പി.വി അന്‍വറിന്റെ മിച്ചഭൂമി തിരിച്ചുപിടിക്കും; നടപടി വൈകിയതിന് മാപ്പുചോദിച്ച് ബോര്‍ഡ്
പി.വി അന്‍വറിന്റെ മിച്ചഭൂമി തിരിച്ചുപിടിക്കും; നടപടി വൈകിയതിന് മാപ്പുചോദിച്ച് ബോര്‍ഡ്
തിരുവനന്തപുരം: പി.വി അന്‍വര്‍ എം.എല്‍.എക്കും കുടുംബത്തിനുമെതിരായ മിച്ചഭൂമി കേസില്‍ നടപടികള്‍ മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ലാന്‍ഡ് ബോര്‍ഡ് ചെയര്മാന് ഹൈക്കോടതിയില്‍. കണ്ണൂര്‍ സോണല്‍ താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാനാണ് ഹൈക്കോടതിയില്‍ നിലപാടറിയിച്ചത്.
സത്യവാങ്മൂലം രേഖപ്പെടുത്തിയ കോടതി, കേസ് പരിഗണിക്കുന്നത് ഒക്ടോബറിലേക്ക് മാറ്റി. പി വി അന്‍വര്‍ എംഎല്‍എ ക്കെതിരായ മിച്ചഭൂമി കേസിലെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് ഒക്ടോബര്‍ 18 വരെയാണ് ഹൈക്കോടതി സമയം നല്‍കിയത്.
നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമുള്ള റിപ്പോര്‍ട്ട് കോടതി പിന്നീട് പരിഗണിക്കും. മലപ്പുറം ജില്ലാ വിവരാവകാശ പ്രവര്‍ത്തക കൂട്ടായ്മ കോഓര്‍ഡിനേറ്റര്‍ കെ വി ഷാജി നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.
മിച്ചഭൂമി കൈവശം വച്ചെന്ന പരാതിയില്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ 2021ലും 2022ലും ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും നടപ്പായിരുന്നില്ല. തുടര്‍ന്നാണ് ഹര്ജിക്കാരന് കോടതിയലക്ഷ്യ ഹര്‍ജിയുമായി എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."