HOME
DETAILS

പാമ്പിനെ പിടികൂടാതെ ഉഴപ്പി അധികൃതര്‍; പിടികൂടി മുനിസിപ്പല്‍ ഓഫീസിലിട്ട് യുവാവിന്റെ പ്രതിഷേധം

  
backup
July 26 2023 | 16:07 PM

man-releases-snake-in-ghmc-office-for-protest

ഹൈദരാബാദ്: പ്രളയത്തിൽ വീട്ടിൽ കയറിയ പാമ്പിനെ പിടികൂടാൻ മണിക്കൂറുകൾ കാത്തരുന്നിട്ടും മുനിസിപ്പൽ അധികൃതർ എത്താത്തതിൽ യുവാവിന്‍റെ പ്രതിഷേധം. വീട്ടിൽ കയറി പാമ്പിനെ പിടികൂടി മുനിസിപ്പൽ ഓഫീസിനുള്ളിൽ വിട്ടയച്ചാണ് യുവാവ് പ്രതിഷേധിച്ചത്.

ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ വാർഡ് ഓഫീസിലാണ് സംഭവം. അൽവാൽ സ്വദേശിയായ സമ്പത്ത് കുമാർ എന്നയാളാണ് കടുത്ത പ്രതിഷേധം നടത്തിയത്.തന്‍റെ വീട്ടിൽ പാമ്പ് കയറിയത് ഇദ്ദേഹം മുനിസിപ്പൽ അധികൃതരെ വിളിച്ച് അറിയിച്ച് ആറു മണിക്കൂറോളം കാത്തിരുന്നത്രെ. പാമ്പിനെ പിടികൂടാൻ ആരുമെത്താതായതോടെ ഇയാൾ തന്നെ പാമ്പിനെ പിടികൂടി ഓഫീസിലെത്തുകയായിരുന്നു.

പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങൾക്ക് സഹായമെത്തിക്കുന്നതിൽ ഉദ്യോഗസ്ഥർ പരാജയമാണെന്ന് ആരോപിച്ച് ഇദ്ദേഹം ഓഫീസിനകത്ത് പാമ്പിനെ തുറന്ന് വിടുകയും ചെയ്തു.ഓഫീസിലെ മേശക്ക് മുകളിൽ പാമ്പ് കിടക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

പാമ്പുകളടക്കം ഇഴജന്തുക്കളും മറ്റും വ്യാപകമായി വീടുകളിൽ കയറുന്നതായി പരിസരവാസികൾ പരാതിപ്പെടുന്നുണ്ടെങ്കിലും പ്രശ്നം പരിഹരിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്നും യുവാവ് പറയുന്നു.

Content Highlights:man releases snake in ghmc office for protest



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  20 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  20 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  20 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  20 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  20 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  20 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  20 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  20 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  20 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  20 days ago