HOME
DETAILS

അവസരങ്ങളുടെ ചെപ്പ് തുറന്ന് ഓസ്‌ട്രേലിയ; കഴിവുളളവര്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍

  
backup
June 18 2023 | 09:06 AM

australia-gives-various-oppertunity-for-skilled-labours

വിദേശത്തേക്ക് പഠനത്തിനും തൊഴില്‍ ചെയ്യുന്നതിനുമായി ചേക്കേന്നുവര്‍ക്ക് യൂറോപ്പും, വടക്കന്‍ അമേരിക്കന്‍ രാജ്യങ്ങളും പോലെ തന്നെ ഒട്ടനവധി അവസരങ്ങള്‍ ഒരുക്കിനല്‍കുന്ന രാജ്യമാണ് ഓസ്‌ട്രേലിയയും. ഉന്നതപഠനത്തിനായി മികച്ച സര്‍വകലാശാലകളുടെ സേവനം ലഭ്യമാകുന്ന രാജ്യത്ത്, പഠിച്ചിറങ്ങുന്നവര്‍ക്കും, വിദേശരാജ്യങ്ങളില്‍ നിന്നുളള മികച്ച യോഗ്യതകള്‍ ഉളളവര്‍ക്കും വിവിധ മേഖലകളില്‍ നിരവധി തൊഴിലവസരങ്ങളാണുളളത്.

ഓസ്‌ട്രേലിയയില്‍ പഠനം പൂര്‍ത്തിയാക്കിയവരില്‍ രാജ്യത്ത് താമസിച്ച് ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അനുവദിക്കുന്ന താത്കാലിക ഗ്രാജുവേറ്റ് വിസ പോസ്റ്റ്സ്റ്റഡി വര്‍ക്ക് സ്‌കീം ആകര്‍ഷണീയമാണ്. ശക്തമായ സമ്പദ്‌വ്യവസ്ഥയും വൈവിധ്യമാര്‍ന്ന വ്യവസായങ്ങളും ഉള്ളതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ഓസ്‌ട്രേലിയയിലെ വിവിധ മേഖലകളിലും പ്രദേശങ്ങളിലും തൊഴിലവസരത്തിന് ബുദ്ധിമുട്ടുണ്ടാകില്ല.

ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2023 ഫെബ്രുവരിയില്‍ ഓസ്‌ട്രേലിയയിലെ തൊഴില്‍ ഒഴിവുകള്‍ 4,38,500 ആണ്.ഹെല്‍ത്ത് കെയര്‍, സോഷ്യല്‍ കെയര്‍ ഇന്‍ഡസ്ട്രി തുടങ്ങിയ ഉയര്‍ന്ന വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളിലാണ് ഓസ്‌ട്രേലിയയിലെ ഭൂരിഭാഗം തൊഴില്‍ ഒഴിവുകളും വരുന്നത്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഈ മേഖലകളില്‍ ഒഴിവുകള്‍ വരുന്നുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വൈദഗ്ധ്യമുള്ള 250,000 ആരോഗ്യസാമൂഹ്യ പരിപാലന തൊഴിലാളികളെ ഓസ്‌ട്രേലിയയ്ക്ക് ആവശ്യമായി വരുമെന്നാണ് പഠനങ്ങള്‍.

ഇതിന് പുറമെ പ്രൊഫഷണല്‍, സയന്റിഫിക്, ടെക്‌നിക്കല്‍ മേഖലകളിലും ഏകദേശം 43,000ത്തോളം ഒഴിവുകള്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. കൂടാതെ ഹെല്‍ത്ത് കെയര്‍ മേഖലയിലും നിരവധി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഓസിസില്‍ പഠിച്ചതിന് ശേഷം തൊഴില്‍ നോക്കുന്നവര്‍ക്ക് ഒരു ജോലി നേടിയെടുക്കാന്‍ പൊതുവെ സാധ്യത കൂടുതലാണെങ്കിലും വിദേശത്ത് നിന്നുളള കഴിവുളളവര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ പകര്‍ന്ന് നല്‍കുന്നതില്‍ രാജ്യത്തിന് മടിയൊന്നുമില്ല.

Content Highlights:australia gives various oppertunity for skilled labours


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 days ago