HOME
DETAILS

വയോജന സർവേ: ഗുണകരമായ കാൽവയ്പ്പ്

  
backup
July 11 2023 | 18:07 PM

seniour-citizens-survey-editorial

കേരളം നേരിടാൻ പോകുന്ന ഗുരുതര സാമൂഹിക സുരക്ഷാ പ്രശ്‌നങ്ങളിൽ ഒന്നായിരിക്കും വയോജന സംരക്ഷണം. അതിനാൽതന്നെ വയോജന ക്ഷേമത്തിനുവേണ്ടി സർക്കാരുകൾ എടുക്കുന്ന നിലപാടുകൾക്ക് പൊതുസമൂഹത്തിന്റെ പിന്തുണ ആവശ്യമാണ്. വാർധക്യത്തിന്റെ ആകുലതകളെ തരണം ചെയ്യാനാകാതെ നിസഹായരായി കഴിയുന്ന ഏറെപ്പേരുണ്ട് നമുക്കിടയിൽ. വീട്ടകങ്ങളിലെ നാലു ചുവരുകൾക്കുള്ളിൽ ജീവിക്കേണ്ടിവരുന്നവർ. പോയകാലത്തിന്റെ മങ്ങിയ ഓർമകളിൽ കഴിയേണ്ടിവരുന്ന അവരെ സംരക്ഷിക്കുന്നതിന് ഉതകുന്നതാണ് സംസ്ഥാനത്ത് വയോജന സർവേ നടത്താനുള്ള സർക്കാർ തീരുമാനം.

ഭിന്നശേഷി സെൻസസ് മാതൃകയിൽ വയോജന സെൻസസ് നടത്തി ഡാറ്റാബാങ്ക് തയാറാക്കാനാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്. ഈ ഡാറ്റാബാങ്കിന്റെ അടിസ്ഥാനത്തിൽ കാര്യക്ഷമ പദ്ധതികൾ നടപ്പാക്കിയാൽ അതുവഴി കണ്ണീരൊപ്പുക ലക്ഷക്കണക്കിന് വയോജനങ്ങളുടേതായിരിക്കും.
1961ൽ കേരളത്തിലെ ജനസംഖ്യയുടെ 43 ശതമാനം കുട്ടികളും അഞ്ചു ശതമാനം 60 വയസ് പിന്നിട്ടവരുമായിരുന്നുവെങ്കിൽ ഇപ്പോൾ 60 വയസുകഴിഞ്ഞവർ 20 ശതമാനമായി എന്നാണ് കണക്ക്. കുട്ടികളുടെ എണ്ണം 20 ശതമാനമായി കുറഞ്ഞു. കേരളം ശിശുസൗഹൃദമാണെന്ന കാര്യത്തിൽ സംശയമില്ല.

എന്നാൽ ഇത്രയേറെ പേർ സമൂഹത്തിന്റെ ഭാഗമാണെങ്കിലും വയോജന സൗഹൃദമാണോ കേരളം. അല്ലെന്നാണ് ഓരോ ദിവസവും പുറത്തുവരുന്ന വാർത്തകൾ ഓർമിപ്പിക്കുന്നത്.മാനസികമായി മാത്രമല്ല ശാരീരികമായുമുള്ള പീഡനങ്ങൾക്ക് വയോജനങ്ങൾ ഇരകളാകുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. വയോജനങ്ങളിൽ ആറു പേരിൽ ഒരാൾ പീഡിപ്പിക്കപെടുന്നു! ആഹാരം, ആരോഗ്യ സംരക്ഷണം തുടങ്ങിയ കാര്യങ്ങളിലെല്ലാമുള്ള വിവേചനവും പീഡനത്തിൽപെടും. ക്രൂരവും പരിഹാസം നിറഞ്ഞതുമായ വാക്കുകൾ വയോജനങ്ങളെ വിഷമിപ്പിക്കുകയും അവരെ മാനസികമായി തളർത്തുകയും ചെയ്യുമെങ്കിലും പരിഷ്‌കൃത സമൂഹങ്ങളിൽ നിന്നുപോലും കുത്തുവാക്കുകൾ കേൾക്കാൻ വിധിക്കപ്പെട്ടരാണ് വയോജനങ്ങൾ.

