പുതിയ എമിറേറ്റ്സ് ഐഡിയിലേക്ക് മാറാൻ വിവരങ്ങൾ ഓൺലൈൻ ആയി നൽകാം
പുതിയ എമിറേറ്റ്സ് ഐഡിയിലേക്ക് മാറാൻ വിവരങ്ങൾ ഓൺലൈൻ ആയി നൽകാം
ദുബായ്: പുതുക്കിയ എമിറേറ്റ്സ് ഐഡിയിലേക്ക് മാറാൻ പ്രവാസികൾക്ക് അവസരം. ഏറെ മാറ്റങ്ങളോടെ എത്തുന്ന പുതിയ എമിറേറ്റ്സ് ഐഡിക്ക് വേണ്ടിയുള്ള വിവരങ്ങൾ ഓൺലൈനായി നൽകാമെന്നു ദുബായ് കോടതി അറിയിച്ചു. കോടതി നടപടികൾ വേഗത്തിലാക്കാൻ ഓൺലൈൻ ആയി വിവരങ്ങൾ ലഭിക്കുന്നത്. സഹായിക്കും.
https://icp.gov.ae/service/@UAEICP എന്ന ലിങ്ക് വഴിയാണ് വിവരങ്ങൾ ചേർക്കേണ്ടത്. ഐഡി മാറ്റുമ്പോൾ പുതുക്കൽ തുക അടക്കേണ്ടതുണ്ട്. വർധിപ്പിച്ച പുതിയ തുകയാണ് ഇനിമുതൽ അടക്കേണ്ടത്. 370 ദിർഹമാണ് എമിറേറ്റ്സ് ഐഡിയുടെ പുതുക്കിയ ചാർജ്.
ഡിസൈനിൽ ഉൾപ്പെടെ മാറ്റങ്ങളുമായാണ് പുതിയ എമിറേറ്റ്സ് ഐഡി കയ്യിലെത്തുക. ഐഡിയുടെ മുകളിൽ ഇടതു ഭാഗത്തായാണ് ചിത്രം ഉണ്ടാവുക. വലതു വശത്ത് താമസക്കാരന്റെ വിവരങ്ങൾ അറിയാൻ കഴിയുന്ന ക്യുആർ കോഡ് ഉണ്ടാകും. ഇതുപയോഗിച്ച് എല്ലാ ഔദ്യോഗിക കാര്യങ്ങൾക്കും വിവരം എളുപ്പത്തിൽ കൈമാറാം. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേര് കാർഡിനു താഴെ ഇടതുഭാഗത്തായാണ് രേഖപ്പെടുത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."