പശയും പഴങ്ങളാല്‍ നിര്‍മിക്കുന്നത്! അറിയാം പഴങ്ങളില്‍ കാണുന്ന സ്റ്റിക്കറിന്റെ രഹസ്യങ്ങളെ…
പശയും പഴങ്ങളാല്‍ നിര്‍മിക്കുന്നത്! അറിയാം പഴങ്ങളില്‍ കാണുന്ന സ്റ്റിക്കറിന്റെ രഹസ്യങ്ങളെ…
വിപണിയില്‍ നിന്നും നമ്മള്‍ വാങ്ങുന്ന പഴങ്ങളില്‍ ഒട്ടിച്ചിട്ടുള്ള സ്റ്റിക്കറുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?.. ഈ കുഞ്ഞന്‍ സ്റ്റിക്കറുകള്‍ അത്ര നിസാരമായി കാണേണ്ട ഒന്നല്ല
ആരോഗ്യ രഹസ്യങ്ങളടങ്ങിയ കോഡുകളാണ് സ്റ്റിക്കറിലെ അക്കങ്ങള്‍. ജൈവ വിവരങ്ങള്‍ ഉള്‍പ്പെടെ കോഡില്‍ രേഖപ്പെടുത്തിയിരിക്കും. കൂടാതെ പഴങ്ങള്‍ പരമ്പരാഗത രീതിയില്‍ കൃഷി ചെയ്തത്, ജനതിക മാറ്റം വരുത്തിയ ഫലം എന്നിവയെല്ലാമാണ് കുഞ്ഞന്‍ സ്റ്റിക്കറില്‍ ഒളിഞ്ഞിരിക്കുന്നത്.
ഭൂരിഭാഗം പേരും ഇത് ശ്രദ്ധിക്കാതെയാണ് പഴവര്‍ഗങ്ങള്‍ വാങ്ങി മടങ്ങുന്നത്.
സ്റ്റിക്കറിലെ ഒളിഞ്ഞിരിക്കുന്ന രഹസ്യം
സ്റ്റിക്കറില്‍ നാല് അക്കമാണ് ഉള്ളതെങ്കില്‍ ഇവ പരമ്പരാഗത രീതിയില്‍ വളര്‍ന്നെത്തിയതാണ്. ജൈവ ഉത്പന്നങ്ങള്‍ക്ക് എപ്പോഴും അഞ്ച് അക്ക നമ്പറുണ്ടായിരിക്കും. ഇത്തരം പഴവര്‍ഗങ്ങളുടെ ആദ്യ നമ്പര്‍ എപ്പോഴും 9 ലായിരിക്കും തുടങ്ങുക. ജനിതകമാറ്റം വരുത്തിയ ഉത്പന്നങ്ങള്‍ക്കും അഞ്ചക്ക നമ്പര്‍ തന്നെയാണ്. പക്ഷെ അവയുടെ ആദ്യ നമ്പര്‍ 8ലാണ് തുടങ്ങുക. പരമ്പരാഗതമായി വളരുന്ന വാഴപ്പഴത്തിനും നമ്പര്‍ എല്ലായിടത്തും 4011 ആയിരിക്കും .ഇനി അതേ പഴം ഓര്‍ഗാനിക് ആണെങ്കില്‍ 4011ന് പകരം 94011 ആയിരിക്കും.
മോശമായ പഴവര്‍ഗങ്ങളില്‍ സ്റ്റിക്കര്‍ പതിപ്പിച്ച് ഗുണമേന്മയുള്ളതാക്കി വില്പന നടത്തുന്ന വ്യാപാരികളും സംസ്ഥാനത്തിന്റെ വിവിധ കോണുകളിലുണ്ട്. എന്നാല്‍ യഥാര്‍ത്ഥ സ്റ്റിക്കറുകള്‍ ഭക്ഷ്യ യോഗ്യമാണ്. പലപ്പോഴും നാം പഴങ്ങള്‍ വാങ്ങി അതിന്മേല്‍ ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കര്‍ അടര്‍ത്തിയെടുത്ത് അവിടെയുള്ള പശ നന്നായി കഴുകിക്കളയുകയാണ് പതിവ്. അതു തന്നെയാണ് നല്ലതും. എന്നാല്‍ അബദ്ധവശാല്‍ കഴിച്ചുപോയാല്‍ ഒട്ടും ഭയക്കാനില്ല. കാരണം അവ ഭക്ഷ്യയോഗ്യമായ കടലാസാണ്. അത് ഒട്ടിച്ചിരിക്കുന്ന പശയും പഴങ്ങളാല്‍ നിന്ന് നിര്‍മ്മിക്കുന്നതാണത്രെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."