പുതിയ കാർ വാങ്ങാന്‍ പദ്ധതിയിടുന്നുണ്ടോ? മെയ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റ് പോയ എസ്.യു.വികളെ അറിയാം
ഇന്ത്യന്‍ കാര്‍ വിപണി വലിയ തോതില്‍ സജീവമായ മാസങ്ങളിലൊന്നാണ് മെയ്. കാറുകള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായ മാസത്തില്‍ എസ്.യു.വികള്‍ തന്നെയായിരുന്നു പതിവ് പോലെ വിപണിയിലെ രാജാക്കന്‍മാര്‍. 3,34,802 എസ്.യു.വികളാണ് മെയ് മാസത്തില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് വിറ്റ് പോയത്. ഇത് മൊത്തം ആഭ്യന്തര കാര്‍ വില്‍പനയുടെ ഏകദേശം 47 ശതമാനത്തോളം വരുമെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മെയ് മാസത്തില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ എസ്.യു.വി ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ ക്രെറ്റയാണെങ്കില്‍, മാരുതി സുസുക്കി ഇന്ത്യയ്ക്ക് ഈ മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ 10 എസ്.യു.വികളില്‍ ബ്രെസ്സ, ഫ്രോങ്ക്‌സ്, ഗ്രാന്‍ഡ് വിറ്റാര എന്നീ മൂന്ന് മോഡലുകള്‍ ഉണ്ട്.ഹ്യുണ്ടായ് കമ്പനിക്ക് ക്രെറ്റയെ കൂടാതെ വെന്യൂ എന്ന മോഡലിനെയും ഏറ്റവും കൂടുതല്‍ വിറ്റ് പോയ പത്ത് കാറുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. ടാറ്റ മോട്ടോഴ്‌സിന്റെ നെക്‌സോണ്‍, പഞ്ച് എന്നീ മോഡലുകളും, മഹീന്ദ്രയുടെ സ്‌കോര്‍പ്പിയോ, ബൊലേറോ എന്നീ മോഡലുകളും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. കിയ കമ്പനിയില്‍ നിന്നും സോണറ്റാണ് പ്രസ്തുത പട്ടികയില്‍ ഉള്‍പ്പെട്ട മറ്റൊരു വാഹനം.
14,449 യൂണിറ്റ് വാഹനങ്ങളാണ് മെയ് മാസത്തില്‍ ക്രെറ്റക്ക് വില്‍ക്കാന്‍ സാധിച്ചത്. ടാറ്റ നെക്‌സോണ്‍ 14,423 കാറുകളും മാരുതി സുസുക്കിയുടെ ബ്രെസ 13,398 യൂണിറ്റുകളും കഴിഞ്ഞ മാസം വില്‍പന നടത്തി. ടാറ്റാ പഞ്ച് 11,124 യൂണിറ്റ് വാഹനങ്ങള്‍ വില്‍പന നടത്തി കരുത്ത് തെളിയിച്ചപ്പോള്‍, ഹ്യുണ്ടായി വെന്യു 10,213 യൂണിറ്റുകളും മാരുതി സുസുക്കി ഫ്രൊണ്‍സ് 9,863 യൂണിറ്റുകളുമാണ് വില്‍പന നടത്തിയത്. പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തുളളത് മഹീന്ദ്രയുടെ ബൊലേറോയാണ്. 8,170 യൂണിറ്റാണ് ബൊലേറോയുടെ കഴിഞ്ഞ മാസം വിറ്റ് പോയ എണ്ണം.
മെയ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റ് പോയ എസ്.യു.വി കളുടെ പട്ടിക
ഹ്യുണ്ടായ് ക്രെറ്റ 14,449 യൂണിറ്റുകള്‍
ടാറ്റ നെക്‌സോണ്‍ 14,423 യൂണിറ്റുകള്‍
മാരുതി സുസുക്കി ബ്രെസ്സ 13,398 യൂണിറ്റുകള്‍
ടാറ്റ പഞ്ച് 11,124 യൂണിറ്റ്
ഹ്യുണ്ടായ് വേദി 10,213 യൂണിറ്റുകള്‍
മാരുതി സുസുക്കി ഫ്രോങ്ക്‌സ് 9,863 യൂണിറ്റുകള്‍
മഹീന്ദ്ര സ്‌കോര്‍പിയോ 9,318 യൂണിറ്റുകള്‍
മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര 8,877 യൂണിറ്റുകള്‍
കിയ സോനെറ്റ് 8,251 യൂണിറ്റുകള്‍
മഹീന്ദ്ര ബൊലേറോ 8,170 യൂണിറ്റ്
Content Highlights:best selling suvs in may
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."