശ്രേഷ്ഠരുമായി ആത്മബന്ധം പുലര്‍ത്താന്‍ അപൂര്‍വ സൗഭാഗ്യം ലഭിച്ച വ്യക്തി കൂടിയാണ്.


പ്രവാസം ഗള്‍ഫിലേക്ക് ചെന്നെത്തുന്നതിനു മുന്‍പ് മലയാളികളുടെ പ്രധാന വ്യവഹാര കേന്ദ്രമായ ബോംബെയിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും കര്‍മമണ്ഡലവും. കേരളത്തിലെ മുസ്‌ലിം സംഘടനാ നേതാക്കള്‍ക്കും സ്ഥാപന ഭാരവാഹികള്‍ക്കും ആശ്രയവും ആശ്വാസവുമായി വര്‍ത്തിച്ച ഖാദിര്‍ ഭായ് ബോംബെ മലയാളികള്‍ക്കിടയില്‍ കേരളീയ മുസ്‌ലിം പൈതൃകത്തിന്റെ ഇഴ ചേര്‍ത്ത കണ്ണികൂടിയാണ്.
തൃശൂര്‍ ജില്ലയിലെ കൈപ്പമംഗലം മൂന്നുപീടികയില്‍ 1925-ലാണ് ജനനം. തന്റെ ഒമ്പതാം വയസ്സില്‍ പിതാവൊന്നിച്ച് ബോംബെയിലേക്ക് കുടിയേറിയ ഖാദിര്‍ഭായിയുടെ പിന്നീടുള്ള ജീവിതവും വിദ്യാഭ്യാസവും കര്‍മവുമെല്ലാം അവിടെയായിരുന്നു. ബോംബെ ഡോംഗ്രിയിലെ ബിസ്തി മുഹല്ല പ്രദേശത്തായിരുന്നു കുടുംബമൊന്നിച്ചുള്ള താമസം. പിതാവിനോടൊപ്പം കച്ചവട വ്യവഹാരഹങ്ങളില്‍ വ്യാപൃതനാകുമ്പോഴും മത സാമൂഹിക രംഗത്തു നിറഞ്ഞുനില്‍ക്കാനും അവര്‍ക്കു സൗഭാഗ്യമുണ്ടായി.


ജോലിയാവശ്യാര്‍ത്ഥം ബോംബെയിലെത്തുന്ന മലയാളികളെ സംഘടിപ്പിക്കാനും അവരെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനും അദ്ദേഹത്തിനു സാധിച്ചു. ബിസ്തി മുഹല്ല പ്രദേശത്ത് മലയാളികള്‍ക്കായി പള്ളി സ്ഥാപിച്ചും മുസ്‌ലിം ജമാഅത്ത് കമ്മിറ്റി രൂപീകരിച്ചും അദ്ദേഹം കര്‍മനിരതനായി.


ഹജ്ജ് യാത്രകള്‍ കപ്പല്‍ മാര്‍ഗമായിരുന്ന കാലത്ത്, ഹാജിമാര്‍ മുംബൈ തുറമുഖത്തുനിന്നാണ് യാത്രപോയിരുന്നത്. മുംബൈയിലെത്തുന്ന മലയാളീ തീര്‍ത്ഥാടകരെ സഹായിക്കാനും പരിചരിക്കാനും അദ്ദേഹം സജീവ സാന്നിധ്യമായി രംഗത്തിറങ്ങി. ഇതിനായി ഖുദ്ദാമുല്‍ ഇസ്‌ലാം ജമാഅത്ത് എന്ന പേരില്‍ പ്രത്യേക സംഘടന തന്നെ പ്രവര്‍ത്തിച്ചിരുന്നു. തീര്‍ത്ഥാടകരുടെ താമസത്തിനും മറ്റു സൗകര്യങ്ങള്‍ക്കുമായി നിര്‍മിച്ചിരുന്ന സാബൂസിദ്ദീഖ് മുസാഫിര്‍ഖാന കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളിലും സേവനങ്ങളിലും ഖാദിര്‍ ഭായി മുന്‍പന്തിയില്‍ തന്നെ നിലയുറപ്പിച്ചു. രണ്ടാഴ്ചയോളം ബോംബെയില്‍ തങ്ങുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ക്കു വേണ്ടിയുള്ള സര്‍വ സേവനങ്ങൡും അദ്ദേഹം ജാഗ്രതയോടെയുണ്ടായിരുന്നു.


