ഇനി മൊബൈൽ നമ്പർ ഉപയോഗിച്ചും ഡെസ്ക്ക്ടോപ്പിൽ വാട്സാപ്പ് തുറക്കാം; ചെയ്യണ്ടത് ഇത്രമാത്രം
അടുത്തകാലത്തായി നിരന്തരമായ അപ്‌ഡേഷനുകളാണ് വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് മുന്നിലേക്ക് അവതരിപ്പിക്കുന്നത്. വാട്‌സാപ്പിന്റെ എതിരാളികളായ ടെലഗ്രാം, സിഗ്നല്‍ മുതലായ മെസഞ്ചര്‍ ആപ്പുകളെ പിന്നിലാക്കാനും, വിപണിയില്‍ കൂടുതല്‍ മേധാവിത്വം ലഭിക്കുന്നതിനുമായിട്ടാണ് തുടര്‍ച്ചയായ അപ്‌ഡേറ്റുകള്‍ വാട്‌സാപ്പ് പുറത്തിറക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഇതിന് തുടര്‍ച്ചയെന്നോണം ഉപഭോക്താക്കള്‍ ഏറെ കാത്തിരുന്ന ഒരു മികച്ച ഫീച്ചര്‍ വാട്‌സാപ്പ് ഡെസ്‌ക്ക്‌ടോപ്പിലേക്ക് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനിയിപ്പോള്‍.
മുന്‍പ് ഡെസ്‌ക്ക്‌ടോപ്പിലേക്ക് വാട്‌സാപ്പ് അക്കൗണ്ട് കണക്റ്റ് ചെയ്യണമെങ്കില്‍ മൊബൈല്‍ ആപ്പിലെ ലിങ്ക്ഡ് ഡിവൈസ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത ശേഷം സ്‌ക്രീനില്‍ തെളിയുന്ന ക്ലൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്യണമായിരുന്നു.
എന്നാലിപ്പോള്‍ ക്യു.ആര്‍ കോഡ് ഉപയോഗിക്കാതെ നേരിട്ട് മൊബൈല്‍ഫോണ്‍ നമ്പര്‍ നല്‍കി ഡെസ്‌ക്ക്‌ടോപ്പില്‍ വാട്‌സാപ്പ് തുറക്കാന്‍ കഴിയുന്ന അപ്‌ഡേറ്റാണ് കമ്പനി പുറത്ത് വിട്ടിരിക്കുന്നത്.
മൊബൈല്‍ നമ്പര്‍ വഴി വാട്‌സാപ്പ് ഡെസ്‌ക്ക്‌ടോപ്പില്‍ തുറക്കുന്ന വിധം
1 സിസ്റ്റത്തില്‍ വാട്‌സാപ്പ് വെബ്ബ് എന്ന് സേര്‍ച്ച് ചെയ്യുക
2 തുറന്ന് വരുന്ന വാട്‌സാപ്പ് വെബ്ബ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
3 തുറന്ന് വരുന്ന ജാലകത്തില്‍ ക്ലു.ആര്‍ കോഡ് സ്‌കാന്‍ ചെയ്യാനുളള ഓപ്ഷനും, ലിങ്ക് വിത്ത് ഫോണ്‍ നമ്പര്‍ എന്ന ഓപ്ഷനും ലഭ്യമാണ്. അതില്‍ നിന്നും ലിങ്ക് വിത്ത് ഫോണ്‍ നമ്പര്‍ ക്ലിക്ക് ചെയ്യുക
4 ഫോണ്‍ നമ്പര്‍ ക്ലിക്ക് ചെയ്യുക
5 ഫോണില്‍ ലിങ്ക് വിത്ത് ഡിവൈസ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത ശേഷം ഫോണില്‍ ഡെസ്‌ക്ക്‌ടോപ്പില്‍ തെളിയുന്ന ഒ.ടി.പി ടൈപ്പ് ചെയ്യുക
6 ഇപ്പോള്‍ വാട്‌സാപ്പ് ലോഗിന്‍ ആകുന്നതാണ്
Content Highlights:use mobile number to open whatsapp web
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."