സ്ലീപ്പര്‍ ടിക്കറ്റ് നിരക്ക് മതി ഇനി എസി കോച്ചില്‍ യാത്ര ചെയ്യാം, ഓട്ടോ അപ്ഗ്രഡേഷന്‍ സംവിധാനവുമായി റെയില്‍വേ, കൂടുതലറിയാം
ഓട്ടോ അപ്ഗ്രഡേഷന്‍ സംവിധാനവുമായി റെയില്‍വേ,
സ്ലീപ്പര്‍ ക്ലാസില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് എസി കോച്ചില്‍ യാത്ര ചെയ്താലോ... അത്തരം സൗകര്യമൊരുക്കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ബുക്ക് ചെയ്ത ക്ലാസില്‍നിന്ന് തൊട്ടടുത്ത ക്ലാസിലേക്ക് സൗജന്യമായി സീറ്റ് അനുവദിക്കുന്ന ഇന്ത്യന്‍ റെയില്‍വെ സംവിധാനമാണ് ഓട്ടോ അപ്ഗ്രഡേഷന്‍. ടിക്കറ്റ് ബുക്ക് ചെയ്യുന്ന റൂട്ടില്‍ തിരക്കില്ലെങ്കില്‍ സ്ലീപ്പല്‍ ടിക്കറ്റെടുത്തവര്‍ക്ക് എസിയില്‍ യാത്ര ചെയ്യാന്‍ സാധിക്കും. ഓട്ടോ അപ്ഗ്രഡേഷന്റെ വിശദാംശങ്ങള്‍ നോക്കാം.
എന്താണ് ഓട്ടോ അപ്ഗ്രഡേഷന്‍
ഓട്ടോ അപ്ഗ്രഡേഷന്‍ തീവണ്ടി സീറ്റുകളുടെ ലഭ്യത പരമാവധി ഉറപ്പുവരുത്താനായാണ് റെയില്‍വെ ഓട്ടോ അപ്ഗ്രഡേഷന്‍ സൗകര്യം അവതരിപ്പിച്ചത്. മെയില്‍/ എക്‌സ്പ്രസ് തീവണ്ടികളില്‍ ഉയര്‍ന്ന ക്ലാസില്‍ ടിക്കറ്റ് ലഭ്യതയുണ്ടെങ്കില്‍ തൊട്ട് താഴെയുള്ള ക്ലാസിലെ യാത്രക്കാര്‍ക്ക് ടിക്കറ്റ് അപ്‌ഗ്രേഡ് ചെയ്ത് നല്‍കും. അതിന് അധിക ചാര്‍ജ് ഈടാക്കുന്നില്ലെന്നതാണ് യാത്രക്കാര്‍ക്കുള്ള ഗുണം. അതായത്, സ്ലീപ്പര്‍ ടിക്കറ്റെടുത്തൊരാള്‍ക്ക് ഇതേ തുകയില്‍ എസി 3 ക്ലാസില്‍ യാത്ര ചെയ്യാന്‍ സാധിക്കും.
എങ്ങനെ ഓട്ടോ അപ്ഗ്രഡേഷന്‍ ലഭിക്കും
ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ആപ്പിലുള്ള ഓട്ടോ അപ്ഗ്രഡേഷന്‍ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് ഈ സൗകര്യം ഉപയോഗിക്കാം. ഓപ്ഷന്‍ തിരഞ്ഞെടുക്കാത്തവര്‍ക്കും ഓട്ടോ അപ്ഗ്രഡേഷന്‍ ലഭിക്കും. ഉയര്‍ന്ന ക്ലാസിലെ ഒഴിവ് അനുസരിച്ച് മാത്രമെ ഓട്ടോ അപഗ്രഡേഷന്‍ ലഭിക്കുകയുള്ളൂ. ഓട്ടോ അപ്ഗ്രഡേഷനുള്ള യാത്രക്കാരെ ചാര്‍ട്ട് തയ്യാറാക്കുന്ന സമയത്ത് പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം (പിആര്‍എസ്) വഴിയാണ് തിരഞ്ഞെടുക്കുന്നത്.
അതേസമയം കൺസഷൻ നിരക്കിൽ ടിക്കറ്റെടുത്തവർക്കോ റെയിൽവെ പാസ് ഉള്ളവർക്കോ ബൾക്ക് ബുക്കിംഗ് നടത്തിയവർക്കോ ടിക്കറ്റ് ഓട്ടോ അപ്‌ഗ്രേഡ് ലഭിക്കില്ല.
- ഓട്ടോ അപ്‌ഗ്രേഡേഷൻ പ്രക്രിയ തൊട്ടടുത്ത ലെവലിലേക്ക് മാത്രമേ ലഭിക്കുകയുള്ളൂ. അതായത് സ്ലീപ്പർ ക്ലാസ് ബെർത്ത് ടിക്കറ്റ് ഉണ്ടെങ്കിൽ അത് എസി 3 ടയറിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടും. 3 ടയർ എസി ടിക്കറ്റ് എസി 2 ടയറായും എസി 2ടയർ ടിക്കറ്റുള്ളവർക്ക് ഫസ്റ്റ് എസി ടിക്കറ്റും അപ്‌ഗ്രേഡ് ചെയ്ത് ലഭിക്കും.
- ചാർട്ട് തയ്യാറാക്കുമ്പോൾ പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) വഴിയാണ് അപ്‌ഗ്രേഡേഷൻ നടക്കുന്നത്. ട്രെയിനിലെ ടിക്കറ്റ് പരിശോധകർക്ക് ഓട്ടോ അപ്ഗ്രഡേഷൻ നൽകാൻ സാധിക്കില്ല. 3. ഒരു പിഎന്‍ആര്‍ നമ്പറിലെ എല്ലാ യാത്രക്കാരെയും ഒന്നിച്ചാണ് അപ്‌ഗ്രേഡ് ചെയ്യുന്നത്. ആവശ്യത്തിന് ബര്‍ത്തില്ലെങ്കില്‍ ആര്‍ക്കും അപ്‌ഗ്രേഡ് ലഭിക്കില്ല.
- ഒരു പിഎന്‍ആര്‍ നമ്പറിലെ എല്ലാ യാത്രക്കാരെയും ഒന്നിച്ചാണ് അപ്‌ഗ്രേഡ് ചെയ്യുന്നത്. ആവശ്യത്തിന് ബര്‍ത്തില്ലെങ്കില്‍ ആര്‍ക്കും അപ്‌ഗ്രേഡ് ലഭിക്കില്ല.
- ടിക്കറ്റുകൾ അപ്‌ഗ്രേഡ് ലഭിച്ചാലും യാത്രക്കാർക്കുള്ള പിഎൻആർ നമ്പർ മാറ്റമില്ലാതെ തുടരും. യാത്ര സംബന്ധിച്ചോ ട്രെയിനുമായി ബന്ധപ്പെട്ടോ ഉള്ള അന്വേഷണങ്ങൾക്ക് ഇതേ പിഎൻആർ ഉപയോഗിച്ചാൽമതിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."