കത്തിയത് എലത്തൂരില്‍ തീപിടിച്ച അതേ ട്രെയിന്‍; തീപിടിച്ച കോച്ചില്‍ നിന്ന് നൂറുമീറ്റര്‍ അകലെ ഇന്ധന സംഭരണ കേന്ദ്രം
കത്തിയത് എലത്തൂരില്‍ തീപിടിച്ച അതേ ട്രെയിന്‍; തീപിടിച്ച കോച്ചില്‍ നിന്ന് നൂറുമീറ്റര്‍ അകലെ ഇന്ധന സംഭരണ കേന്ദ്രം
കണ്ണൂര്‍: എലത്തൂരില്‍ തീവെപ്പുണ്ടായ ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിലാണ് ബുധനാഴ്ച അര്‍ധരാത്രി തീപിടിത്തമുണ്ടായത്. ഏപ്രില്‍ രണ്ടിനായിരുന്നു കോഴിക്കോട് എലത്തൂരില്‍വച്ച് ട്രെയിനുള്ളില്‍ തീവെപ്പുണ്ടായത്. സംഭവത്തില്‍ ഡല്‍ഹി സ്വദേശി ഷാരൂഖ് സെയ്ഫി അറസ്റ്റിലായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് ഇന്റര്‍സിറ്റി എക്‌സ്പ്രസായി സര്‍വീസ് നടത്തേണ്ട ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ട്രാക്കില്‍ നിര്‍ത്തിയിട്ട ട്രെയിനിനാണ് തീപിടിച്ചത്. തീപിടിത്തത്തില്‍ ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിന്റെ ബോഗി കത്തിനശിച്ചു. പുലര്‍ച്ചെ ഒന്നര മണിയോടെയാണ് തീപിടിത്തമുണ്ടായത്. അട്ടിമറി സാധ്യത റെയില്‍വെ സംശയിക്കുന്നുണ്ട്.
ഇന്നലെ രാത്രി 11 മണിയോടെ ആലപ്പുഴയില്‍ നിന്ന് കണ്ണൂരിലെത്തിയ ട്രെയിനാണിത്. മൂന്നാം പ്ലാറ്റ്‌ഫോമിനു സമീപം എട്ടാമത്തെ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബോഗിയാണ് കത്തിയത്. സംഭവം നടക്കുമ്പോള്‍ ട്രെയിനില്‍ ആരുമുണ്ടായിരുന്നില്ല. അതുകൊണ്ട് വലിയൊരു അപകടമാണ് ഒഴിവായത്. തീപിടിച്ച കോച്ചില്‍ നിന്ന് നൂറുമീറ്റര്‍ അകലെ ഇന്ധന സംഭരണ കേന്ദ്രമുള്ളതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കണ്ണൂരിലെ തീപിടിത്തത്തില്‍ റെയില്‍വേ അട്ടിമറി സാധ്യത സംശയിക്കുന്നുണ്ട്. നിലവില്‍ ഇതുസംബന്ധിച്ച് പ്രതികരിക്കാനാവില്ലെന്നും അന്വേഷണം നടക്കട്ടെയെന്നുമാണ് ഇക്കാര്യത്തിലെ റെയില്‍വേ നിലപാട്.
എക്‌സ്‌ക്യുട്ടിവ് എക്‌സ്പ്രസില്‍ വീണ്ടും തീപിടിത്തം; അട്ടിമറി സാധ്യത തള്ളാതെ റെയില്‍വേ
ട്രെയിന്‍ സര്‍വീസ് നടത്തുന്ന ട്രാക്കില്‍ അല്ല സംഭവം എന്നതിനാല്‍ തീപിടിത്തം അറിയാന്‍ അല്‍പ്പം വൈകി. തീ ഉയരുന്നത് റെയില്‍വേ ജീവനക്കാരാണ് ആദ്യം കണ്ടത്. മറ്റ് ബോഗികളിലേക്ക് തീപടരും മുന്‍പ് ഫയര്‍ഫോഴ്‌സെത്തി തീ പൂര്‍ണമായി അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ അതോ ആരെങ്കിലും ട്രെയിനിന് തീയിട്ടതാണോയെന്ന് അന്വേഷണം നടക്കുന്നുണ്ട്. ഫോറന്‍സിക് സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കൂ. തീപിടിത്തമുണ്ടായ ബോഗി നിലവില്‍ സീല്‍ ചെയ്തിരിക്കുകയാണ്.
kannur-train-fire-elathur-train-attack-same-train
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."