തക്കാളിപ്പെട്ടിക്ക് 'പൂട്ടിടേണ്ടിവരും'; വില 300 കടന്നേക്കുമെന്ന് റിപ്പോര്‍ട്ട്
തക്കാളിപ്പെട്ടിക്ക് 'പൂട്ടിടേണ്ടിവരും'; വില 300 കടന്നേക്കുമെന്ന് റിപ്പോര്‍ട്ട്
രാജ്യത്ത് പച്ചക്കറി വില റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്നതോടെ കുടുംബ ബജറ്റ് താളം തെറ്റിയ സാധാരണക്കാര്‍ നെട്ടോട്ടത്തിലാണ്. നിത്യവും ഉപയോഗിക്കുന്ന തക്കാളിക്ക് പോലും പൊള്ളുന്ന വിലയാണ് ആഭ്യന്തര മാര്‍ക്കറ്റിലുള്ളത്. ഇതിനിടയിലാണ് തക്കാളി വില ഈയടുത്ത കാലത്തൊന്നും കുറയില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. വരാനിരിക്കുന്ന ആഴ്്ച്ചകളില്‍ തക്കാളി വില 300 കടക്കുമെന്നാണ് കാര്‍ഷിക വിദഗ്ദരുടെ അനുമാനം. കാലവര്‍ഷം ശക്തമായതോടെ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം കൃഷി വ്യാപകമായി നശിച്ചതാണ് തക്കാളി വില കൂടാന്‍ കാരണം.
കുറഞ്ഞത് രണ്ട് മാസമെങ്കിലും കഴിയാതെ തക്കാളിക്ക് വില കുറയില്ലെന്നാണ് നാഷണല്‍ കമ്മോഡിറ്റീസ് മാനേജ്‌മെന്റ് സര്‍വീസസ് ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സഞ്ജയ് ഗുപ്ത പറഞ്ഞത്. വിപണിയില്‍ തക്കാളിയുടെ ലഭ്യത കുറഞ്ഞത് വിലയില്‍ പ്രതിഫലിക്കുമെന്നും, മഴ തുടരുന്നതിനാല്‍ പുതിയ കൃഷിയിറക്കാന്‍ കര്‍ഷകര്‍ തയ്യാറാവാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാ പ്രദേശ് എന്നിവര്‍ക്ക് പുറമെ ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന, ഒഡീഷ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ തക്കാളി ഉല്‍പാദിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി കനത്ത മഴയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്കുള്ള തക്കാളിയുടെ വരവിലും വലിയ ഇടിവുണ്ടാവാന്‍ കാരണമായിട്ടുണ്ട്.
നേരത്തെ ജൂണില്‍ 40 രൂപയായിരുന്ന തക്കാളിയുടെ വില ജൂലൈ ആദ്യമായപ്പോഴേക്കും 100 കടക്കുകയും പിന്നീട് 200 രൂപയിലേക്കുമെത്തി. ഏകദേശം 300 ശതമാനത്തിന്റെ വര്‍ധനയാണ് കഴിഞ്ഞ ഒരുമാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത്. അതിനിടെ വിപണിയില്‍ തക്കാളിയുടെ വില പിടിച്ച് നിര്‍ത്താനുള്ള നടപടികളുമായി കേന്ദ്ര ഉപഭോകൃത മന്ത്രാലയവും രംഗത്തെത്തിയിരുന്നു. ആന്ധ്രാ പ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങില്‍ നിന്നും നേരിട്ട് തക്കാളി സംഭരിച്ച് വില കൂടുതലുള്ള പ്രദേശങ്ങളില്‍ വിതരണം ചെയ്യാനാണ് തീരുമാനം.
അതിനിടെ അവശ്യ സാധനങ്ങളുടെ വില വര്‍ധന മുന്നില്‍ കണ്ട് കരിഞ്ചന്തയും പൂഴ്ത്തിവെപ്പും വ്യാപകമായതായും പരാതി ഉയരുന്നുണ്ട്. ഇതും വരാനിരിക്കുന്ന നാളുകളില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കാന്‍ കാരണമായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."