ഒരാഴ്ച്ചക്കിടെ രണ്ട് ശസ്ത്രക്രിയ; വീട്ടമ്മ മരിച്ചു; സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപണവുമായി ബന്ധുക്കള്‍
പത്തനംതിട്ട: ഒരാഴ്ചക്കിടെ രണ്ട് ശസ്ത്രക്രിയക്ക് വിധേയായ വീട്ടമ്മ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചു. പത്തനംതിട്ട ആങ്ങമൂഴി കലപ്പമണ്ണില്‍ മായ (58) ആണ് മരിച്ചത്. ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിക്കെതിരെ രംഗത്തെത്തി. പത്തനംതിട്ട കോഴഞ്ചേരിയിലെ മുത്തൂറ്റ് ആശുപത്രിക്കെതിരെയാണ് ആരോപണം.
ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിന് വേണ്ടിയുള്ള സര്‍ജറിക്കാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്. തിങ്കളാഴ്ച്ച നടന്ന ശസ്ത്രക്രിയയില്‍ ഗര്‍ഭാശയം നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ ഇതിന് ശേഷം ഇവരുടെ വയര്‍ വീര്‍ത്തുവരികയും കടുത്ത പനി അനുഭവപ്പെടുകയും ചെയ്തു.
ശാരീരിക ബുദ്ധിമുട്ട് വര്‍ദ്ധിച്ചതോടെ വീണ്ടും സ്‌കാനിംഗ് നടത്താന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതായി വീട്ടുകാര്‍ വ്യക്തമാക്കുന്നു.
സ്‌കാനിംഗില്‍ കുടലിന്റെ ഭാഗത്ത് മുറിവ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ശനിയാഴ്ച്ച ഉച്ചയ്ക്ക് വീണ്ടും മായയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. പിന്നാലെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നതെന്നറിയിച്ചു. പിന്നാലെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
English Summary: A 58-year-old woman from Pathanamthitta died after undergoing two surgeries within a week, with her family accusing Muthoot Hospital, Kozhencherry of medical negligence. A complaint has been filed alleging a surgical error during the first operation.
ഗര്‍ഭാശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്കിടെ സംഭവിച്ച പിഴവാണ് രണ്ടാമത്തെ ശസ്ത്രക്രിയ നടത്താന്‍ കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞയാഴ്ച മകള്‍ക്കൊപ്പം നടന്നാണ് മായ ആശുപത്രിയിലേക്കെത്തിയത്. ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കള്‍ ആറന്മുള പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."