HOME
DETAILS

ആധാര്‍ പാനുമായി ഇനിയും ബന്ധിപ്പിച്ചില്ലേ… സമയപരിധി അവസാനിക്കാന്‍ 3 ദിവസം മാത്രം

  
backup
June 27 2023 | 09:06 AM

aadhaar-pan-linking-status-latest

ആധാര്‍ പാനുമായി ഇനിയും ബന്ധിപ്പിച്ചില്ലേ

ആധാര്‍ പാനുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഈ മാസം 30ന് അവസാനിക്കും. പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പ്രധാനപ്പെട്ട പല സേവനങ്ങളും ലഭിക്കാതെ വരും. ബാങ്ക് ഇടപാടുകള്‍ സാധിക്കില്ല എന്നുള്ളതാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. പാന്‍ ഒരു കെവൈസി സംവിധാനമാണ്. അതുപോലെ ആദായ നികുതി അടക്കാനും സാധിക്കില്ല.

ചുരുക്കിപ്പറഞ്ഞാല്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രയോജനവുമില്ലാത്ത നാലു ദിവസത്തിനു ശേഷം വെറും പ്ലാസ്റ്റിക് കാര്‍ഡ് കഷ്ണം മാത്രമായിരിക്കും.

  • വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് നിങ്ങളുടെ പാന്‍ കാര്‍ഡ് നമ്പര്‍ നല്‍കുക, അത് നിങ്ങളുടെ ഉപയോക്തൃ ഐഡി ആയിരിക്കും. നിങ്ങളുടെ യൂസര്‍ ഐഡി, പാസ്‌വേഡ്, ജനനത്തീയതി എന്നിവ നല്‍കി ലോഗിന്‍ ചെയ്യുക. നിങ്ങള്‍ക്ക് ഒരു അക്കൗണ്ട് ഇല്ലെങ്കില്‍, നിങ്ങള്‍ ഒന്ന് ഉണ്ടാക്കണം.
  • നിങ്ങളുടെ പാന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ആവശ്യപ്പെടുന്ന ഒരു പോപ്പ്അപ്പ് വിന്‍ഡോ ദൃശ്യമാകും. അതില്‍ ക്ലിക്ക് ചെയ്യുക. അഥവാ പോപ്പ്അപ്പ് ഒന്നും വന്നില്ലെങ്കില്‍, മെനു ബാറിലെ 'പ്രൊഫൈല്‍ സെറ്റിങ്‌സ്' എന്നതിലേക്ക് പോയി ലിങ്ക് ആധാറില്‍ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ പാന്‍ വിശദാംശങ്ങള്‍ അനുസരിച്ച് പേര്, ജനനത്തീയതി, ലിംഗഭേദം എന്നീ വിശദാംശങ്ങള്‍ പ്രദര്‍ശിപ്പിക്കും.
  • നിങ്ങളുടെ ആധാറിലെ വിവരങ്ങള്‍ സ്‌ക്രീനിലെ പാന്‍ വിശദാംശങ്ങളുമായി ഒത്തുനോക്കുക..
  • വിശദാംശങ്ങള്‍ ശരിയെങ്കില്‍, നിങ്ങളുടെ ആധാര്‍ നമ്പര്‍ നല്‍കി 'ലിങ്ക് നൗ' ബട്ടണില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ആധാര്‍ നിങ്ങളുടെ പാനുമായി ലിങ്ക് ചെയ്തുവെന്ന് ഒരു പോപ്പ്അപ്പ് സന്ദേശം നിങ്ങള്‍ക്ക് ലഭിക്കും.
  • പാന്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് www.utiitsl.com അല്ലെങ്കില്‍ www.egovnsdl.co.in വെബ്‌സൈറ്റുകളും സന്ദര്‍ശിക്കാവുന്നതാണ്.

മെസ്സേജ് അയച്ച് പാന്‍ആധാര്‍ ലിങ്ക് ചെയ്യുന്ന വിധം

ആധാര്‍ നമ്പര്‍ പാന്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിന്, നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് ഒരു എസ്എംഎസ് അയക്കുക.മെസ്സേജ് അയയ്ക്കുന്നതിനുള്ള ഫോര്‍മാറ്റ് ഇപ്രകാരമാണ്. UIDPAN <12 അക്ക ആധാര്‍ കാര്‍ഡ്> <10 അക്ക പാന്‍> എന്നിങ്ങനെ ടൈപ്പ് ചെയ്ത് 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് അയയ്ക്കുക.ഉദാഹരണത്തിന്, നിങ്ങളുടെ ആധാര്‍ നമ്പര്‍ 123456789101 ഉം പാന്‍ കാര്‍ഡ് നമ്പര്‍ XYZCB0007T ഉം ആണെങ്കില്‍, UIDPAN 123456789101XYZCB0007T എന്ന് ടൈപ്പ് ചെയ്ത് മെസ്സേജ് അയക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 days ago