ഡ്രൈവിംഗ് ലൈസൻസ് തട്ടിപ്പ് തടയാൻ കുവൈത്തിന്റെ പുതിയ നീക്കം
കുവൈറ്റ് സിറ്റി: കുവൈത്തിൽ അടുത്തിടെ വ്യാപകമാവുന്ന ഡ്രൈവിംഗ് ലൈസൻസ് തട്ടിപ്പുകൾ തടയാൻ കർശന നടപടികളുമായി ട്രാഫിക് വിഭാഗം മുന്നോട്ട്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ തീരുമാനത്തിലൂടെ ലൈസൻസ് തട്ടിപ്പ് കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള സുപ്രധാന നീക്കത്തെ കുവൈറ്റ് സൊസൈറ്റി ഫോർ ട്രാഫിക് സേഫ്റ്റി മേധാവി ബദർ അൽ മതർ അഭിനന്ദിച്ചു. എല്ലാ ഇടപാടുകൾക്കും "മൈ ഐഡന്റിറ്റി" ആപ്ലിക്കേഷൻ വഴി ഡ്രൈവിംഗ് ലൈസൻസുകളും വാഹന രജിസ്ട്രേഷനും അംഗീകരിക്കുന്നതാണ് തീരുമാനം.
ഈയിടെ കുവൈറ്റിൽ നൽകിയ ഡ്രൈവിംഗ് ലൈസൻസുകളുടെ എണ്ണത്തിൽ വലിയ തോതിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും ഇത് രാജ്യത്തെ മൊത്തത്തിലുള്ള ഗതാഗത സാഹചര്യത്തെ പ്രതികൂലമായി ബാധിച്ചതായും അൽ റായ് റിപ്പോർട്ട് ചെയ്യുന്നു.
ഡ്രൈവിംഗ് ലൈസൻസുകളുടെ അനാവശ്യ വർദ്ധനവ് തടയുന്നതിനും പൗരന്മാർക്കും പ്രവാസികൾക്കും ലൈസൻസ് കൃത്യമായി നൽകുന്നതിനും ഇടയിലുള്ള അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും ഈ മന്ത്രിതല തീരുമാനത്തിന്റെ അംഗീകാരം ഏറെ പ്രയോജനപ്പെടും . ഗതാഗതക്കുരുക്ക് കുറയ്ക്കാനും റോഡ് സുരക്ഷയെ പ്രോത്സാഹിപ്പിക്കാനും ഈ നീക്കം വഴിയൊരുക്കുമെന്ന് ബദർ അൽ മതർ വ്യക്തമാക്കി.നിയമലംഘനം മൂലമോ നിയമവിരുദ്ധമായ മാർഗങ്ങളിലൂടെയോ ലൈസൻസ് റദ്ദാക്കിയിട്ടും വാഹനമോടിക്കുന്നത് തുടരുന്നവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിൽ ആഭ്യന്തര മന്ത്രാലയം, പ്രത്യേകിച്ച് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് നടത്തുന്ന തുടർച്ചയായ പ്രചാരണങ്ങളുടെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യത്തെ ജനസംഖ്യയുമായി പൊരുത്തപ്പെടാത്ത ഒന്നരലക്ഷത്തിലധികം ഡ്രൈവിംഗ് ലൈസൻസുകളുണ്ടെന്നും ഇതു രാധക്കുന്നതിനു കർശന നടപടികൾ സ്വീകരിച്ചു വരുന്നതായും ബദർ അൽ മതർ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."