HOME
DETAILS

10 മണിക്കൂര്‍ കൊണ്ട് വിറ്റ് തീര്‍ന്ന കുഞ്ഞന്‍ ഇലക്ട്രിക്ക് കാര്‍; സങ്കല്‍പ്പിക്കാവുന്നതിലും കുറഞ്ഞ വില

  
backup
June 24, 2023 | 4:30 PM

citroen-my-ami-buggy-micro-ev-sold-out-wa

ഇന്ത്യന്‍ വാഹന മാര്‍ക്കറ്റിലും ലോകത്ത് തന്നെയും തരംഗം സൃഷ്ടിക്കുകയാണ് ഇലക്ട്രിക്ക് വാഹനങ്ങള്‍. പ്രേത്യേകിച്ചും എസ്.യു.വി വാഹനങ്ങള്‍ കൂടിയാണെങ്കില്‍ അവ വിപണിയില്‍ വലിയ തോതിലുളള ചലനങ്ങള്‍ സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. എന്നാലിപ്പോള്‍ വിപണിയിലെത്തി വെറും പത്ത് മണിക്കൂര്‍ കൊണ്ട് തന്നെ വിറ്റുതീര്‍ന്ന ഒരു വാഹനത്തെ കുറിച്ചുളള വാര്‍ത്തകളാണ് വാഹന പ്രേമികള്‍ക്കിടയില്‍ ഇപ്പോള്‍ തരംഗമായി നില്‍ക്കുന്നത്.സിട്രണ്‍ എന്ന കമ്പനി പുറത്തിറക്കിയ മൈ അമി ബഗ്ഗി മൈക്രോ എന്ന കുഞ്ഞന്‍ കാറാണ് വില്‍പനയിലെ ഈ പുതിയ ചരിത്രത്തിന്റെ സൃഷ്ടാക്കള്‍.

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍ പുറത്തിറക്കിയ ഈ കുഞ്ഞന്‍ കാറിന്റെ മികച്ച ലുക്ക് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
നേരത്തെ ഫ്രാന്‍സ്, സ്‌പെയ്ന്‍,ബെല്‍ജിയം എന്നിവിടങ്ങിളുലെ മാര്‍ക്കറ്റിലും ചൂടപ്പം പോലെ വിറ്റ്‌പോയിരുന്ന ഈ കാര്‍, സിട്രണ്‍ അടുത്തിടെ തെരെഞ്ഞെടുത്ത പല വിപണികളിലും ഒന്നിച്ച് വില്‍പ്പനക്കെത്തിച്ചപ്പോഴാണ് 10 മണിക്കൂറിനുളളില്‍ വിറ്റ് തീര്‍ന്നത്.നിലവില്‍ ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, ബെല്‍ജിയം, പോര്‍ച്ചുഗല്‍, യുകെ, ലക്‌സംബര്‍ഗ്, ഗ്രീസ് എന്നീ രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് സിട്രണ്‍ മൈ അമി ബഗ്ഗി ഇവി വാങ്ങാന്‍ സാധിക്കുക. ഉടന്‍ തന്നെ തുര്‍ക്കി, മൊറോക്കോ എന്നീ രാജ്യങ്ങളിലും ഈ കാര്‍ വില്‍പ്പനക്കെത്തും.

ഏകദേശം 7800 യൂറോ മുതല്‍ 11000 യൂറോ വരെയാണ് അമി ബഗ്ഗിക്ക് വില വരുന്നത് എന്നതാണ് ഏറെ സുപ്രധാനമായ കാര്യം. 7 മുതല്‍ ഒന്‍പതര ലക്ഷം രൂപ വരെ വിലവരുന്ന ഈ കാറിന് 140 കിലോവരെ ഭാരവും വഹിക്കാനാകും. കാര്‍ഗോയായും, പാസഞ്ചറായും അല്ലെങ്കില്‍ ഇവ രണ്ടുമായും ഈ ഭാരം ബഗ്ഗി വഹിക്കും. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 75 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന ഈ കാറിന് മണിക്കൂറില്‍ പരമാവധി 45 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനും ശേഷിയുണ്ട്.

തിരക്കേറിയതും ഇടുങ്ങിയതുമായ നഗര പാതകളില്‍ അനുയോജ്യമായ വാഹനം തന്നെയാണ് മൈ അമി ബഗ്ഗി മൈക്രോ.ഈ കാറിനെ സിട്രണ്‍ ഇന്ത്യന്‍ വിപണിയിലേക്ക് കൊണ്ട് വരുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ഒന്നും പുറത്ത് വന്നിട്ടില്ല. എന്നാല്‍ വാഹനം ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് എത്തുകയാണെങ്കില്‍ ടാറ്റയുടെ തിയോഗോ ഇ.വിക്ക് പറ്റിയ എതിരാളിയായിരിക്കും.

Content Highlights:citroen my ami buggy micro ev sold out within ten hours


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങി; നാല് വയസുകാരന് ദാരുണാന്ത്യം

Kerala
  •  16 days ago
No Image

ബിഹാറില്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് മഹാസഖ്യം, ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് മുകേഷ് സാഹ്നി

National
  •  16 days ago
No Image

രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു

Kerala
  •  16 days ago
No Image

ഏഷ്യൻ വൻകരയും കീഴടക്കി കുതിപ്പ്; ചരിത്രത്തിന്റെ നെറുകയിൽ ഹിറ്റ്മാൻ

Cricket
  •  16 days ago
No Image

'യുദ്ധാനന്തര ഗസ്സയില്‍ ഹമാസിനോ ഫലസ്തീന്‍ അതോറിറ്റിക്കോ ഇടമില്ല, തുര്‍ക്കി സൈന്യത്തേയും അനുവദിക്കില്ല' നെതന്യാഹു 

International
  •  16 days ago
No Image

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ച് സ്റ്റാറ്റസ്: ഡി.വൈ.എസ്.പിയോട് വിശദീകരണം തേടി

Kerala
  •  16 days ago
No Image

അഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള ആദ്യ 'സെഞ്ച്വറി'; ഇന്ത്യയെ കരകയറ്റി അയ്യർ-രോഹിത് സംഖ്യം

Cricket
  •  16 days ago
No Image

പേരാമ്പ്രയിലെ പൊലിസ് മര്‍ദ്ദനം ആസൂത്രിതം, മര്‍ദ്ദിച്ചത് വടകര കണ്‍ട്രോള്‍ റൂം സി.ഐ; ഇയാളെ തിരിച്ചറിയാന്‍ എ.ഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പില്‍

Kerala
  •  16 days ago
No Image

ഓസ്‌ട്രേലിയക്കെതിരെ കത്തികയറി ഹിറ്റ്മാൻ; അടിച്ചുകയറിയത് ലാറുടെ റെക്കോർഡിനൊപ്പം

Cricket
  •  16 days ago
No Image

എന്‍.എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവം: ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഒന്നാംപ്രതി, കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  16 days ago