HOME
DETAILS

യു.എ.ഇയിലേക്ക് കോടീശ്വരന്‍മാരുടെ കുത്തൊഴുക്ക്; പിന്നില്‍ ഇക്കാരണങ്ങള്‍

  
backup
July 09 2023 | 18:07 PM

uae-is-the-popular-destination-to-attract-millionaires-in-middle-east

ഹെന്‍ലി പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ അടുത്തിടെ പുറത്ത് വിട്ട പഠന റിപ്പോര്‍ട്ട് പ്രകാരം 2023ല്‍ കോടീശ്വരന്‍മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും യു.എ.ഇയിലേക്ക് ചേക്കേറുകയാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മറ്റിടങ്ങളില്‍ നിന്നും 5,200 അതിസമ്പന്നരാണ് യു.എ.ഇയിലേക്ക് എത്തിയിട്ടുളളത്. ഈ വര്‍ഷം രാജ്യം 4,500ലേറെ കോടീശ്വരന്‍മാരെ സ്വാഗതം ചെയ്യുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. നിലവില്‍ മദ്ധ്യപൂര്‍വ്വ ദേശത്ത് ഏറ്റവുമധികം കോടീശ്വരന്‍മാരെ ആകര്‍ഷിക്കുന്ന രാജ്യങ്ങളിലാണ് യു.എ.ഇക്കാണ് ഒന്നാം സ്ഥാനം.

ശക്തമായ സാമ്പത്തിക സേവനങ്ങള്‍, ആരോഗ്യ സംരക്ഷണം, എണ്ണ, വാതകം, റിയല്‍ എസ്റ്റേറ്റ്, സാങ്കേതികവിദ്യ, ട്രാവല്‍ ആന്‍ഡ് ടൂറിസം തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടെ യുഎഇയുടെ വൈവിധ്യമാര്‍ന്ന സമ്പദ്വ്യവസ്ഥയാണ് രാജ്യത്തിലേക്ക് അതിസമ്പന്നരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങള്‍ എന്നാണ് കണക്കാക്കപ്പെടുന്നത്.

യുഎഇയുടെ മികച്ച ആരോഗ്യ പരിരക്ഷാ സംവിധാനവും ധാരാളം ഷോപ്പിംഗ് ഡെസ്റ്റിനേഷനുകളും റെസ്റ്റോറന്റുകളും ഉള്ള ഒരു ലക്ഷ്വറി ഹബ്ബ് എന്ന നിലയിലുള്ള രാജ്യത്തിന്റെ പദവിയുമാണ് ധനികരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്ന മറ്റ് പ്രധാന ഘടങ്ങള്‍. അതോടൊപ്പം ബീച്ചുകള്‍, വാട്ടര്‍ പാര്‍ക്കുകള്‍, യാച്ചിംഗ് മറീനകള്‍ തുടങ്ങി വര്‍ഷം മുഴുവന്‍ ആസ്വദിക്കാവുന്ന വിനോദ സൗകര്യങ്ങള്‍ വേണ്ടുവോളമുള്ള രാജ്യം കൂടിയാണ് യുഎഇ.

രാജ്യത്തുടനീളം ലഭ്യമായ ടോപ്പ് എന്‍ഡ് അപ്പാര്‍ട്ട്‌മെന്റുകളും ആഡംബര വില്ലകളും സമ്പന്നരെ യുഎഇയിലേക്ക് മാടിവിളിക്കുന്ന മറ്റു പ്രധാന ആകര്‍ഷണങ്ങളാണ്. അതോടൊപ്പം യുഎഇയിലെ വിവിധ എമിറേറ്റുകളിലായി വ്യാപിച്ചു കിടക്കുന്ന 200ലധികം അന്താരാഷ്ട്ര സ്‌കൂളുകളും സമ്പന്ന കുടുംബങ്ങളെ യു.എ.ഇയിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിക്കുന്ന കാര്യങ്ങളാണ്.

Content Highlights:/uae is the popular destination to attract millionaires in middle east



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago
No Image

ഝാര്‍ഖണ്ഡില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളില്‍ കനത്ത സുരക്ഷ

National
  •  a month ago
No Image

'പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ല, രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം' സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.പി. ജയരാജന്റെ ആത്മകഥ, നിഷേധിച്ച് ഇ.പി

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി

Kerala
  •  a month ago
No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-12-11-2024

PSC/UPSC
  •  a month ago
No Image

‌എസ്ഐ ഓടിച്ച കാറിടിച്ച് ഇൻഫോ പാർക്ക് ജീവനക്കാരന് പരിക്ക്, എസ്ഐ മദ്യലഹരിയിലാണെന്ന് നാട്ടുകാർ

latest
  •  a month ago
No Image

കണ്ണൂരിൽ ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം

latest
  •  a month ago