HOME
DETAILS

ആസന്നമരണം പ്രതീക്ഷിക്കുന്ന തൊഴിലുറപ്പ് പദ്ധതി

  
backup
June 08, 2023 | 7:47 PM

article-about-mgnrea


കഴിഞ്ഞ പതിനഞ്ചു വർഷങ്ങൾകൊണ്ട് ഇന്ത്യയുടെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം-2005 ലോകത്തിലെ തന്നെ ഏറ്റവും വലിയ പൊതുമേഖലാ തൊഴിൽ പദ്ധതിയായി വളർന്നു. കൊവിഡ് മഹാമാരിയുടെ ഘട്ടത്തിൽ പോലും ഗ്രാമീണമേഖലയിൽ മൂന്നിലൊരു കുടുംബത്തിനു തൊഴിലുറപ്പു പദ്ധതിയിലൂടെ തൊഴിൽ ലഭ്യമാക്കുന്നതു വഴി വലിയ മാറ്റം സൃഷ്ടിക്കാനും ഇന്ത്യയുടെ തൊഴിലുറപ്പു നിയമത്തിനായി. തൊഴിലുറപ്പു പദ്ധതിയുടെ തുടക്കം തൊട്ടേ മുപ്പത്തഞ്ചു ശതമാനത്തിലധികം തൊഴിലാളികളും ദലിത്-ആദിവാസി കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു. പകുതിയിലധികം പേരും സ്ത്രീകളുമായിരുന്നു. കേരളത്തിൽ സ്ത്രീ പങ്കാളിത്തം തൊണ്ണൂറു ശതമാനമായിരുന്നു. എന്നാൽ നിലവിലെ കേന്ദ്രസർക്കാരിൽനിന്ന് തൊഴിലവകാശ നിയമത്തിന്റെ മൂല്യത്തെ ഇടിച്ചുകളയുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ ആദ്യ നീക്കം മൊബൈൽ ആപ്ലിക്കേഷൻ വഴി തൊഴിലുറപ്പിനെത്തുന്ന തൊഴിലാളികളുടെ ഹാജർ ഡിജിറ്റലായി പരിശോധിക്കുന്ന പരിഷ്കരണമായിരുന്നു. രണ്ടാമതായി കൊണ്ടുവന്നത്, തൊഴിലുറപ്പിന്റെ ഭാഗമായുള്ള വേതനം ആധാറുമായി ബന്ധിപ്പിക്കപ്പെട്ട ബാങ്ക് അക്കൗണ്ടിലൂടെ വിതരണം ചെയ്യുക എന്നതുമാണ്. തൊഴിലുറപ്പിനെത്തുന്നവരിൽ പകുതിയിൽ താഴെ പേർക്ക് മാത്രമാണ് ആധാർബന്ധിത ബാങ്ക് അക്കൗണ്ടുകളുള്ളത്. കൂടാതെ, ധനമന്ത്രി തൊഴിലുറപ്പു പദ്ധതിക്കുവേണ്ടി നീക്കിയിരുപ്പ് ജി.ഡി.പിയുടെ 0.2 ശതമാനമാക്കി കുറച്ചതോടെ പദ്ധതിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ സാമ്പത്തിക വിഹിതമായി ഇതു മാറി. 2015ൽ പ്രധാനമന്ത്രി തൊഴിലുറപ്പിനെക്കുറിച്ചു നടത്തിയ പ്രസ്താവനയിൽനിന്ന് ലവലേശം പുറകോട്ടില്ല എന്നതാണ് ഈ മൂന്ന് തൊഴിലുറപ്പ് പരിഷ്കരണവും കാണിക്കുന്നത്. യു.പി.എ ഭരണകൂടത്തിന്റെ പരാജയത്തിന്റെ ജീവിക്കുന്ന സ്മാരകം എന്നായിരുന്നു അന്ന് പ്രധാനമന്ത്രി തൊഴിലുറപ്പിനെ വിശേഷിപ്പിച്ചത്.
നിലവിൽ ഇന്ത്യയിലെ തൊഴിലുറപ്പ് പദ്ധതി നിരന്തരമായി തഴയപ്പെട്ടുകൊണ്ടിരിക്കയാണ്. ബി.ജെ.പി ഭരണത്തിൽ വന്നതിനുശേഷമുള്ള 2014-2020 കാലഘട്ടത്തിലെ തൊഴിലുറപ്പ് പ്രവർത്തനങ്ങൾ യു.പി.എയുടെ 2008-2014 കാലഘട്ടത്തിലെ പ്രവർത്തനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രയോ താഴെയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ബി.ജെ.പി ഭരണകാലഘട്ടത്തിലാണ് ഏറ്റവും കുറവ് വ്യക്തിഗത തൊഴിൽ ദിനങ്ങൾ രേഖപ്പെടുത്തിയതും നിയമം ഉറപ്പുനൽകുന്ന 100 തൊഴിൽ ദിനങ്ങൾ ഏറ്റവും കുറഞ്ഞ എണ്ണം കുടുംബങ്ങളിലേക്കെത്തിയതും. കൂടാതെ, യു.പി.എ കാലഘട്ടത്തിൽ തൊഴിലുറപ്പിനുവേണ്ടിയുള്ള ശരാശരി സാമ്പത്തിക നീക്കിയിരുപ്പ് ജി.ഡി.പിയുടെ 0.47 ശതമാനമായിരുന്നെങ്കിൽ ബി.ജെ.പി കാലഘട്ടത്തിൽ ഇത് 0.35 ശതമാനത്തിനും താഴെയാണ്. സംസ്ഥാനാടിസ്ഥാനത്തിലും വളരെ വ്യത്യസ്തമായ പ്രവണതകളാണ് ദൃശ്യമാവുന്നത്. ഡബ്ൾ എൻജിൻ ബി.ജെ.പി നേതൃത്വത്തിന്റെ കീഴിലുള്ള സംസ്ഥാനങ്ങളിൽ വളരെ കുറഞ്ഞ തൊഴിൽ ദിനങ്ങൾ രേഖപ്പെടുത്തുമ്പോൾ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തൊഴിൽ ദിനങ്ങളിൽ കുറവ് കാണുന്നില്ല. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാനിൽ 2019-20 കാലയളവിലെ ശരാശരി തൊഴിൽ ദിനങ്ങൾ മുപ്പത്തിയൊന്ന് ആണെങ്കിൽ ഛത്തീസ്ഗഢിലും കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള കേരളത്തിലും ശരാശരി കുടിയ തൊഴിൽദിനങ്ങൾ 29 ദിവസങ്ങളാണ്.


