ഘോഷയാത്ര നടക്കുന്നിടത്തേക്ക് തുപ്പി എന്ന് ആരോപണം; ആഘോഷപൂര്‍വ്വം ആരോപണ വിധേയരുടെ വീട് ഇടിച്ചു നിരത്തി
ഉജ്ജയിനി: അനധികൃത നിര്‍മ്മാണം എന്നാരോപിച്ച് മുസ്‌ലിം വ്യക്തിയുടെ വീടിന്റെ ഭാഗം ഇടിച്ചുനിരത്തി മധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലാ അധികൃതര്‍.ജൂലൈ 17ന് മതപരമായ ആഘോഷങ്ങളിലേക്ക് തുപ്പി എന്ന് ആരോപിച്ച് പൊലിസ് അറസ്റ്റ് ചെയ്ത പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ വീടിന്റെ ഭാഗമാണ് അധികൃതര്‍ ഇടിച്ചു നിരത്തിയത്. അവിടേക്ക് അപ്പോള്‍ ഡ്രം കൊട്ടിയും ആഘോഷിച്ചും ഒരു കൂട്ടം ആളുകള്‍ ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തു. പൊലിസ് നോക്കി നില്‍ക്കെയാണ് വീട് ഇടിച്ചു നിരത്തുന്നിടത്തേക്ക് ആഘോഷിക്കാനായി ആളുകള്‍ എത്തിയത്.
#MadhyaPradesh
— Vishnukant (@vishnukant_7) July 19, 2023
एक तरफ ढोल नगाड़े बज रहे हैं, दूसरी तरफ किसी का घर गिराया जा रहा है।
मामला #Ujjain का है, 3 लोगों को कथित तौर पर #mahakal की सवारी निकालते वक्त थूकने के आरोप में गिरफ्तार किया गया है।@QuintHindi @TheQuint pic.twitter.com/o7A9r2x23F
മതപരമായ ആഘോഷം നടത്തുന്നിടത്തേക്ക് കൈയില്‍ ബാട്ടര്‍ ബോട്ടിലുമായി ടെറസില്‍ നിക്കുന്ന കുട്ടി തുപ്പി, എന്നാരോപിച്ച് ഒരു കൂട്ടം വ്യക്തികള്‍ ഉജ്ജയിന്‍ പൊലിസിന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ രണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പൊലിസ് അറസ്റ്റ് ചെയ്യുകയും മതസൗഹാര്‍ദം തകര്‍ക്കുക, മതപരമായ ആരാധനയെ അപമാനിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ്തുത കുട്ടികളുടെ ഭവനം അനധികൃത നിര്‍മ്മാണമാണെന്ന് കാട്ടി ഒരു ഭാഗം അധികൃതര്‍ പൊളിച്ചുമാറ്റിയത്. ഭവനം പൊളിച്ചുമാറ്റുമ്പോള്‍ അതില്‍ ആഹ്ലാദം പ്രകടിപ്പിക്കാനാണ് ഒരു കൂട്ടം വലതുപക്ഷ പ്രവര്‍ത്തകര്‍ അവിടേക്ക് എത്തിയത്.
Content Highlights:Spitting row House of accused demolished amid cheers in Ujjain,madya pradesh
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."