വീടുകൾക്കുള്ളിൽ പോലും പരിഹാസ കഥാപാത്രങ്ങളാകാറുണ്ട് പ്രായമായവർ. ഈ സ്ഥിതിവിശേഷത്തിൽ നിന്നെല്ലാമുള്ള മാറ്റത്തിൻ്റെ ഊന്നുവടിയാകണം വയോജന സെൻസസും തുടർനടപടികളും.വയോജന പദ്ധതികൾ സംബന്ധിച്ച് അവബോധമില്ലാത്തതിനാൽ അർഹരായ പലർക്കും ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. ഇതിന് പരിഹാരം കാണാനുള്ള ശ്രമം ആരംഭിക്കാൻ തീരുമാനിച്ചതും ശ്ലാഘനീയമാണ്. വാർഡ് മെമ്പർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥർ, ആശാ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകരുടെയെല്ലാം സഹായത്തോടെ ഇവരിൽ അവബോധം വളർത്താനും തീരുമാനിച്ചിട്ടുണ്ട്. പദ്ധതികളുടെ ആനുകൂല്യങ്ങൾ സമൂഹത്തിന്റെ കീഴ്ത്തട്ടിൽ എത്തിക്കുന്നതിനും സാധാരണ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനും ബ്ലോക്കുതലത്തിൽ ഓഫിസുകൾ പ്രവർത്തിപ്പിക്കും.

എല്ലാ ബ്ലോക്കിലും വയോമിത്രം കോർഡിനേറ്റർമാരെ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് സംയുക്ത പദ്ധതിയായി നിയമിക്കാനും തീരുമാനമായിട്ടുണ്ട്.ജില്ലാ സാമൂഹികനീതി ഓഫിസർ സമയബന്ധിതമായി അനാഥ, അഗതി, വൃദ്ധ മന്ദിരങ്ങൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തും. മൂന്ന് മാസത്തിൽ ഒരിക്കൽ മന്ദിരങ്ങളുടെ പ്രവർത്തനം സംബന്ധിച്ച അവലോകന റിപ്പോർട്ട് സംസ്ഥാന ഓഫിസിന് കൈമാറണം. ഒരു അന്തേവാസിക്ക് 80 സ്‌ക്വയർഫീറ്റ് എന്ന നിലയിൽ സ്ഥലസൗകര്യം ഒരുക്കണം. സർക്കാർ മന്ദിരങ്ങളിലെ അന്തേവാസികൾക്ക് മാത്രമായി ഇപ്പോൾ വയോമിത്രം പദ്ധതിയുടെ സേവനം പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇത് എല്ലാ മന്ദിരങ്ങളിലേക്കും വ്യാപിപ്പിക്കും. മുഖ്യമന്ത്രി അധ്യക്ഷനായുള്ള സംസ്ഥാനതല അവലോകന സമിതി ആറ് മാസത്തിലൊരിക്കൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്താനും തീരുമാനിച്ചിട്ടുണ്ട്.


തീരുമാനങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചാൽ എല്ലാത്തരം പീഡനങ്ങളിൽ നിന്നും വയോജനങ്ങളെ സംരക്ഷിക്കാൻ നമുക്ക് കഴിയും. വിപുലമായ വയോജന സർവേ നടത്തുമെന്നത് എൽ.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു. എല്ലാ വാർഡുകളിലും വയോ ക്ലബുകൾ സ്ഥാപിക്കും, വയോജന അയൽകൂട്ടങ്ങൾ വിപുലപ്പെടുത്തും, പ്രത്യേക വയോജന ക്ലിനിക്കുകൾക്കും ഒ.പിക്കും പ്രത്യേക സാന്ത്വനപരിചരണം, വയോജനങ്ങൾക്ക് മരുന്നു വാതിൽപ്പടിയിൽ എന്നെല്ലാം പ്രകടനപത്രികയിൽ പറഞ്ഞിരുന്നു. കൂടാതെ, വയോജന കമ്മിഷൻ രൂപവത്കരിക്കുമെന്നും എൽ.ഡി.എഫ് ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇതൊന്നും യാഥാർഥ്യമാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. വാതിൽപടി മരുന്നുവിതരണം നടപ്പായാൽ അത് വലിയ ആശ്വാസമായിരിക്കും വയോജനങ്ങൾക്ക്.

