ക്ഷേത്ര നടത്തിപ്പിന് പൊലീസിന്റെ പണപ്പിരിവ്; ഉത്തരവ് പിന്‍വലിച്ച് കോഴിക്കോട് കമ്മീഷണര്‍
ക്ഷേത്ര നടത്തിപ്പിന് പൊലീസിന്റെ പണപ്പിരിവ്; ഉത്തരവ് പിന്‍വലിച്ച് കോഴിക്കോട് കമ്മീഷണര്‍
കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസ് പരിധിയിലെ മുതലക്കുളം ഭദ്രകാളി ക്ഷേത്രത്തിന്റെ നടത്തിപ്പിന് വീണ്ടും പൊലീസുകാരില്‍ നിന്ന് പണപ്പിരിവ് നടത്താന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ചു. ക്ഷേത്ര നടത്തിപ്പിനായി ശമ്പളത്തില്‍ നിന്ന് പണം റിക്കവറി നടത്തുമെന്ന് കാണിച്ച് കോഴിക്കോട് സിറ്റിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സര്‍ക്കുലര്‍ നല്‍കിയത്.
ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നും മാസം തോറും 20 രൂപ റിക്കവറി നടത്തുമെന്ന് കാണിച്ചായിരുന്നു കോഴിക്കോട് ജില്ലാ പോലീസ് മേധാവിയുടെ സര്‍ക്കുലര്‍. സേനയിലെ ഒരു വിഭാഗം അതൃപ്തി അറിയിച്ചതോടെയാണ് സര്‍ക്കുലര്‍ പിന്‍വലിച്ചത്. വര്‍ഷങ്ങളായി ഈ ക്ഷേത്രത്തിന്റെ നവീകരണവും നടത്തിപ്പും കോഴിക്കോട് സിറ്റി പൊലീസിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്.
ഈ ക്ഷേത്രത്തിന്റെ നടത്തിപ്പിലേക്കായി ഉദ്യോഗസ്ഥരില്‍ നിന്ന് പണം പിരിക്കുന്നത് മുന്‍ വര്‍ഷങ്ങളിലും വിവാദം ആയിരുന്നു. പണം പിരിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സേനയിലെ ഒരു വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതിയും നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."