പുത്തന്‍ മാറ്റവുമായി ഡിയോ; ലക്ഷ്യം വിപണിയില്‍ മേധാവിത്വം സ്വന്തമാക്കല്‍
ഒരു കാലത്ത് ഇരുചക്ര വാഹന വിപണിയിലെ വമ്പന്‍ പേരായിരുന്നു ഹോണ്ടയുടെ ഡിയോ. യുവജനങ്ങളുടെ ഹരമായിരുന്ന ഈ സ്‌കൂട്ടര്‍ പിന്നീട് പുത്തന്‍ സ്‌കൂട്ടറുകളുടെ കുത്തൊഴുക്കില്‍ പിന്നിലായെങ്കിലും, വിപണിയില്‍ ഇപ്പോഴും സജീവമാണ് ഡിയോ. എന്നാല്‍ ഇടയ്ക്കിടെ വാഹനത്തില്‍ ചില അപ്‌ഡേറ്റുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഡിയോ ശ്രമിക്കാറുണ്ട്. കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തി വിപണിയില്‍ പിടിച്ച് നില്‍ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തില്‍ ഡിയോ ചില അപ്‌ഡേറ്റുക്കള്‍ കൊണ്ട് വരാറുളളത്. ഇപ്പോള്‍ തങ്ങളുടെ വാഹനത്തിന് പുതിയ ചില അപ്‌ഡേറ്റുക്കള്‍ നടത്തി വിപണിയിലേക്ക് ഇറക്കിയിരിക്കുകയാണ് ഹോണ്ട ഡിയോ. ട്വിന്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ഡിയോയുടെ പുത്തന്‍ അപ്‌ഡേറ്റ്.
ഡ്യുവല്‍ ക്ലസ്റ്ററില്‍ ആദ്യത്തേത് മോട്ടോര്‍സൈക്കിളുകളില്‍ കാണുന്നതിന് സമാന വലിപ്പമുള്ള ഒരു യൂണിറ്റാണ്. ഇതില്‍ സ്പീഡ്, ടാക്കോ, സൈഡ്-സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍ എന്നിവ പ്രദര്‍ശിപ്പിക്കും. ഇതിനു പുറമെ ഈ പുതിയ ഡിസ്പ്ലേയുടെ മുകളില്‍ എഞ്ചിന്‍ സര്‍വീസ്, ബാറ്ററി, സ്മാര്‍ട്ട് കീ ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയവ കാണിക്കുന്നതിനായി ഒരു പ്രത്യേക ഭാഗവും ഹോണ്ട ഒരുക്കിയിട്ടുണ്ട്. അതേസമയം രണ്ടാമത്തേത് ചില അടിസ്ഥാന വിവരങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അതായത് ഈ സ്‌ക്വയര്‍ സ്‌ക്രീനില്‍ സമയം, ഓഡോമീറ്റര്‍, ഫ്യുവല്‍ ലെവല്‍ എന്നിവയ്ക്കൊപ്പം ശരാശരി മൈലേജും ലൈവ് ഇന്ധനക്ഷമതയും കാണിക്കുന്നു. എന്നാല്‍ ഇതിന് പുറമെ കാര്യമായ കൂട്ടിച്ചേര്‍ക്കലൊന്നും വാഹനത്തില്‍ വരുത്താത്തതില്‍ വാഹനപ്രേമികള്‍ ചെറിയ നിരാശയിലാണ്. അതവര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.
Content Highlights:honda dio new updated
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."