കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: അര്‍ജുന്‍ ആയങ്കി കസ്റ്റംസ് കസ്റ്റഡിയില്‍; അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും
തിരുവനന്തപുരം: രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ കണ്ണിയായ അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ഉടനുണ്ടാകും. കേസില്‍ അര്‍ജുന് നേരിട്ട് ബന്ധമുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.
കേസില്‍ പിടിയിലായ ഷെഫീഖിന്റെ ഫോണില്‍ നിന്ന് ഇത് സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നും കസ്റ്റംസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
അര്‍ജുന്‍ ആയങ്കിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇന്ന് രാവിലെ രണ്ട് അഭിഭാഷകര്‍ക്കൊപ്പമാണ് അര്‍ജുന്‍ ആയങ്കി കസ്റ്റംസിന് മുന്നില്‍ ഹാജരായത്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് കസ്റ്റംസ് നോട്ടിസ് നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം അര്‍ജുന്‍ ആയങ്കി ഒളിവിലായിരുന്നു. ചോദ്യം ചെയ്യാന്‍ ഹാജരാകുമോ എന്ന സംശയം നിലനില്‍ക്കെയാണ് അഭിഭാഷകനൊപ്പം അര്‍ജുന്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫിസിലെത്തിയത്.
മുഹമ്മദ് ഷഫീഖിന്റെ കസ്റ്റഡിയില്‍ വേണെമെന്ന കസ്റ്റംസ് അപേക്ഷ പരിഗണിച്ച കോടതി അത് അനുവദിച്ചിട്ടുണ്ട്. ഷഫീഖിനെ കസ്റ്റഡിയില്‍ വാങ്ങി ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത് അടക്കമുള്ള നടപടികള്‍ കസ്റ്റംസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."