ഹജ്ജ് തീര്‍ത്ഥാടനം; കൂടാരങ്ങളില്‍ എല്‍.പി.ജി സിലിണ്ടറുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചു
ഹജ്ജ് തീര്‍ത്ഥാടനത്തിനായി എത്തിയ തീര്‍ത്ഥാടകരുടെ കൂടാരങ്ങളില്‍ എല്ലാത്തരത്തിലുളള എല്‍.പി.ജികളും പ്രവേശിപ്പിക്കുന്നതും, ഉപയോഗിക്കുന്നതും നിരോധിച്ചതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
ജൂണ്‍ 19 മുതലാണ് നിരോധനം പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ക്യാമ്പുകളില്‍ തീപിടിക്കുന്നതിനെ പ്രതിരോധിക്കുന്നതിനായിട്ടാണ് എല്‍.പി.ജി നിരോധിച്ചതെന്ന് സിവില്‍ ഡിഫന്‍സ് വ്യക്തമാക്കിയിട്ടുണ്ട്.
ക്യാമ്പില്‍ ഉത്തരവ് മറികടന്ന് പ്രവേശിപ്പിക്കുന്ന വെളളം ചൂടാക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന ചെറിയ സിലിണ്ടറുകള്‍ ഉള്‍പ്പെടെ എല്ലാം പിടിച്ചെടുക്കുമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചിട്ടുണ്ട്. നിരോധനം ലംഘിക്കുന്നവര്‍ക്ക് കടുത്ത നിയമ നടപടികളും നേരിടേണ്ടി വരും.
മിന, മുസ്ദലിഫ, അറഫാത്ത് എന്നീ പുണ്യസ്ഥലങ്ങളില്‍ നിരോധനം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സിവില്‍ ഡിഫന്‍സിന്റെ പ്രതിരോധ-സുരക്ഷാ മേല്‍നോട്ട ടീമുകള്‍ ഏജന്‍സികളിലെയും വാണിജ്യ സ്ഥാപനങ്ങളിലെയും എല്ലാ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി പരിശോധന നടത്തുന്നുണ്ട്.
Content Highlights:lpg cylinders banned at hajj camps
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."