പത്ത് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ സഞ്ചരിക്കാന്‍ സാധിക്കുക 1200 കി.മീ; വാഹന വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ടൊയോട്ട
ഇന്ത്യന്‍ വാഹന മാര്‍ക്കറ്റില്‍ വലിയ വിശ്വാസ്യത സൃഷ്ടിച്ചെടുത്ത വാഹന നിര്‍മാതാക്കളാണ് ടെയോട്ട. ഇലക്ട്രിക്ക് വാഹന മേഖലയിലേക്ക് വലിയ തരത്തിലൊന്നും കൈവെക്കാതെ മാറിനിന്ന ടൊയോട്ട, എന്നാല്‍ ഇപ്പോള്‍ വിപ്ലവാത്മകമായ ചില മാറ്റങ്ങള്‍ ഇ.വി മേഖലയില്‍ കൊണ്ട് വരാനുളള തയ്യാറെടുപ്പിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇ.വി വാഹനങ്ങള്‍ സ്വന്തമാക്കുന്നതില്‍ നിന്ന് ഉപഭോക്താക്കളെ തടയുന്ന പ്രധാന പ്രശ്‌നമാണ് അതിന്റെ റേഞ്ച്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ നിലവില്‍ വിപണിയില്‍ ലഭ്യമായ ഇ.വികളൊന്നും 500 കിലോമീറ്റര്‍ പോലും സഞ്ചരിക്കുകയില്ല.
അതിനാല്‍ തന്നെ റേഞ്ചും ചെലവും കുറഞ്ഞ സോളിഡ് സ്‌റ്റേറ്റ് ബാറ്ററി വികസിപ്പിക്കാനാണ് ടൊയോട്ട ശ്രമിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ ദീര്‍ഘസമയമെടുത്ത് കൂടിയാല്‍ 400 കിലോമീറ്റര്‍ വരെയെങ്കിലും മാത്രം സഞ്ചരിക്കാന്‍ സാധിക്കുന്ന വിധത്തില്‍ ലഭ്യമായ ബാറ്ററികള്‍ക്ക് ഒരു മികച്ച പരിഹാരമായിരിക്കും പുറത്ത് വരുന്ന സോളിഡ് സ്‌റ്റേറ്റ് ബാറ്ററികള്‍. നിലവില്‍ മൊബൈല്‍ ഫോണുകളിലൊക്കെ ഉപയോഗിക്കുന്ന തരത്തിലുളള ലിഥിയം അയണ്‍ ബാറ്ററികളാണ് നിലവില്‍ ഇലക്ട്രിക്ക് കാറുകളില്‍ ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ ദീര്‍ഘ ദൂര യാത്രകള്‍ക്ക് ഇ.വികള്‍ ഉപയോഗിക്കുന്നതിന് തടസമുണ്ട്.
പത്ത് മിനിറ്റില്‍ മുഴുവനായി ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന സോളിഡ് സ്‌റ്റേറ്റ് ബാറ്ററികള്‍ക്ക് 1200 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ ഇത്തരം ബാറ്ററികള്‍ പുറത്തിറങ്ങിയാല്‍ ഇ.വികളുടെ വില കുത്തനെ കുറയുകയും ചെയ്യും.ഇത്തരത്തിലുളള ബാറ്ററികള്‍ 2026 ആകുമ്പോഴേക്കും വിപണിയില്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
പുതിയ തരം ബൈ പോളാര്‍ LFP ബാറ്ററികളും ടൊയോട്ട വികസിപ്പിക്കുന്നുണ്ട്. 202627 കാലയളവില്‍ ഇവ അരങ്ങേറ്റം കുറിച്ചേക്കാം. ടൊയോട്ടയുടെ അടുത്ത തലമുറ ലിഥിയം അയണ്‍ ബാറ്ററിയും സോളിഡ്‌സ്റ്റേറ്റ് ബാറ്ററിയും ഇലക്ട്രിക് വാഹന വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ബാറ്ററി വിപണിയില്‍ എത്തുന്നത് ഇലക്ട്രിക് വാഹന വിപ്ലവത്തിന് കുതിപ്പേകും.
Content Highlights:toyota try to make solid state battery tech
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."