മെസി അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍മിയാമിയിലേക്ക്?
lionel messi to inter miami
അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഇന്റര്‍ മിയാമിലേക്കെന്ന് സൂചന. അമേരിക്കന്‍ ടോപ്പ് ഡിവിഷന്‍ ക്ലബ്ബായ ഇന്റര്‍ മിയാമിയിലേക്ക് അല്‍ ഹിലാലിന്റെ വന്‍ ഓഫര്‍ നിരസിച്ചാവും മെസി പോകുക. നേരത്തെ താരം മുന്‍ ക്ലബ്ബായ ബാഴ്‌സയിലേക്ക് ചേക്കേറുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അഡിഡാസ്, ആപ്പിള്‍ തുടങ്ങിയ ബ്രാന്‍ഡുകളുമായുള്ള സഹകരണം കൂടി മെസ്സിയുടെ മിയാമി കരാറില്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്പാനിഷ് പത്രപ്രവര്‍ത്തകന്‍
ഗില്ലെം ബാലാഗാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
മെസിക്ക് ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിലെ എക്കാലത്തെയും ഉയര്‍ന്ന തുകയാണ് സൗദി ക്ലബ്ബായ അല്‍ ഹിലാല്‍ വാദ്ഗാനം ചെയ്തിരിക്കുന്നത്. പി എസ് ജിക്കായി കളിച്ച 75 മത്സരങ്ങളില്‍ 32 ഗോളുകളും 35 അസിസ്റ്റുകളും നല്‍കിയ മെസിക്ക് പക്ഷെ അവരുടെ എക്കാലത്തെയും വലിയ സ്വപ്നമായ ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തിലേക്ക് നയിക്കാനായില്ല.
?? BREAKING: Lionel Messi to Inter Miami, here we go! The decision has been made and it will be announced by Leo in the next hours #InterMiami
— Fabrizio Romano (@FabrizioRomano) June 7, 2023
?? Messi will play in MLS. No more chances for Barcelona/Al Hilal despite trying to make it happen.
???? ?? ??#Messi #MLS pic.twitter.com/OTYWIlEzNc
മുന്‍ ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാമിന് ഉടമസ്ഥാവകാശമുള്ള ക്ലബ് കൂടിയാണിത്.. പി എസ് ജിയുമായി കരാര്‍ പൂര്‍ത്തിയാക്കിയ മെസിക്ക് ബാഴ്സലോണയിലേക്ക് മടങ്ങാനായിരുന്നു താല്‍പര്യം. ഇതിനായി ചര്‍ച്ചകളും തുടങ്ങിയിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി കാരണം മെസിക്ക് മുന്നില്‍ ഒരു കരാര്‍ വെക്കാന്‍ പോലും ബാഴ്സയ്ക്ക് സാധിച്ചിരുന്നില്ല. അനുവദിക്കപ്പെട്ട ശമ്പള ബില്ലിനുള്ളില്‍ മെസിയെ ലാ ലീഗയില്‍ രജിസ്റ്റര്‍ ചെയ്യുക എന്നതായിരുന്നു ബാഴ്സയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.
Content Highlights:-lionel messi to inter miami
മെസി അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍മിയാമിയിലേക്ക്?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."