മലയാളി സുഹൃത്തുക്കളുടെ ശ്രമഫലമായി ബോംബെ മുസ്‌ലിം ജമാഅത്തിന് പ്രത്യേക ആസ്ഥാന മന്ദിരവും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിര്‍മിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും മുസ്‌ലിം ലീഗിന്റെയും പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കും ധനശേഖരണത്തിനും അവിടെയെത്തുന്ന നേതാക്കള്‍ക്കും ജോലി-വിസാ സംബന്ധമായ ആവശ്യങ്ങള്‍ക്കായി വരുന്ന മലയാളികള്‍ക്കുമെല്ലാം അവരുടെ ജമാഅത്ത് ആസ്ഥാനമന്ദിരം വലിയൊരാശ്വാസമായിരുന്നു. ബോംബെയിലെ അന്നത്തെ പ്രമുഖ മലയാൡവ്യവസായി ചേറ്റുവ ഉമര്‍ ഹാജിയായിരുന്നു ആസ്ഥാന നിര്‍മിതിയുടെ മുഖ്യസഹായിയും കാര്‍മികനും. അദ്ദേഹം ബിസിനസ് ആവശ്യാര്‍ത്ഥം ജി.സി.സിയിയേക്ക് ചേക്കേറിയതോടെ ജമാഅത്തിന്റെ മുഖ്യകാര്‍മികത്വം സി.എം ഖാദിര്‍ഭായിയുടെ കരങ്ങളിലായി. മുസ്‌ലിം ജമാഅത്ത് വിവിധ മതസംഘടനാ പ്രവര്‍ത്തകരുടെ സംയുക്തവേദിയായതിനാല്‍ സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം ബോംബെ കേരള സുന്നി ജമാഅത്ത് എന്ന കമ്മിറ്റി രൂപീകരിച്ചു. സ്ഥാപിത കാലംതൊട്ടേ അതിന്റെ ചെയര്‍മാനും അദ്ദേഹമായിരുന്നു.


നിരവധി മലയാളികള്‍ കുടുംബസമേതം തമാസിക്കുന്നത് കൊണ്ട് അവരുടെ മക്കളുടെ മതപരവും വിദ്യാഭ്യാസപരവുമായ വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധയും ജാഗ്രതയുമുണ്ടാകണമെന്ന നിര്‍ബന്ധം ഖാദിര്‍ഭായി വെച്ചുപുലര്‍ത്തി. അദ്ദേഹത്തിന്റെ കൂടി ശ്രമഫലമായി ബോംബെയിലെ ഡോംഗ്രിയില്‍ 1942-ല്‍ ഖുവ്വത്തുല്‍ ഇസ്‌ലാം എന്ന പേരില്‍ പ്രാഥമിക മദ്‌റസ സ്ഥാപിച്ചു. പ്രാരംഭഘട്ടം മുതല്‍ അതിന്റെ ഓരോ മിടിപ്പിലും ഖാദിര്‍ഭായിയുടെ ശ്വാസമുണ്ടായിരുന്നു. കേരളത്തില്‍ നിന്നുള്ള അധ്യാപകര്‍ക്കു കീഴിലായിരുന്നു വിദ്യാര്‍ത്ഥികളുടെ പഠനം. കേരളീയ മുസ്‌ലിം പൈതൃകവും പാരമ്പര്യവും മതവിദ്യാഭ്യാസ സാഹചര്യവും അവിടെയും നിലനില്‍ക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിലാഷം. ഖാദിര്‍ഭായിയുടെ ആവശ്യപ്രകാരം ഓര്‍ഗനൈസറായി പള്ളിപ്പുറം പി.കെ മുഹമ്മദ്കുട്ടി മുസ്‌ലിയാരെ 1982-ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ബോംബെയിലേക്കയക്കുകയും ചെയ്തിരുന്നു. സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുക, മദ്‌റസാ പഠനം കാര്യക്ഷമമാക്കുക, വിവിധ ഏരിയകളില്‍ മതപഠന ക്ലാസുകള്‍ നടത്തിവരിക തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ദൗത്യം. അബൂബക്ര്‍ മുസ്‌ലിയാര്‍ പൂക്കോട്ടൂര്‍, ആനമങ്ങാട് അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, പി.കെ അബ്ദുല്ല മുസ്‌ലിയാര്‍ മേല്‍മുറി, കെ.പി മുഹമ്മദ് മുസ്‌ലിയാര്‍ മുണ്ടക്കല്‍, അബ്ദുര്‍റഹ്മാന്‍ ഫൈസി ആലത്തൂര്‍ തുടങ്ങിയവര്‍ അവിടെ അധ്യാപനം നടത്തിയവരില്‍ പ്രധാനികളാണ്.


മതപ്രഭാഷണങ്ങള്‍ക്കും വൈജ്ഞാനിക സദസ്സുകള്‍ക്കും നേതൃത്വം നല്‍കാന്‍ കേരളത്തില്‍ നിന്നുള്ള മതപണ്ഡിതരെയും വാഗ്മികളെയും അദ്ദേഹം അങ്ങോട്ട് ക്ഷണിക്കുമായിരുന്നു. പ്രശസ്ത വാഗ്മിയും പണ്ഡിതനുമായിരുന്ന ശുകപുരം മുഹമ്മദ് മുസ്‌ലിയാര്‍ മരണമടഞ്ഞത് ബോംബെ കേരള മുസ്‌ലിം ജമാഅത്തിന്റെ പ്രഭാഷണത്തിനു പോയപ്പോഴായിരുന്നു. പൊതു ഖബറിസ്ഥാനില്‍ ഖാദിര്‍ഭായിയുടെ അധീനതയിലുണ്ടായിരുന്ന പ്രത്യേക സ്ഥലത്താണ് അദ്ദേഹം ഖബറടക്കപ്പെട്ടത്.


