സുല്‍ത്താന്‍ ഗോള്‍ഡ് ജ്വല്ലറിയിലെ അക്രമം; മൂന്ന് ബജ്‌റംങ്ദള്‍ പ്രവര്‍ത്തകരെ നാടുകടത്തും; പ്രതിഷേധിച്ച് ബി.ജെ.പി
മംഗളൂരു: കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തില്‍ മംഗളൂരുവിലെ സുല്‍ത്താന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ അക്രമം നടത്തുകയും നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്ത കേസില്‍ കുറ്റക്കാരായ മൂന്ന് ബജ്‌റംങ്ദള്‍ പ്രവര്‍ത്തകരെ ഒരു വര്‍ഷത്തേക്ക് നാടുകടത്താന്‍ തീരുമാനം.വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ രൂപീകരിച്ച കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് തീരുമാനം.അക്രമണം നടത്തിയ ഹിന്ദുത്വ ഭീകരവാദികളായ ഗണേഷ് അത്താവര്‍, ജയപ്രകാശ് ശക്തിനഗര്‍, ബാല്‍ചന്ദര്‍ അത്താവര്‍ എന്നിവരെയാണ് നാടുകടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ജ്വല്ലറിയില്‍ ജീവനക്കാരിയായ ഹിന്ദു പെണ്‍കുട്ടിയോട് സഹപ്രവര്‍ത്തകനായ മുസ്‌ലിം യുവാവ് സംസാരിച്ചു നില്‍ക്കുമ്പോഴായിരുന്നു അക്രമം നടന്നത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളെന്ന് പരിചയപ്പെടുത്തിയവര്‍ക്കൊപ്പം ഇരച്ചു കയറിയായിരുന്നു ബജ്‌റംഗ്ദള്‍ സംഘത്തിന്റെ ആക്രമണം. ആഭരണങ്ങള്‍ വാങ്ങാന്‍ വന്നവരുടെ സാന്നിധ്യത്തില്‍ യുവാവിനെ മര്‍ദിച്ചു. ജ്വല്ലറിയില്‍ പരിഭ്രാന്തി സൃഷ്ടിച്ച സംഘം താക്കീത് നല്‍കി ഇറങ്ങിപ്പോവുകയായിരുന്നു. മര്‍ദനമേറ്റ യുവാവും ജ്വല്ലറി മാനേജരും നല്‍കിയ പരാതികളില്‍ അന്ന് പൊലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞ മാര്‍ച്ച് 26ന് മംഗളൂരു നഗരത്തില്‍ മറോളിയില്‍ സംഘടിപ്പിച്ച ഹോളി ആഘോഷം ആക്രമിച്ച് അലങ്കോലപ്പെടുത്തിയ സംഭവത്തിനും നേതൃത്വം നല്‍കിയത് ഇവര്‍ മൂന്നുപേരായിരുന്നു. യുവാക്കളും യുവതികളും ഇടകലരുന്നു, ഭിന്ന സമുദായക്കാര്‍ ഒത്തുചേരുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ആഘോഷം നടക്കുന്നിടത്തേക്ക് ഇരച്ചുകയറി ബജ്‌റംഗ്ദള്‍ അക്രമം നടത്തിയത്. ഡി.ജെ പാര്‍ട്ടിക്കായി ഏര്‍പ്പെടുത്തിയ സംഗീത ഉപകരണങ്ങള്‍ നശിപ്പിച്ച ഇവര്‍ സംഘാടകരായ യുവാക്കളെ മര്‍ദിക്കുകയും ചെയ്തിരുന്നു.
അതേസമയം ഇവരെ നാടുകടത്തുന്നതില്‍ പ്രതിഷേധിച്ച് ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. സാമുദായിക അക്രമങ്ങള്‍ തടയാന്‍ എന്ന പേരില്‍ സിദ്ധാരാമയ്യ സര്‍ക്കാര്‍ ഹിന്ദു സംഘടനകളോട് പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിക്കുകയാണെന്ന് ബജ്‌റംഗ്ദള്‍ കര്‍ണാടക സംസ്ഥാന കണ്‍വീനറും മുന്‍ മന്ത്രിയുമായ കാര്‍ക്കള എം.എല്‍.എ വി. സുനില്‍ കുമാര്‍ ആരോപിച്ചു. മംഗളൂരുവില്‍ മൂന്ന് ബജ്‌റംഗ്ദള്‍ നേതാക്കളെ നാടുകടത്താനുള്ള പൊലീസ് നീക്കം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും പൊലീസ് നടപടി നിയമപരമായി നേരിടുമെന്നും ഇയാള്‍ പറഞ്ഞു.
Content Highlights:three bajrang dal activists is deported in violence
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."