ഇന്ന് ശ്രീകൃഷ്ണ ജയന്തി: നാടുംനഗരവും ഒരുങ്ങി
കോട്ടയം: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ജില്ലയില്‍ വിവിധയിടങ്ങളില്‍ ഇന്ന്ശോഭായാത്രകള് നടക്കും. നൂറുകണക്കിന് കുട്ടികള്‍ ഉണ്ണിക്കണ്ണന്മാരുടെ വേഷത്തില്‍ ശോഭായാത്രയില്‍ പങ്കെടുക്കും.
മാടപ്പള്ളി, തെങ്ങണ, പൊന്‍പുഴ, എന്‍.ഇ.എസ്, പാലക്കുളം, വെങ്കോട്ട, ഇടപ്പള്ളി, ചേന്നമറ്റം, പങ്കിപ്പുറം, ചൂരപ്പടി, മാമ്മൂട്, മാന്നില, വട്ടച്ചാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും ശോഭായാത്രകള്‍ ആരംഭിച്ച് മാടപ്പള്ളി ഭഗവതി ക്ഷേത്രത്തില്‍ സംഗമിച്ച് മഹാശോഭയാത്രയായി തെങ്ങണാ മഹാദേവക്ഷേത്രത്തില്‍ എത്തിച്ചേരും.
കുന്നുംപുറം, അയര്‍ക്കാട്ടുവയല്‍, മണികണ്ഠവയല്‍, നാല്ക്കവല, ശാസ്താംകോയിക്കല്‍, കോട്ടമുറി, ചെമ്പുംപുറം തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ആരംഭിക്കുന്ന ശോഭായാത്ര കുന്നുംപുറത്ത് സംഗമിച്ച് മഹാശോഭായാത്രയായി തൃക്കൊടിത്താനം മഹാക്ഷേത്രത്തില്‍ എത്തിച്ചേരും. കുരിശുംമൂട്, മാലൂര്‍ക്കാവ്, കടമാന്‍ചിറ, അംബികാപുരം, ദേവീപുരം തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ആരംഭിക്കുന്ന ശോഭായാത്ര മഹാശോഭായാത്രയായി തൃക്കൊടിത്താനം മഹാക്ഷേത്രത്തില്‍ എത്തിച്ചേരും.പൊടിപ്പാറ, പായിപ്പാട്, വെള്ളാപ്പള്ളി, പുത്തന്‍കാവ്, നാലുകോടി എന്നീ ശോഭായാത്രകള്‍ തേവര്‍നടയില്‍ സംഗമിച്ച് മഹാശോഭായാത്രയായി പായിപ്പാട് പുത്തന്‍കാവ് ഭഗവതീക്ഷേത്രത്തില്‍ എത്തിച്ചേരും.
നാരകത്തറയിലെ ശോഭായാത്ര കാരക്കാട് ജങ്ഷനില്‍നിന്നും ആരംഭിച്ച് നാരകത്തറ ദേവീക്ഷേത്രത്തില്‍ സമാപിക്കും.പയറ്റുപാക്കയില്നിന്നും ആരംഭിക്കുന്ന ശോഭായാത്ര പയറ്റുപാക്ക ദേവീക്ഷേത്രത്തില്‍ സമാപിക്കും. വാഴപ്പള്ളി മഹാദേവക്ഷേത്രം, നെല്‍പ്പുര ഗണപതിക്ഷേത്രം, കുറ്റിശ്ശേരിക്കടവ്, അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം, കൊച്ചുകൊടുങ്ങല്ലൂര്‍ ക്ഷേത്രം, തിരുവെങ്കിടപുരം ക്ഷേത്രം, വേഴക്കാട്ട് ശ്രീകൃഷ്ണസ്വാമിക്ഷേത്രം, വട്ടപ്പള്ളി ഭഗവതിക്ഷേത്രം, മഞ്ചാടിക്കര ദേവിക്ഷേത്രം, ഇടമന ഇല്ലം ക്ഷേത്രം, മഞ്ചാടിക്കര പടിഞ്ഞാറുഭാഗം, പറാല്‍ വടക്കുഭാഗം, പറാല്‍ തെക്കുഭാഗം, വെട്ടിത്തുരുത്ത് എന്നിവിടങ്ങളില്‍നിന്നും ശോഭായാത്രകള്‍ ആരംഭിക്കും.പെരുന്നസുബ്രഹ്മണ്യസ്വാമിക്ഷേത്രം, ളായിക്കാട് ഗുരുമന്ദിരം, സന്താനഗോപാലമൂര്‍ത്തിക്ഷേത്രം, തിരുമല ക്ഷേത്രം, പെരുന്ന കിഴക്ക്, പയ്യംപ്ര ഇല്ലം, പൂവം എസ്.എന്‍.ഡി.പി ക്ഷേത്രം, കക്കാട്ടുകടവ് എന്നിവിടങ്ങളില്‍നിന്നും വരുന്ന ശോഭായാത്ര സെന്‍ട്രല്‍ ജങ്ഷനില്‍ സംഗമിച്ച് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."