മലയാളികളെപ്പോലെ പോലെ തദ്ദേശീയര്‍ക്കിടയിലും ജനകീയനും സ്വീകാര്യനുമാവാന്‍ അദ്ദേഹത്തിനു സാധിച്ചു. രത്‌നഗിരിയിലെ കൊക്‌നി മുസ്‌ലിംകള്‍ സ്ഥാപിച്ച അതിപുരാതന പള്ളിയുടെ ഭറണ നിര്‍വഹണ ചുമതലയും പൂര്‍ണാധികാരവും ഖാദിര്‍ഭായിക്കു നല്‍കിയ അവര്‍ പള്ളിയുടെ ചീഫ്ട്രസ്റ്റിയായി അദ്ദേഹത്തെ നിയമിച്ചു. മലയാളികളും തദ്ദേശീയരുമായി നിരവധിയാളുകളുമായി നിരന്തര ബന്ധം പുലര്‍ത്തിയിരുന്നു.
ജീവിത മേഖലയിലും വ്യവസായ വ്യവഹാരങ്ങളിലുമുണ്ടാകുന്ന തര്‍ക്കവിതര്‍ക്കങ്ങളുടെ പരിഹാര കേന്ദ്രമായിരുന്നു സ്മര്യപുരുഷന്‍. പ്രശ്‌ന പരിഹാരങ്ങള്‍ക്കും മധ്യസ്ഥതക്കുമുള്ള അദ്ദേഹത്തിന്റെ സവിശേഷ സിദ്ധി മാനിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ ഖാദിര്‍ഭായിയെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റീവ് പദവി നല്‍കി ആദരിച്ചു.


ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ കേരളത്തിനു പുറത്തുള്ള സംവിധാനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും പ്രാരംഭ കാലം തൊട്ടേ അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും നല്‍കിയിരുന്നു. റമദാനില്‍ അന്യസംസ്ഥാനങ്ങളില്‍ നടത്തിയിരുന്ന വിദ്യാര്‍ത്ഥികളുടെ പ്രബോധനയാത്രകള്‍ക്ക് മുംബൈയില്‍ എല്ലാ വര്‍ഷവും ആതിഥ്യം നല്‍കിയതും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഖാദിര്‍ഭായിയുടെ മുഖ്യസാരഥ്യത്തിലുണ്ടായിരുന്ന മുംബൈ ഡോംഗ്രിയിലെ ഖുവ്വത്തുല്‍ ഇസ്‌ലാം അറബിക് കോളേജിനെ 2001-ല്‍ വാഴ്‌സിറ്റിയുടെ കേരളത്തിനു പുറത്തെ പ്രഥമ സഹസ്ഥാപനമായി അംഗീകാരം നല്‍കുകയും ചെയ്തു.


വാര്‍ധക്യസഹജമായ രോഗങ്ങള്‍ മൂലം നാട്ടില്‍ വിശ്രമവേളയിലായിരുന്നപ്പോഴും വിദ്യാഭ്യാസ സാമൂഹിക രംഗത്തെ പ്രവര്‍ത്തനങ്ങളില്‍ നിന്നു അദ്ദേഹം വിട്ടുനിന്നില്ല. കൈപ്പമംഗലം മാലിക് ദീനാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് പ്രസിഡന്റായിരുന്ന അദ്ദേഹം പട്ടിക്കാട് ജാമിഅ നൂരിയ്യ ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളുടെ ബന്ധുവും സഹായിയുമായിരുന്നു.


സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും മുസ്‌ലിം ലീഗിന്റെയും കര്‍മസാന്നിധ്യമായി വര്‍ത്തിച്ച അദ്ദേഹം സ്റ്റേജിലും പേജിലും പ്രത്യക്ഷപ്പെടാതെ ഇരുസംഘടനകളുടെയും പ്രചരണത്തിനും വളര്‍ച്ചക്കും വേണ്ടി നിസ്വാര്‍ത്ഥ സേവനങ്ങള്‍ നടത്തി. ഇവയുടെ പോയകാല ചരിത്രത്തില്‍ അപൂര്‍വ സാന്നിധ്യമായി തിളങ്ങിയ അദ്ദേഹത്തിന്റെ ജീവിതം പുതുതലമുറക്ക് മാതൃകയാണെന്നതില്‍ സംശയമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago