മലയാളസര്‍വകലാശാല: ഹെറിറ്റേജ് മ്യൂസിയം ഉദ്ഘാടനം നാളെ
തിരൂര്‍: മലയാളസര്‍വകലാശാലയിലെ പൈതൃക മ്യൂസിയം നാളെ വൈകീട്ട് മൂന്നിന് അക്ഷരം കാംപസില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സി മമ്മുട്ടി എം.എല്‍.എ അധ്യക്ഷനാകും. വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍, രജിസ്ട്രാര്‍ ഡോ. കെ.എം ഭരതന്‍, ഡോ. എം.ആര്‍ രാഘവവാരിയര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഫ്‌സത്ത്, നഗരസഭാ ചെയര്‍മാന്‍ അഡ്വ. എസ്. ഗിരീഷ്, പഞ്ചായത്ത് പ്രസിഡന്റ് മെഹറൂന്നീസ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി നസറുള്ള, വാര്‍ഡ് മെമ്പര്‍ നൂര്‍ജഹാന്‍, യൂനിയന്‍ ചെയര്‍മാന്‍ എ.കെ വിനീഷ് സംസാരിക്കും.
ആചാര്യവരണം, അക്ഷരവിദ്യ, ഗണിതം-ശാസ്ത്രം, വൈദ്യപൈതൃകം, കാര്‍ഷിക പൈതൃകം, വാണിജ്യം എന്നിവങ്ങനെ ആറുവിഭാഗങ്ങളായി സജീകരിച്ച് മ്യൂസിയം കേരളത്തിന്റെയും വെട്ടത്ത്‌നാടിന്റെയും ചരിത്രവും പൂര്‍വകാലജീവിതവും അനാവരണം ചെയ്യും. വെട്ടത്ത്‌നാടിന്റെ സ്വതന്ത്ര സമര മുഹൂര്‍ത്തങ്ങള്‍, വാഗണ്‍ ട്രാജഡി, മലബാര്‍ കലാപം തുടങ്ങിയവ മ്യൂസിയത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. പുതിയ തലമുറയ്ക്കും ചരിത്ര, പൈതൃക വിദ്യാര്‍ഥികള്‍ക്കും മ്യൂസിയം പുതിയ അനുഭവമായിരിക്കും. നിളയുടെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ഫോട്ടോ ശേഖരവും മ്യൂസിയത്തിലുണ്ട്. ഡോ. കെ.എം ഭരതന്‍, ഡോ. പി സതീഷ്, ഡോ. ജി സജിന എന്നിവരാണ് പദ്ധതിയ്ക്ക് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."