HOME
DETAILS

യു.പി.ഐ ഉപയോഗിച്ച് കൊണ്ടുളള പണമിടപാട് ഗള്‍ഫിലേക്കും; ചര്‍ച്ചകള്‍ സജീവം

  
backup
June 14 2023 | 19:06 PM

upi-transaction-system-is-being-extended-to-gulf-countries

പ്രവാസികള്‍ക്ക് ഏറെ സന്തോഷകരമായ ഒരു വാര്‍ത്ത ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. യു.പി.ഐ ഉപയോഗിച്ച് കൊണ്ടുളള പണമിടപാട് ഇന്ത്യ കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു എന്നതാണത്. ബഹ്‌റൈന്‍,സഊദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് ഉപയോഗിച്ചു കൊണ്ടുളള പണമിടപാടുകള്‍ ഇന്ത്യ നടപ്പിലാക്കാന്‍ ഉദ്ധേശിക്കുന്നത്. ഇത് സംബന്ധിച്ചുളള ചര്‍ച്ചകള്‍ തുടക്ക ഘട്ടത്തിലാണെന്നാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചിരിക്കുന്നത്.
മിന്റിന്റെ റിപ്പോര്‍ട്ട് പ്രകാരം അതിര്‍ത്തി കടന്നുളള ബാങ്ക് ടു ബാങ്ക് പണമിടപാടുകള്‍ക്കായി ഗള്‍ഫ് രാജ്യങ്ങളുമായി എന്‍.പി.സി.ഐ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

ഈ വര്‍ഷം ആദ്യം യുപി ഐയും സിംഗപ്പൂർ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമായ പേനൗവും തമ്മിലുള്ള സഹകരണത്തിന് തുടക്കമായിരുന്നു. 2021ല്‍ യുപിഐ സംവിധാനം സ്വീകരിക്കുന്ന ആദ്യ രാജ്യമായി ഭൂട്ടാന്‍ മാറിയപ്പോള്‍ 2022ല്‍ നേപ്പാളും പദ്ധതിയുടെ ഭാഗമായി. അന്താരാഷ്ട്ര മൊബൈല്‍ നമ്പറുകളുള്ള എന്‍ആര്‍ഇ/എന്‍ആര്‍ഒ പോലുള്ള നോണ്‍ റസിഡന്റ് അക്കൗണ്ട് യുപിഐ ഉപയോഗിച്ച് ഇടപാട് നടത്താന്‍ അനുവദിക്കുമെന്ന് ഈ വര്‍ഷം ജനുവരി ആദ്യം എന്‍പിസിഐ അറിയിച്ചിരുന്നു.

സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, കാനഡ, ഹോങ്കോംഗ്, ഒമാന്‍, ഖത്തര്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യുണൈറ്റഡ് കിംഗ്ഡം എന്നീ 10 രാജ്യങ്ങളുടെ മൊബൈല്‍ നമ്പറുകളില്‍ നിന്നുള്ള ഇടപാടുകള്‍ ആരംഭിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. യുഎഇയുമായുള്ള ചര്‍ച്ചകളാണ് വലിയ തോതില്‍ പുരോഗമിച്ചിരിക്കുന്നത്. ചര്‍ച്ച എത്രയും വേഗത്തില്‍ പൂര്‍ത്തീകരിച്ചതിന് ശേഷം പദ്ധതിയുടെ പ്രഖ്യാപനവും ഉടനുണ്ടായേക്കും.

Content Highlights:upi transaction system is being extended to gulf countries


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി

Kerala
  •  2 months ago
No Image

പെട്രോളൊഴിച്ച് തീകൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു; മക്കള്‍ ഗുരുതര പരുക്കുകളോടെ ചികിത്സയില്‍

Kerala
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ 'ദന' ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു; വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരും

Kerala
  •  2 months ago
No Image

തിരിച്ചും യുഡിഎഫിന് മുന്നില്‍ ഉപാധിവച്ച് അന്‍വര്‍: ചേലക്കരയില്‍ രമ്യാ ഹരിദാസിനെ പിന്‍വലിച്ച്, തന്റെ സ്ഥാനാര്‍ഥിയെ പിന്തുണക്കണമെന്ന് ആവശ്യം

Kerala
  •  2 months ago
No Image

സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടു; അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ യുഡിഎഫ്

Kerala
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി; ദേവേന്ദ്ര ഫട്‌നാവിസും അശോക് ചൗവാന്റെ മകളും പട്ടികയില്‍

National
  •  2 months ago
No Image

'25 വര്‍ഷത്തെ എന്‍ഒസികള്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു'; നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

Kerala
  •  2 months ago
No Image

പ്രചാരണം കൊഴുപ്പിക്കാന്‍ വയനാട്ടില്‍ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം സോണിയയുമെത്തുന്നു

Kerala
  •  2 months ago
No Image

പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

ഹമാസിനെ നയിക്കാന്‍ ഇനി ഖാലിദ് മിശ്അലോ?; ഇസ്‌റാഈലിന്റെ മരണക്കെണികളെ അതിജീവിച്ച പോരാളിയെ അറിയാം 

International
  •  2 months ago