മോന്സന് പീഡിപ്പിക്കുമ്പോള്‍ സുധാകരന് സ്ഥലത്തുണ്ടായിരുന്നു; വിളിപ്പിച്ചത് പോക്സോ കേസില്‍ ചോദ്യം ചെയ്യാനെന്ന് എംവി ഗോവിന്ദന് അല്ലെന്ന് ക്രൈംബ്രാഞ്ച്
വിളിപ്പിച്ചത് പോക്സോ കേസില്‍ ചോദ്യം ചെയ്യാനെന്ന് എംവി ഗോവിന്ദന് അല്ലെന്ന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ ഗുരുതര ആരോപണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്സന് മാവുങ്കല്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പേള് സുധാകരന് സ്ഥലത്തുണ്ടായിരുന്നുവെന്ന് എം.വി ഗോവിന്ദന് ആരോപിച്ചു. സുധാകരനെ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താന്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ കെ സുധാകരന് അവിടെ ഉണ്ടായിരുന്നുവെന്ന് പോക്സോ കേസിലെ അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ടെന്നും പീഡന വിവരം അറിഞ്ഞിട്ടും സുധാകരന് ഇടപെട്ടിട്ടിലെന്നാണ് അതിജീവിതയുടെ മൊഴിയെന്നും എം വി ഗോവിന്ദന് പറഞ്ഞു. മാധ്യമ റിപ്പോര്‍ട്ടുകളുടെയും ക്രൈംബ്രാഞ്ച് വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് താന്‍ ആരോപണം ഉന്നയിക്കുന്നത്. കെ സുധാകരന് എന്ത് വിശദീകരണം നല്കിയാലും കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എം.വി ഗോവിന്ദനെ തള്ളി ക്രൈംബ്രാഞ്ച് രംഗത്തെത്തി. പോക്സോ കേസില്‍ സുധാകരനെ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ടെന്ന ആരോപണം തള്ളിയാണ് ക്രൈംബ്രാഞ്ച് രംഗത്തെത്തിയത്. സുധാകരനെ ചോദ്യം ചെയ്യാന്‍ നോട്ടിസ് നല്‍കിയത് തട്ടിപ്പുകേസില്‍ മാത്രമാണെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരണം.
നിലവില്‍ അതിജീവിതയുടെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു മൊഴി സുധാകരനെതിരേയില്ല. ചോദ്യംചെയ്യലില്‍ സുധാകരനെതിരായ എല്ലാ ആരോപണങ്ങളിലും വ്യക്തത വരുത്തുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."