മറ്റു പല വികസ്വര രാജ്യങ്ങളും തൊഴിലുറപ്പിനു സമാന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നുണ്ട്. എല്ലാ മേഖലകളിലും ഉൾപ്പെട്ടവർക്ക് വേതനം ഉറപ്പുവരുത്തുന്നതിന് അർജന്റീനയിലെ ജെഫസ് ഡി ഹോഗർ തൊഴിലാളികളെ നിയമിച്ചിരിക്കുന്നത് ഡേ കെയർ സെന്ററുകളിലും വീടില്ലാത്തവർക്കുള്ള കേന്ദ്രങ്ങളിലും സമൂഹ അടുക്കളകളിലും മറ്റുമാണ്. എന്നാൽ കുറഞ്ഞ വേതനം, വിലക്കയറ്റം എന്നിവയ്ക്കിടയിൽ പിടിച്ചുനിൽക്കാൻ സാധിക്കാതായതോടെ കുറഞ്ഞ വർഷങ്ങൾകൊണ്ട് ജെഫസ് പദ്ധതി പ്രായോഗികമല്ലെന്നു വന്നു. എത്യോപ്യയിൽ ആറാം വർഷത്തോടെ വരൾച്ച കുറഞ്ഞുവരുന്ന സാഹചര്യത്തിൽ അവിടെ നടപ്പാക്കിയ പ്രോഡക്റ്റിവ് സേഫ്റ്റി നെറ്റ് പ്രോഗ്രാം ഇപ്പോഴും പ്രസക്തമായി തുടരുന്നുണ്ട്. എത്യോപ്യയുടെ പി.എസ്. എൻ.പി പദ്ധതി പ്രകാരം വേതനം ഭക്ഷണമായോ പണമായോ സ്വീകരിക്കാവുന്നതാണ്. ഭൂരിഭാഗം തൊഴിലാളികളും വിലക്കയറ്റത്തെ നേരിടുന്നതിന് ഭക്ഷണമാണ് വേതനമായി സ്വീകരിക്കുന്നത്. റുവാണ്ടയുടെ വിഷൻ-2020 ഉമുറെംഗെ പദ്ധതിയും സ്ത്രീകളുടെ കീഴിലുള്ള ആയിരക്കണക്കിനു കുടുംബങ്ങളെയാണ് സംരക്ഷിക്കുന്നത്. നമ്മുടെ അയൽക്കാരായ ബംഗ്ലാദേശിലും 100 ദിന തൊഴിൽ പദ്ധതിയും നേപ്പാളിലെ ഫുഡ് ഫോർ വർക്ക് പദ്ധതിയും ഇന്ത്യയുടെ തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് പ്രചോദനം സ്വീകരിച്ച് ആവിഷ്കരിക്കപ്പെട്ടവയാണ്.


