സിവില്‍ സര്‍വീസ് പ്രിലിംസില്‍ മിന്നും നേട്ടവുമായി ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാദമി
സിവില്‍ സര്‍വീസ് പ്രിലിംസില്‍ മിന്നും നേട്ടവുമായി ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാദമി
മലപ്പുറം: സിവില്‍ സര്‍വിസ് പ്രിലിംസില്‍ മിന്നുന്ന നേട്ടം കാഴ്ചവെച്ച് പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാദമി. പരീക്ഷയെഴുതിയ നൂറുപേരില് ഒമ്പത് പേര്‍ വിജയിച്ചു. അക്കാദമിയുടെ ആദ്യ ബാച്ച് ആണ് പരീക്ഷയെഴുതിയത്. നജീബ് കാന്തപുരം ഫേസ്ബുക്ക് വഴിയാണ് ഇക്കാര്യം അറിയിച്ചത്.
'സിവില്‍ സര്‍വീസ് പ്രിലിംസ് പരീക്ഷ ഫലം ഇപ്പോള്‍ പുറത്ത് വന്നു. പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് അക്കാദമിക്ക് അഭിമാന നേട്ടം. ആദ്യ ബാച്ചില്‍ പരീക്ഷ എഴുതിയ 100 പേരില്‍ 9 പേര്‍ വിജയിച്ചു. അല്‍ഹംദു ലില്ലാഹ് സഹായിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദി..നമ്മുടെ പ്രിയ നേതാവ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ഈ വിജയം സമര്‍പ്പിക്കുന്നു. യാത്ര നമ്മള്‍ തുടങ്ങിയതേയുള്ളൂ' അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ജൂണ്‍12നാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. യുപി.എസ്.സിയുടെ ഔദ്യോഗിക സൈറ്റ് ആയ https://upsc.gov.in/ല്‍ ഫലം അറിയാം. പ്രിലിമിനറി പാസായവര്‍ മെയിന്‍ പരീക്ഷ എഴുതാന്‍ യോഗ്യത നേടിയിരിക്കുകയാണ്. 2023 സപ്‌തെബര്‍ 15നാണ് മെയിന്‍ എക്‌സാം. കൂടുതല്‍ വിവരങ്ങള്‍ക്ക് യുപി.എസ്.സിയുടെ ഔദ്യോഗിക സൈറ്റ് സന്ദര്‍ശിക്കാം.
റിസല്‍ട്ട് അറിയാന്‍
- യുപി.എസ്.സിയുടെ ഔദ്യോഗിക സൈറ്റ് ആയ https://upsc.gov.in/ സന്ദര്‍ശിക്കാം.
- UPSC Civil Services Prelims Result 2023ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
- ലഭിക്കുന്ന പിഡിഎഫ് ഫയല്‍ ഓപണ്‍ ചെയ്ത് റിസല്‍ട്ട് പരിശോധിക്കാം.
- മറ്റ് ആവശ്യങ്ങള്‍ക്കായി പേജ് ഡൗണ്‍ലോഡ് ചെയ്ത് ഹാര്‍ഡ് കോപ്പി സൂക്ഷിക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."