'എന്നാലും എന്റെ വിദ്യേ' മനസ്സില്‍ തട്ടി പറഞ്ഞത്; പ്രതികരണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ശ്രീമതി ടീച്ചര്‍
'എന്നാലും എന്റെ വിദ്യേ' മനസ്സില്‍ തട്ടി പറഞ്ഞത്; പ്രതികരണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ശ്രീമതി ടീച്ചര്‍
കണ്ണൂര്‍: മഹാരാജാസ് കോളേജിലെ വ്യാജരേഖാ കേസിലെ പി.കെ ശ്രീമതി ടീച്ചറുടെ ഒറ്റവരി പ്രതികരണം വിവാദത്തില്‍. 'എന്നാലും എന്റെ വിദ്യേ'എന്ന ഒറ്റവരിയില്‍ പി.കെ ശ്രീമതി ഫേസ്ബുക്കില്‍ നടത്തിയ പ്രതികരണമാണ് വിവാദമായത്. പിന്നാലെ ടീച്ചര്‍ വിശദീകരണവുമായി രംഗത്തെത്തി. പ്രതികരണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പറഞ്ഞ ടീച്ചര്‍ മനസ്സില്‍ തട്ടിയാണ് അങ്ങിനെ കുറിച്ചതെന്നും വ്യക്തമാക്കി. 'വ്യാജ രേഖ ആര് ഉണ്ടാക്കിയാലും അത് തെറ്റാണ്. മഹിളാ അസോസിയേഷന്‍ സാഹിത്യം മത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടിയ കുട്ടി. ആ കുട്ടി ഇങ്ങനെ ചെയ്തു എന്ന പ്രതികരണത്തില്‍ ഇട്ടതാണ് വിദ്യേ നീ ഈ കുടുക്കില്‍ പെട്ടല്ലോ എന്നാണ് അതുകൊണ്ട് ഉദ്ദേശിച്ചത്' ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.
വ്യാജരേഖയുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടര്‍ന്നിട്ടും സി.പി.എം കേന്ദ്രങ്ങളെല്ലാം പ്രതിരോധത്തില്‍ നില്‍ക്കുന്നതിനിടെയായിരുന്നു ടീച്ചറുടെ ഫേസ്ബുക്ക് കുറിപ്പ്. പാലക്കാട് അട്ടപ്പാടി ഗവണ്‍മെന്റ് കോളേജിലെ താത്കാലിക അധ്യാപിക നിയമനത്തിനായി വ്യാജ രേഖയുണ്ടാക്കിയ സംഭവത്തില്‍ വിദ്യക്കെതിരെ ജാമ്യമില്ലാ കുറ്റംചുമത്തി കേസെടുത്തിരുന്നു.
കാലടി സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണ് വിദ്യ കെ എന്ന വിദ്യ വിജയന്‍. വിദ്യയുടെ പി.എച്ച്.ഡി പ്രവേശനം മാനദണ്ഡം മറികടന്നാണെന്ന ആരോപണത്തില്‍ കാലടി സര്‍വ്വകലാശാലയിലും വിദ്യക്കെതിരെ പരിശോധന തുടങ്ങിയിട്ടുണ്ട്. ഈ സംഭവങ്ങള്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിക്കുമ്പോഴാണ് പി കെ ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."