വേണ്ടത് കുറച്ച് സ്ഥലവും സമയവും; അധിക വരുമാനത്തിന് പോത്തിനെ വളര്‍ത്താം
വേണ്ടത് കുറച്ച് സ്ഥലവും സമയവും; അധിക വരുമാനത്തിന് പോത്തിനെ വളര്‍ത്താം
അധിക വരുമാനം കണ്ടെത്താന്‍ സൈഡ് ബിസിനസ് ചെയ്യാന്‍ താല്‍പര്യമുള്ളവരാണോ നിങ്ങള്‍ ? എങ്കിലിതാ ഒരു സുവര്‍ണാവസരം. നീക്കിവെക്കാന്‍ സമയവും കുറച്ച് സ്ഥലവുമാണ് ആകെ വേണ്ടത്. പോത്തിന്‍കുട്ടികളേയും ആട്ടിന്‍കുട്ടികളേയും വളര്‍ത്തി തിരിച്ചെടുക്കുന്നതിന് മീറ്റ് പ്രോഡക്റ്റ്‌സ് ഓഫ് ഇന്ത്യ (എം.പി.ഐ) ആവിഷ്‌കരിച്ച പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സംസ്ഥാനത്തുടനീളം 500 കര്‍ഷകരെ തെരഞ്ഞെടുത്ത് ഒരാള്‍ക്ക് രണ്ട് പോത്തിന്‍കുട്ടികളെയോ അഞ്ച് പെണ്‍ ആട്ടിന്‍ കുട്ടികളെയോ വളര്‍ത്താന്‍ കൊടുക്കും. കുട്ടികളുടെ വില ആദ്യം കര്‍ഷകര്‍ നല്‍കേണ്ടതില്ല.
വളര്‍ത്തിയെടുക്കുന്ന പോത്ത്/ആട് ഇവയെ എം.പി.ഐ. ക്ക് തിരിച്ചുനല്‍കണം. എം.പി.ഐ. മാര്‍ക്കറ്റ് വിലയ്ക്ക് ഇവയെ തിരിച്ചെടുക്കും. ഈ അവസരത്തില്‍ കുട്ടികളുടെ വില ഈടാക്കി ബാക്കി തുക കര്‍ഷകര്‍ക്കു നല്‍കും. 12 മാസമാണ് വളര്‍ത്തുകാലഘട്ടം. 9 മാസം പ്രായമുളള ആട്ടിന്‍കുട്ടികളെയും 12 മാസം പ്രായമുളള പോത്ത് കിടാരികളെയുമാണ് വളര്‍ത്താന്‍ നല്‍കുന്നത്. ഇന്‍ഷുറന്‍സ്, വെറ്ററിനറി എയ്ഡ്, ട്രെയിനിങ്ങ്, എന്നിവ എം.പി.ഐ. നിര്‍വഹിക്കും.
പദ്ധതിയിലെ രജിസ്‌ട്രേഷന്‍ ജൂണ്‍ 17 മുതല്‍ ജൂലൈ 31 വരെ ഓണ്‍ലൈന്‍ ആയോ നേരിട്ടോ ഹെഡ് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷാ ഫോമിനും മറ്റു വിശദവിവരങ്ങള്‍ക്കും എം.പി.ഐ. യുടെ വെബ്‌സൈറ്റായ www.meatproductsofindia.com സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8281110007, 9947597902. ഓണ്‍ലൈന്‍ അപേക്ഷകള്‍ അയക്കേണ്ട ഇമെയില്‍: [email protected].
എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം എടയാര്‍ ആസ്ഥാനമായുള്ള മാംസസംസ്‌കരണം , പാക്കേജിംഗ് , വിതരണ കമ്പനിയാണ് 1973ല്‍ സ്ഥാപിതമായ പൊതുമേഖലാ സ്ഥാപനമാണ് മീറ്റ് പ്രോഡക്റ്റ്‌സ് ഓഫ് ഇന്ത്യ ലിമിറ്റഡ്.ഇത് പോത്ത്, പന്നി, കോഴി, ആട്, മുയല്‍, കാട എന്നിവയുടെ മാംസം,മറ്റ് മാംസഉല്‍പന്നങ്ങളുടെ ഉല്‍പാദനത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്ന കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."