തൊട്ടടുത്ത ആരോഗ്യകേന്ദ്രങ്ങളിൽ പോയി കൃത്യമായി മരുന്നുവാങ്ങാൻ കഴിയാത്ത വയോജനങ്ങൾ ഇപ്പോഴുമുണ്ട്. തനിച്ചു താമസിക്കുന്ന ഇവർക്ക് സന്നദ്ധ സംഘടനാ പ്രവർത്തകരുടെ സഹായത്തോടെയാണ് മരുന്നുകൾ കിട്ടുന്നത്. അതും പലപ്പോഴും മുടങ്ങാറുമുണ്ട്.
ഒറ്റപ്പെടലാണ് വയോജനങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി. അണുകുടുംബങ്ങളുടെ ജീവിതക്രമത്തിൽ കഴിയാൻ വിധിക്കപ്പെടുന്ന ഇവരിൽ ഒറ്റപ്പെടൽ ഉയർത്തുന്ന മാനസികവ്യഥ വളരെ വലുതാണ്. പ്രായമായവരിൽ 60-70 ശതമാനം പേർക്കും ഏതെങ്കിലും തരത്തിലുള്ള മരുന്നുകൾ വേണ്ടി വരുന്നവരുമാണ്. കിടപ്പുരോഗികളുടെ പരിചരണമാണ് അടിയന്തര പ്രാധാന്യമർഹിക്കേണ്ടത്. വീട്ടിലുള്ളവർ ദിവസവും ജോലിക്കു പോകുമ്പോൾ കിടപ്പുരോഗികൾ വീട്ടിൽ ഒറ്റയ്ക്കാകുന്നു.

മരുന്നുമാത്രമല്ല ഭക്ഷണം പോലും ഇവർക്ക് സമയത്ത് ലഭിക്കാറില്ല. പ്രായാധിക്യത്തിൽ കടുത്ത പ്രായാസങ്ങൾ അനുഭവിക്കുന്നവർക്ക് പാലിയേറ്റീവ് പരിചരണമാണ് വേണ്ടത്. ഇതിനെയെല്ലാം ഒരു കുടക്കീഴിലാക്കണമെങ്കിൽ കൃത്യമായ വിവരങ്ങളാണ് സർക്കാരിന്റെ പക്കൽവേണ്ടത്. അതന് ഗുണകരമാകും ഇൗ സർവേ എന്ന് വിശ്വസിക്കാം.


സാങ്കേതിക വിദ്യയിൽ ഏറെ മുന്നേറിയിട്ടുണ്ട് കേരളീയ സമൂഹം. എന്നാൽ ഇതിന്റെ ഗുണം ഇനിയും വയോജനങ്ങളിലേക്ക് എത്തിയിട്ടില്ല. ഏകാന്തതയും വിരസതയും അകറ്റാൻ സാങ്കേതികവിദ്യ അവരെ പരിചയപ്പെടുത്തികൊടുക്കുകയും പരിശീലിപ്പിക്കുകയുമാകാം. സ്മാർട്ട് ഫോണും സാമൂഹമാധ്യമങ്ങളും ഇന്റർനെറ്റും ജീവിതത്തിൻ്റെ ഭാഗമായാൽ അവർക്ക് മാനസികാരോഗ്യം വർധിക്കും.
വയോജനങ്ങളെ ചേർത്തുപിടക്കാൻ സർക്കാർ തയാറാവണം. അതിനുള്ള തുടക്കമായി ഈ വയോജന സെൻസസ് മാറണം. അപ്പോൾ പൊതുസമൂഹത്തിന്റെ പിന്തുണ തീർച്ചയായും സർക്കാരിനുണ്ടാകും.

Content Highlights: seniour citizens survey editorial



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  28 minutes ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  5 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  6 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  7 hours ago