മോഷ്ടിച്ച കാര്‍ഡുമായി എ.ടി.എമ്മില്‍ നിന്നു പണമെടുത്തയാള്‍ പിടിയില്‍
മൂന്നാര്‍: അയല്‍വാസിയുടെ വീട്ടില്‍ നിന്നും മോഷ്ടിച്ച കാര്‍ഡുമായി എ.ടി.എമ്മില്‍ നിന്നു പണമെടുത്തയാള്‍ പിടിയില്‍.
കണ്ണന്‍ ദേവന്‍ കമ്പനി പെരിയവര എസ്റ്റേറ്റ് പുതുക്കാട് ടോപ്പ് ഡിവിഷനില്‍ താമസിക്കുന്ന അയ്യപ്പന്‍ (31) ണ് പൊലിസ് പിടിയിലായത്.
പെരിയവര എസ്‌റ്റേറ്റില്‍ ചുടലമണി എന്നയാളുടെ എ.ടി.എം കാര്‍ഡ് ആണ് മോഷ്ടിച്ചത്. ശനിയാഴ്ച രാത്രിയോടെ ചുടലയുടെ വീട്ടില്‍ അയ്യപ്പന്‍ എത്തി 3000 രൂപയും വീട്ടുലുണ്ടായിരുന്ന നാലു എ.ടി.എം കാര്‍ഡുകളും മോഷ്ടിച്ചിരുന്നു.
ഞയറാഴ്ച രാവിലെ ടൗണിലെത്തിയ അയ്യപ്പന്‍ എ.ടി.എം കാര്‍ഡിനു പിന്നില്‍ കുറിച്ചിരുന്ന രഹസ്യ നമ്പറുപയോഗിച്ചാണ് പണം പിന്‍വലിച്ചത്.
പണം പിന്‍വലിച്ച സന്ദേശം ചുടലയുടെ മൊബൈലില്‍ മെസേജായി എത്തിയതാണ് പ്രതിയെ പിടികൂടാന്‍ പൊലിസിനെ സഹായിച്ചത്.
മൊബൈലില്‍ എത്തിയ സന്ദേശവുമായി ചുടല മൂന്നാര്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
മൂന്നാര്‍ എസ്.ഐ വിഷ്ണുകുമാറിന്റെ നേത്യത്വത്തിലുള്ള സംഘം ബാങ്ക് ജീവനക്കാരുടെ സഹായത്തോടെ പരിശോധിക്കവെയാണ് അയ്യപ്പന്‍ പിടിയിലായത്. പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."