എന്നാൽ പലതരത്തിലുള്ള വെല്ലുവിളികളാൽ ഇന്ത്യയുടെ തൊഴിലുറപ്പ് പദ്ധതി ആസന്ന മരണത്തെ പ്രതീക്ഷിക്കുകയാണ്. നിലവിൽ വർധിപ്പിച്ചിരിക്കുന്ന തൊഴിലുറപ്പ് വേതനം ഇരുപതിൽ പതിനെട്ടു സംസ്ഥാനങ്ങളിലെയും കുറഞ്ഞ വേതനത്തിനും താഴെയാണ്. കൂടാതെ, സാമ്പത്തിക നീക്കിയിരുപ്പ് വളരെ കുറവായതിനാൽ വേതനം വൈകുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുന്നു. പശ്ചിമ ബംഗാളിലെ തൊഴിലാളികൾക്ക് ഒരു വർഷത്തിലധികം വൈകിയാണ് തൊഴിലുറപ്പ് വേതനം ലഭിച്ചത്. തൊഴിലുറപ്പിന് എത്തുന്നവർക്കിടയിൽ നിരുത്സാഹ പ്രവണതകളുള്ളതായും പഠനങ്ങൾ പറയുന്നു. ജാർഖണ്ഡ്, ബിഹാർ, പശ്ചിമ ബംഗാൾ, രാജസ്ഥാൻ എന്നിവിടങ്ങളിലെ തൊഴിലുറപ്പ് തൊഴിലാളികൾ അറുപത് ദിവസത്തോളം ഡൽഹിയിൽ പ്രതിഷേധം നടത്തിയിരുന്നു. എന്നാൽ അവരുടെ ആവശ്യങ്ങൾ ബധിരകർണങ്ങളിലാണ് പതിച്ചതെന്നു വേണം കരുതാൻ. ഇന്ത്യയിലെ ഗ്രാമീണ തൊഴിൽ മേഖലയിൽ 100 തൊഴിൽ ദിനങ്ങൾ ലഭിക്കുക എന്ന അവകാശത്തിനു നിയമപരമായി പരിരക്ഷയുണ്ട്. എന്നാൽ ജനാധിപത്യത്തിന്റെ മാതാവ് ആ നിയമത്തെ പരിഗണിക്കുന്നുണ്ടോ എന്നതിൽ സംശയിക്കേണ്ടിയിരിക്കുന്നു.
(ഒ.പി ജിൻഡൽ ഗ്ലോബൽ സർവകലാശാലയിലെ സ്കൂൾ ഫോർ പബ്ലിക് ഹെൽത്ത് ആന്റ് ഹ്യൂമൻ ഡെവലപ്മെന്റ് വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറായ ലേഖിക
ദി ടെലഗ്രാഫിൽ എഴുതിയത്)

Content Highlights: article about MGNREA


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊലപാതകക്കേസിൽ പിടിക്കപ്പെട്ട പ്രതിയുടെ വധശിക്ഷ നടപ്പാക്കി സഊദി അറേബ്യ

Saudi-arabia
  •  16 days ago
No Image

തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരകീരിച്ചു; പത്ത് കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം ശക്തമാക്കാൻ നിർദേശം

Kerala
  •  16 days ago
No Image

പോരാട്ടം ഇനി മറ്റൊരു ടീമിനൊപ്പം; രാജസ്ഥാനെതിരെ കളിക്കാനൊരുങ്ങി സഞ്ജുവിന്റെ വിശ്വസ്തൻ

Cricket
  •  16 days ago
No Image

വോട്ടര്‍ പട്ടിക പരിഷ്‌കരണം; പ്രതിരോധിക്കാന്‍ തമിഴ്‌നാട്; സര്‍വകക്ഷി യോഗം വിളിച്ച് സ്റ്റാലിന്‍

National
  •  16 days ago
No Image

ഇന്റർ മയാമിക്കൊപ്പം പുതിയ കരാറിൽ ഒപ്പുവെക്കാനുള്ള കാരണം അതാണ്: മെസി

Football
  •  16 days ago
No Image

പ്രവാസികൾക്കായി പുതിയ പാസ്‌പോർട്ട് പോർട്ടൽ; പുതിയ വെബ്സൈറ്റ് വഴി യുഎഇയിൽ നിന്നുതന്നെ ഇ-പാസ്‌പോർട്ടിനായി അപേക്ഷിക്കാം

uae
  •  16 days ago
No Image

വീണ്ടും കോളറ ഭീതി; എറണാകുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു; ഈ വര്‍ഷത്തെ മൂന്നാമത്തെ കേസ്

Kerala
  •  16 days ago
No Image

ചെക്ക്ഔട്ട് ചെയ്യുമ്പോൾ അധിക നിരക്ക് ചുമത്താൻ പാടില്ല: യുഎഇയിൽ വാറ്റ് ഉൾപ്പെടുന്ന 'ഓൾ-ഇൻക്ലൂസീവ്' വില നിർബന്ധം; സുതാര്യത ഉറപ്പാക്കാൻ കർശന നടപടി

uae
  •  16 days ago
No Image

ശക്തമായ മഴ; തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(28-10-2025) അവധി

Kerala
  •  16 days ago
No Image

കാസർ​ഗോഡ് പ്ലെെവുഡ് കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

Kerala
  •  16 days ago