വാഹനമിടിച്ചാൽ ഇനി പേടി വേണ്ട, കേടുപാടുകൾ ദുബായ് പൊലിസ് ശരിയാക്കിത്തരും, എന്താണ് 'ഓൺ ദി ഗോ' പദ്ധതി?
വാഹനമിടിച്ചാൽ ഇനി പേടി വേണ്ട, കേടുപാടുകൾ ദുബായ് പൊലിസ് ശരിയാക്കിത്തരും, എന്താണ് 'ഓൺ ദി ഗോ' പദ്ധതി?
ദുബായ്: വാഹനങ്ങൾ തലങ്ങും വിലങ്ങും ചീറിപ്പായുന്ന നഗരമാണ് ദുബായ്. ഇതിനിടയിൽ ചെറിയ അപകടങ്ങൾ സർവസാധാരണമാണ്. നമ്മുടെ നാട്ടിലെ പോലെ ചെറുതായി വാഹനം തട്ടുമ്പോഴേക്ക് തെറി വിളിക്കുയും തല്ല് കൂടുകയും ചെയ്യുന്നതല്ല ദുബായിലെ, ഗൾഫിലെ സംസ്‍കാരം. ചെറിയ കേടുപാടുകൾ നഗരങ്ങളിൽ ആരും പരിഗണിക്കാറില്ല എന്നതാണ് വാസ്തവം.
ചെറുതായി വാഹനങ്ങൾ പരസ്പരം തട്ടിയാൽ പെയിന്റ് പോവുക, ബമ്പർ, ലൈറ്റ് പോലുള്ളവക്ക് കേടുപാടുകൾ സംഭവിക്കാറുണ്ട്. എന്നാൽ നഗരത്തിരക്കിൽ വാഹനം നിർത്തി തട്ടിച്ച വാഹനം കണ്ടെത്തുക എളുപ്പമല്ല. ഇത്തരം സാഹചര്യങ്ങളിൽ വാഹനം റിപ്പയർ ചെയ്യാൻ പുതിയ പദ്ധതിയുമായി എത്തിയിക്കുകയാണ് ദുബായ് പൊലിസ്.
വാഹന തട്ടിയതിന് അടുത്തുള്ള ഒരു ഇനോക് ഇന്ധന സ്റ്റേഷനിൽ നിന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാഹനം ശരിയാക്കാനുള്ള പദ്ധതിയാണ് ആവിഷ്കരിച്ചത്. 'ഓൺ ദി ഗോ' എന്ന് വിളിക്കപ്പെടുന്ന ഈ സംരംഭം മുതിർന്നവർ, ഗർഭിണികൾ എന്നിവർക്ക് സൗജന്യമാണ്. മറ്റ് ഡ്രൈവർമാർക്ക് 150 ദിർഹം നിരക്കിൽ പുതിയ സേവനത്തിന്റെ പ്രയോജനം ലഭിക്കും.
ചെറിയ അപകടങ്ങളിലോ, ഇടിച്ച വാഹനം അജ്ഞാതമായ അപകടങ്ങളിലോ ഉൾപ്പെട്ട വാഹനമോടിക്കുന്നവർക്ക് ആണ് ഈ സേവനം ലഭിക്കുക. ദുബായ് പൊലിസ് ഇനോക് സ്റ്റേഷനുകളിലെ കാർ റിപ്പയർ ഷോപ്പായ ഓട്ടോപ്രോയുമായി ചേർന്നാണ് എമിറേറ്റിലെ താമസക്കാർക്ക് ഈ പുതിയ എക്‌സ്‌പ്രസ് സേവനം ലഭ്യമാക്കുക.
അപകടം പറ്റിയാൽ ചെയ്യേണ്ടത്:
- ഇനോക് സ്റ്റേഷനിൽ എത്തി അപകട റിപ്പോർട്ട് വാങ്ങിക്കുക
- റിപ്പോർട്ടുമായി ഓട്ടോപ്രോ ഷോപ്പിലേക്ക് പോകുക
- ഇതിന് പിന്നാലെ കേടായ വാഹനം അംഗീകൃത വർക്ക് ഷോപ്പിലേക്ക് മാറ്റും
- അറ്റകുറ്റപ്പണികൾ നടത്തി വാഹനം ഡ്രൈവറുടെ വീട്ടിലെത്തിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."