യുഎഇയിൽ ജോലിയെടുക്കുന്നവർക്ക് പഠന അവധിക്ക് അർഹതയുള്ളതായി അറിയാമോ? എങ്ങിനെ നേടാം
യുഎഇയിൽ ജോലിയെടുക്കുന്നവർക്ക് പഠന അവധിക്ക് അർഹതയുള്ളതായി അറിയാമോ? എങ്ങിനെ നേടാം
ദുബൈ: യുഎഇയിൽ ജോലിയെടുക്കുന്നവർക്ക് പഠന അവധിക്ക് അർഹതയുള്ളതായി അറിയാമോ? ജോലി ചെയ്ത് കൊണ്ടിരിക്കെ പ്രൊമോഷൻ നേടുന്നതിനും കൂടുതൽ നൈപുണ്യം നേടുന്നതിനും വേണ്ടി പഠിക്കുന്നവർക്ക് യുഎഇ തൊഴിൽ നിയമം അനുസരിച്ച് പ്രതിവർഷം അവധിക്ക് അർഹതയുണ്ട്. 10 ദിവസത്തെ പഠന അവധിക്കാണ് നിയമ പ്രകാരം അവധി അർഹതയുള്ളത്.
2021-ലെ ഫെഡറൽ ഡിക്രി നിയമം 33 പ്രകാരം വാർഷികാവധി, പ്രസവാവധി, മരണാനന്തര അവധി, അവധിക്കാല അവധി എന്നിവയുൾപ്പെടെ ഒരു ജീവനക്കാരന് വിവിധ തരം അവധികൾ എടുക്കാം. ഇതിൽ പഠന അവധിക്കുള്ള കാര്യത്തെ കുറിച്ചും വ്യക്തമാക്കുന്നുണ്ട്. അതേസമയം, പഠന അവധിക്ക് അപേക്ഷിക്കാൻ യോഗ്യത നേടുന്നതിന് ചില അടിസ്ഥാന മാനദണ്ഡങ്ങളുണ്ട്. ഇത് പാലിച്ചവർക്കാണ് അവധി ലഭിക്കുക.
യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും പഠന അവധി ലഭിക്കും. നിയമ പ്രകാരം നിങ്ങൾക്ക് അവധി തരാൻ തൊഴിലുടമ ബാധ്യസ്ഥനാണ്. നിയമത്തിന്റെ ആർട്ടിക്കിൾ 32 (2) പ്രകാരം, ഒരു ജീവനക്കാരന് പ്രതിവർഷം 10 പ്രവൃത്തി ദിവസത്തേക്ക് പഠന അവധി അനുവദിക്കാവുന്നതാണ്. ഇതിനായി പാലിക്കേണ്ട നിയമ വ്യവസ്ഥകൾ ഇവയാണ്.
- തൊഴിലുടമയുമായി കുറഞ്ഞത് രണ്ട് വർഷത്തെ സേവനം പൂർത്തിയാക്കണം.
- യുഎഇയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ആയിരിക്കണം നിങ്ങൾ പഠിക്കുന്നത്.
വിദ്യാർഥികൾക്ക് പഠനത്തിന്റെ ഭാഗമായി പരീക്ഷ എഴുതുന്നതിന് വേണ്ടിയാണ് ഈ അവധി നൽകുന്നത്.
നിയമം എന്താണ് പറയുന്നത്?
നിയമത്തിന്റെ ആർട്ടിക്കിൾ 32 (2) പറയുന്നു: “യു.എ.ഇ.യിലെ വിദ്യാഭ്യാസ സ്ഥാപനവുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്നതോ അതിൽ പങ്കെടുക്കുന്നതോ ആയ, കുറഞ്ഞത് രണ്ട് വർഷമെങ്കിലും അവന്റെ അല്ലെങ്കിൽ അവളുടെ തൊഴിലുടമയോടൊപ്പം പ്രവർത്തിച്ചിട്ടുള്ള ഒരു തൊഴിലാളിക്ക് പരീക്ഷ എഴുതുന്നതിന് പ്രതിവർഷം 10 പ്രവൃത്തി ദിവസത്തേക്ക് പഠന അവധി അനുവദിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."