ഐഫോണ്‍ പ്രേമികള്‍ കാത്തിരുന്ന വാര്‍ത്തയെത്തി; ഇത്തവണ പോക്കറ്റ് കീറുമോ? പുതിയ 15 സീരീസുകളുടെ വില പുറത്ത്
ഐഫോണ്‍ പ്രേമികള്‍ കാത്തിരുന്ന വാര്‍ത്തയെത്തി; ഇത്തവണ പോക്കറ്റ് കീറുമോ? പുതിയ 15 സീരീസുകളുടെ വില പുറത്ത്
മൊബൈല്‍ പ്രേമികളുടെ ഇഷ്ട ബ്രാന്‍ഡായ ആപ്പിളിന്റെ ഏറ്റവും പുതിയ ഐ ഫോണ്‍ 15 സീരീസിന്റെ നാല് പതിപ്പുകളാണ് ലോഞ്ച് ചെയ്യാനിരിക്കുന്നത്. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ മാക്‌സ് എന്നീ മോഡലുകള്‍ ഈ വര്‍ഷം സെപ്തംബറില്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോഞ്ചിങ് പ്രഖ്യാപിച്ചത് മുതല്‍ പുതിയ ഐഫോണ്‍ സ്വന്തമാക്കാനുള്ള ഒരുക്കങ്ങളുമായി ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്. അതിനിടെ പുതിയ സീരീസുകളുടെ വില എത്രയാകുമെന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലീക്കായിരിക്കുന്നത്. ബാര്‍ക്ലേസ് അനലിസ്റ്റ് ടീം ലോഗാണ് വിലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.
ഇതുപ്രകാരം ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ് എന്നീ മോഡലുകള്‍ക്ക് മുന്‍ഗാമികളായ ഐഫോണ്‍ 14, 14പ്ലസ് എന്നിവയുടേതിന് സമാനമായ വിലയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഐഫോണ്‍ 14ന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 79,990 രൂപ മുതലായിരുന്നു പ്രൈസിങ് ആരംഭിച്ചിരുന്നത്. 14 പ്ലസിന് 89,990 രൂപയും. ഇതിനോട് അടുപ്പിച്ചാണ് പുതിയ 15, 15പ്ലസ് സീരീസുകള്‍ക്കും വിലയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം പ്രോ മോഡലുകളായ ഐഫോണ്‍ 15 പ്രോ, 15 പ്രോ മാക്‌സ് എന്നിവയുടെ വിലയില്‍ മുന്‍ കാല മോഡലുകളുടെ വിലയില്‍ നിന്ന് ഏകദേശം നൂറ് ഡോളറിന് മുകളില്‍ വില വ്യത്യാസം വരുന്നുണ്ടെന്നാണ് കണക്ക്. 15 പ്രോയ്ക്ക് 100 ഡോളറും(8224 രൂപ) 15 പ്രോ മാക്‌സിന് 100 മുതല്‍ 20 ഡോളര്‍ വരെ (16000 രൂപ) അധിക വില നല്‍കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐ ഫോണ്‍ 14 പ്രോ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 1,29,900 രൂപയിലും 14 പ്രോ മാക്‌സ് 1,39,900 രൂപയിലുമാണ് വിറ്റ് പോയത്.
ഈ വര്‍ഷം ഐഫോണ്‍ 15 സീരീസിന്റെ 85 ദശലക്ഷം യൂണിറ്റുകള്‍ വിറ്റഴിക്കാനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്. ആപ്പിള്‍ ഹബ്ബിന്റെ റിപ്പോര്‍ട്ട് പ്രകാരം ഐഫോണ്‍ 15ന് 799 (65,700 രൂപ) ഡോളറാണ് വിദേശ മാര്‍ക്കറ്റില്‍ വില വരുന്നത്. 15 പ്ലസിന് 899 ഡോളറും (73,900 രൂപയും) 15 പ്രോയ്ക്ക് 1,099 ഡോളര്‍ (90,100 രൂപ) വരെ വില പ്രതീക്ഷിക്കുന്നുണ്ട്. 15 പ്രോ മാക്‌സിന് 1,299 ഡോളറാണ് (1,06,500) രൂപയും വരുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയില്‍ എത്തുന്നതോടെ വില വര്‍ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."