HOME
DETAILS
MAL
മദര്‍ തെരേസയുടെ ജന്മദിനം അനാഥ അഗതിദിനമായി ആചരിക്കും
backup
August 23 2016 | 18:08 PM
കോട്ടയം: മദര്‍ തെരേസയുടെ ജന്മദിനമായ 26ന് അനാഥ അഗതിദിനമായി ആചരിക്കും.
ഇതിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം വൈ.എം.സി.എ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് നിര്‍വഹിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര് സോന അധ്യക്ഷത വഹിക്കും.
ചടങ്ങില്‍ കലക്ടര്‍ സി.എ ലത മുഖ്യാതിഥിയായിരിക്കും. ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് ചെയര്മാന് ഫാദര്‍ റോയി മാത്യു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ബെറ്റി റോയി, വാര്‍ഡ് കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍, ഫാദര്‍ മാത്യു കെ ജോണ്‍, വൈ.എം.സി.എ സെക്രട്ടറി ജോണ്‍ വര്‍ഗീസ് എന്നിവര്‍ സംസാരിക്കും.
പെനുവേല്‍ ഇമ്മാനുവേല്‍ ട്രസ്റ്റംഗം ജോര്‍ജ്ജ്കുട്ടി അഗസ്റ്റിന് അനുസ്മരണ പ്രഭാഷണവും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."